ഇസ്ലമിക്ക് സ്റ്റ്ഡിസർക്കിൾ ബോംബെ ഡിസംബർ 26 ഞായറാഴ്ച്ച "ഇസ്ലാം ബഹുസ്വര സമൂഹത്തിൽ" എന്ന വിഷയത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. പ്രസ്തുത യോഗം ജമാ അത്തെ ഇസ്ലാമി കേരളാ അമീർ ടി. ആരിഫലി ഉദ്ഘാടനം നിർവ്വഹിച്ചു. ടി .കെ. അബ്ദുല്ലമുഖ്യപ്ര്ഭാഷണം നടത്തി.
"ധനു മാസത്തിലെ കുളിരുള്ള രാത്രിയിൽ കുന്നിറങ്ങി വന്നപ്പോൾ ആൾക്കാർ ആർത്തു വിളിച്ചു കൊണ്ടിരുന്നു ഒരു ഭീകര സത്വ്ം നദിയുടെ അങ്ങേക്കരയിലിരിക്കുന്നുണ്ടത്രേ ഞാനതിന്റെ അടുത്തുപോയി അപ്പോൾ മനസ്സിലായി അത് ഭീകര സത്വ്മൊന്നുമല്ല തണുപ്പകറ്റാൻ മൂടിപ്പുതച്ചിരിക്കുന്ന് ഒരു മനുഷ്യനാണ് എന്ന്. പുതപ്പ് മാറ്റിനോക്കിയപ്പോൾ അത് എന്റെ അനുജനായിരുന്നു. ഇത് ഒരു അറബിക്ക്ഥ് യാണ് ഇതിലെ ഭീകര സ്വത്വം ആധുനിക കാലഘട്ടത്തിലെ ഇസ്ലാമാണു് അതിനെ കൂടുതൽ അടുത്ത് പരിചയപ്പെടാൻ മറ്റുള്ളവർ ശ്രമിക്കണം" അദ്യക്ഷ പ്രഭാഷണം നിർവ്വഹിച്ചുകൊണ്ട് M.K. മുഹമ്മദലി സാഹിബ് അഭിപ്രായപ്പെട്ടു.
ഇസ്ലാം അനുസരണം അടിമത്തം സമർപ്പണം എന്നീ അർത്ഥ തലങ്ങളുള്ള അറബി വാക്കാണെന്നും അതിനു ദേശ കാലങ്ങളുടെ യും വ്യക്തികളുടെ യും അതിർ വരൻപുകൾ ഇല്ലെന്നും ആരിഫലി സാഹിബ് പറഞ്ഞു. ഈ പടച്ചവനുള്ള സമർപ്പണത്തിന് അഹം ഭാവം വെടിയണമെന്നും കുനിയാൻ സന്നദ്ധമല്ലാത്ത വലിയക്ഷരത്തിൽ എഴുതുന്ന ഐ എന്ന അക്ഷരത്തെ കുനിയിച്ചാൽ മാത്രം പോരാ പടച്ചവനുമുൻപിൽ അഷ്ടാംഗങ്ങളും തറയിൽ പതിപ്പിച്ച് ശാഷ്ടാംഗം ചെയ്യണമെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.ജനങ്ങൾക്കുവേണ്ടി ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ട ഉത്തമ സമൂഹമാണ് മുസ്ലിംകൾ എന്നും പ്രവാചകനും ജനങ്ങൾക്കും മധ്യേ നിൽക്കുന്ന ഒരു മധ്യമ സമൂഹമാണ് അവർ എന്നും പ്രവാചകൻ നന്മവളർത്തിയെടുത്ത് തിന്മവിപാടനം ചെയ്ത് സാക്ഷിയായ പോലെ നാമും ഇത് ജീവിതലക്ഷ്യമായി ഏറ്റെടുക്കണമെന്ന് അമീർ ആഹ്വാനം ചെയ്തു.
സ്വതസിദ്ധമായ ശൈലിയിലാണ് ടി.കെ. പ്രഭാഷണം ആരംഭിച്ചത് .നഗരം "മന്തു കാലൊളിപ്പിച്ച സുന്ദരി"യാണെന്നും അതിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടെന്നും വിവേചനമില്ലാതെ ഈ സുന്ദരി യുടെ ചതിക്കുഴിയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.ക്ഷണഭംഗുരമായ ജീവിതത്തിന്റെ മോടിയിൽ മയങ്ങിപോകാതെ മടങ്ങിപ്പോകേണ്ടവഴിയാത്രക്കാരനെപ്പോലെയോ വിദേശിയെപ്പോലെയോ മാത്രംദുനിയാവിൽജീവിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.corporateഭീകരതയെ അദ്ദേഹം ഖാറൂനിനോട് ഉപമിച്ചു തന്റെ വിജ്ഞാനമാണ്(management capabilities)തന്നെ ഇത്രയും വലിയ സംബാദ്യത്തിനു ഉടമയാക്കിയതെന്നായിരുന്നല്ലോ ഖാരൂനിന്റെ വാദം.അവസാനം അത് മണ്ണടിയുമെന്ന് (ഖാറൂനെ ഭൂമി വിഴുങ്ങുകയാീരുന്നുവല്ലോ) അദ്ദേഹം പ്രവചിച്ചു. ചില ദുർബലവിശ്വാസികൾ ഖാറൂനു കിട്ടിയത് പോലെ കിട്ടിയിരുന്നു വേങ്കിൽ എന്നു കൊതിച്ചിരുന്നു.അവർക്ക് ഖാറുന്റെ പതനം പ്രതീക്ഷിക്കാനായില്ല.ഭൂമി, ഇനിയും മനുഷ്യൻ മാറിയില്ലെങ്കിൽ 100 വർഷത്തിനകം നശിക്കുമെന്നും അതിനെ തടയാനകാത്തതിനാൽ മറ്റ് ഗ്രഹങ്ങളിൽ ചേക്കേറേണ്ടിവരുമെന്ന ഭൗതികശാസ്ത്രജ്ഞൻ stephen Hawkingsന്റെ പ്രസ്താവന ടി.കെ. അനുസ്മരിച്ചു.പ്രതീക്ഷിക്കാനൊരു പരലോകമില്ലാത്ത പ്രാർത്ഥിക്കാനൊരു ദൈവമില്ലാത്ത ആധുനികത ടെൻഷനിലും അശാന്തിയിലും അകപ്പെടുന്നു എന്ന് അദ്ദേഹം സോദാഹരണം സമർത്ഥിച്ചു.പെയ്തൊഴിഞ്ഞ പേമാരി പോലെ അദ്ദേഹം വക്കുകൾക്ക് വിരാമമിട്ടു.
ശേഷം അമുസ്ലിം സുഹൃത്തുക്കളുടെ അന്വേഷണങ്ങൾ ക്ക് അമീർ മറുപടി നൽകി.തീവ്രവാദവും മുസ്ലിം രാഷ്ട്രങ്ങളുടെ അനൈക്യവും അവിടങ്ങളിലെ രാജഭരണവും മറ്റും ചർച്ചാവിഷയങ്ങളാyi
Monday, December 27, 2010
Sunday, December 26, 2010
പൂജാ ലാമയും ഇസ്ലാമിലെത്തി
പൂജാ ലാമയും ഇസ്ലാമിലെത്തി
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്
ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
Saturday, August 21, 2010
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍

Tuesday, December 21, 2010
Subscribe to:
Posts (Atom)