കോഴിക്കോട്: ഇന്ത്യന്‍ ജനതയെ സാധ്യതയുള്ള ഒരു വിപണി മാത്രമായി കണ്ടുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ വരവ് സമ്പൂര്‍ണ കോളനിവല്‍ക്കരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആരോപിച്ചു. 200 കമ്പനി മേധാവികളെ പരിവാരമാക്കിയുള്ള ഒബാമയുടെ സന്ദര്‍ശനം അമേരിക്കന്‍ സാമ്പത്തിക ദുരാഗ്രഹത്തെ പച്ചയായി വെളിപ്പെടുത്തുന്നതാണ്. യാങ്കി താല്പര്യങ്ങള്ക്ക് ഇന്ത്യയെ പണയം വെക്കുന്ന മറ്റൊരു 'സി.ഇ.ഒ.' ആയിത്തീര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി മന്മോഹന് സിംഗെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. രാജ്യവിരുദ്ധമായ ആണവ ബാധ്യതാബില്‍ പാസാക്കിക്കൊടുത്തതിന്റെ ആഘോഷം കൂടിയാണ് ഈ വരവ്.
മുംബൈ ആക്രമണഭീകരന് ഹെഡ്ലിയെയും ഭോപ്പാല്‍ പ്രതി ആന്റേഴ്സണെയും വിചാരണക്കുപോലും വിട്ടുതരാതെ അമേരിക്ക എങ്ങനെ ഇന്ത്യന്‍ ജനതയുടെ സുഹൃത്താവുമെന്ന് അദ്ദേഹം ചോദിച്ചു. ഇറാഖിലും അഫ്ഗാനിലും ക്യൂബയിലും കൊലയും ഉപരോധവും തുടരുന്ന ബരാക് ഒബാമ മറ്റൊരു ബുഷ് മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഒബാമയുടെ സാമ്രാജ്യത്വനിലപാടുകളില് ശക്തമായി പ്രതിഷേധിക്കാന്‍ പി. മുജീബുറഹ്മാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.
No comments:
Post a Comment