Wednesday, June 30, 2010

എസ്.ഐ.ഒ കാമ്പസ് കാരവന് നേരെ എസ്.എഫ്.ഐ ആക്രമണം

തൃശൂര്‍: എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്' നേരെ എസ്.എഫ്.ഐ ആക്രമണം. മര്‍ദനത്തിലും കല്ലേറിലും സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പി.എം. സ്വാലിഹ്, കാമ്പസ് കാരവന്‍ അംഗങ്ങളായ ഷഫീഖ് കൊടിഞ്ഞി, ശാഹിദ് അഹമ്മദ് എടപ്പാള്‍, യു. റാഷിദ് വടകര, ജില്ലാ സമിതിയംഗങ്ങളായ അഫ്‌സല്‍ മതിലകം, ഇ.എം.അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപ്പിന്നി, അനീസ് ഓവുങ്ങല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 12.30ഓടെ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് സംഭവം. കാമ്പസില്‍ പ്രകടനമായി പ്രവര്‍ത്തകര്‍ എത്തിയ ശേഷം എസ്.ഐ.ഒ സെക്രട്ടറി കെ. സാദിഖ് സംസാരിച്ചു കൊണ്ടിരിക്കെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കാമ്പസിന്റെ പല ഭാഗത്തുനിന്നും കല്ലെറിയുകയും സംസ്ഥാന പ്രസിഡന്റ് സ്വാലിഹിനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.

ചെങ്കോട്ടയായ എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ഭരണമാണെന്നും മറ്റൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. പരിപാടി നടത്തുന്നതിന് കോളജ് പ്രിന്‍സിപ്പലിന്റെ അനുമതിയുണ്ടെന്ന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും എസ്.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ യാണ് ആക്രമിച്ചത്. എസ്.എഫ്.ഐ ആക്രമണത്തില്‍ പൊലീസ് ഉചിതമായി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍ കുത്തിയിരുന്നു. ഇവരെ പൊലീസ് നീക്കം ചെയ്തു. സ്ഥലത്തെത്തിയ എ.എസ്.പി നിശാന്തിനി, ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഗതാഗത തടസ്സമുണ്ടാക്കിയതിന് 14 എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു.

ഒരുഎസ്.ഐ.ഒ പ്രവര്‍ത്തകന്റെ പിതാവായ മനക്കൊടിയിലെ എ.എം.എ. മജീദിനെ പൊലീസ് മര്‍ദിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐകാര്‍ കല്ലെറിഞ്ഞത് താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ ബുധനാഴ്ച സംസ്ഥാന തലത്തില്‍ കാമ്പസുകളില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂര്‍ ,കെ. സാദിഖ്, യു. ഷൈജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Monday, June 28, 2010

മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും

പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയവാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്. Read more

മതരാഷ്ട്രീയ ഇടപെടലുകളും പി.ബി വെളിപാടുകളും

മതരാഷ്ട്രീയ ഇടപെടലുകളും
പി.ബി വെളിപാടുകളും

 
പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയവാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്നു വായിക്കുക
ശിഹാബ് പൂക്കോട്ടൂര്‍

Saturday, June 26, 2010

ക്യാമ്പസ് കാരവാന്‍-SIO: വീഡിയോ







TERRIKIDDO - Short film

പള്ളുരുത്തി പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കല്‍ ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു


ഒഴിപ്പിക്കുന്നത് സോളിഡാരിറ്റി നിര്‍മിച്ചു നല്‍കിയ വീടുകള്‍
കൊച്ചി: സോളിഡാരിറ്റി കൊച്ചി പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി സനാതന റോഡിലെ കോണം അരസെന്റ് പുറമ്പോക്കില്‍ താമസക്കാരായ ഏഴ് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ പൊളിച്ചു മാറ്റണമെന്ന ഹൈകോടതിയുടെ സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കുന്നത് ജനകീയ സമരത്തെ തുടര്‍ന്ന് മാറ്റി വെച്ചു. ഭൂമാഫിയകളുടെ താല്‍പര്യ പ്രകാരം പ്രദേശ വാസികളായ ചിലര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് ജസ്റ്റിസ് സിരിജഗന്‍ ഈ വിധി പുറപ്പെടുവിച്ചത്.

സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് 2007 ലാണ് ഏഴ് കുടുംബങ്ങളും അര സെന്റ് വീതം ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടി ഉണ്ടാക്കിയ കുടിലുകള്‍ മഴയായാല്‍ ചോര്‍ന്നൊലിക്കുക പതിവാണ്. പാമ്പും മറ്റ് ഇഴജന്തുക്കളുടേയും ശല്യം ജീവനുപോലും ഭീഷണിയാകുന്ന നില. സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനവും ചേര്‍ന്നപ്പോള്‍ ഒരുമാസം കൊണ്ട് ഏഴുവീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. 2010 മാര്‍ച്ച് 23 ന് സോളാഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. പ്രദേശത്ത് വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയ ഭൂമാഫിയ നേരത്തെ ഈ പുറമ്പോക്ക് അനധികൃതമായി കൈവശം വെച്ചിരുന്ന വ്യക്തിയെ ഉപയോഗിച്ച് ഹൈകോടതിയില്‍ കേസ് ഫയല്‍ ചേയ്തു. ഇതെകുറിച്ച് അന്വേഷിക്കാന്‍ തഹസില്‍ദാറിനോട് കോടതി ആവശ്യപ്പെട്ടു. തോട് പുറമ്പോക്ക് അന്യായക്കാര്‍ വാദിക്കുന്നതുപോലെ ഈ കുടുംബങ്ങള്‍ കയ്യേറിയിട്ടില്ലെന്നും വര്‍ഷങ്ങളായി നികന്ന് കിടക്കുന്ന സ്ഥലമാണിതെന്നും കോര്‍പറേഷനു വേണമെങ്കില്‍ ഈ ഭൂമി ഇവര്‍ക്ക് പതിച്ചുകൊടുക്കാവുന്നതാണെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സോളിഡാരിറ്റി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ഇവരെ പുറമ്പോക്കില്‍ താമസിപ്പിക്കാന്‍ മുന്‍കൈയെടുത്ത പ്രാദേശിക സി.പി.എം. നേതൃത്വം വിഷയം മെല്ലെ ഉപേക്ഷിക്കാന്‍ തുടങ്ങി. സോളിഡാരിറ്റിയുമായി സഹകരിച്ചാല്‍ ഞങ്ങള്‍ ഉണ്ടാകില്ലെന്ന് പുറം പോക്ക് നിവാസികളെ പാര്‍ട്ടി അറിയിച്ചു. കേസില്‍ ആരും കക്ഷി ചേരേണ്ടതില്ലെന്നും ഞങ്ങള്‍ വക്കീലിനെ വെച്ചിട്ടുണ്ടെന്നും പാവങ്ങളെ വിശ്വസിപ്പിച്ചു. സി.പി.എം. നിശ്ചയിച്ച വക്കീല്‍ കേസ് ശരിയായി മുന്നോട്ട് കൊണ്ടു പോയില്ല. കോര്‍പറേഷനും പുറമ്പോക്കുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഈ വിഷയങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതില്‍ അത്ര സെന്‍സേഷനായി ഒന്നുമില്ലെന്ന് അവരും തീരുമാനിച്ചു. ജൂണ്‍ ഏഴിനകം പുറംപോക്കൊഴിപ്പിക്കാന്‍ ഉത്തരവിറക്കി.

ജില്ലാ കളക്ടര്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ മറ്റൊരുത്തരവിലൂടെ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. തഹസില്‍ദാറിന്റേയും പോലീസിന്റേയും സഹായത്തോടെ ജൂണ്‍ മൂന്നിന് പുറംപോക്കൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. കൊച്ചി കോര്‍പറേഷനില്‍ തിരിച്ചറിയല്‍ രേഖയുള്ള ആയിരത്തിയെണ്ണൂറ് കുടുംബങ്ങള്‍ പുറമ്പോക്കില്‍ താമസിക്കുന്നുണ്ട്. വിശ്വസിച്ച പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് പുറമ്പോക്ക് നിവാസികള്‍ക്ക് വൈകിയാണ് മനസ്സിലായത്. അവര്‍ സഹായം അഭ്യര്‍ഥിച്ച് വീണ്ടും സോളിഡാരിറ്റിയെ സമീപിച്ചു. അപ്പോഴേക്കും അപ്പീലിനു പോകാനോ കോടതി വിധി മോഡിഫൈ ചെയ്യാന്‍ ആവശ്യപ്പെടാനോ ഉള്ള സമയം ഉണ്ടായിരുന്നില്ല. ജനകീയ ചെറുത്തു നില്‍പ്പല്ലാതെ വേറൊരു മാര്‍ഗവുമില്ലെന്നു വന്നു. എങ്കിലും സോളിഡാരിറ്റി ജില്ലാനേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കളക്ടറെ കണ്ടു. മേയറെയും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവിനേയും കാര്യം ധരിപ്പിച്ചു. കോടതി വിധി നടപ്പാക്കുന്നത് ഏഴാം തീയതി വരെയെങ്കിലും വൈകിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പുനരധിവാസം പൂര്‍ണമാകുന്നതുവരെ വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

ജൂണ്‍ മൂന്നിന് രാവിലെ സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍ പുറംപോക്കൊഴിപ്പിക്കാന്‍ എത്തി. ഭൂമാഫിയ - കോര്‍പറേഷന്‍ കൂട്ടുകെട്ടിനെതിരെ എന്ന ബാനറുയര്‍ത്തി പ്രധിഷേധവുമായി സോളിഡാരിറ്റിയും. പുറമ്പോക്ക് നിവാസികളോട് നിഷേധ നിലപാട് കൈകൊണ്ട സി.പി.എം പ്രാദേശിക നേതൃത്വവും ഡി.വൈ.എഫ്.ഐയും എം.എല്‍.എ ദിനേശ് മണിയോടൊപ്പവും അതുവരെ ഇവരെ തിരിഞ്ഞുനോക്കാതിരുന്ന കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും പി.ഡി.പിയും കൊടികളുമായി രംഗത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എം. മുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പത്ത് ദിവസത്തേക്കേങ്കിലും കുടിയൊഴിപ്പിക്കല്‍ നീട്ടിവെക്കണമെന്നും അതിനിടയില്‍ കോടതിയില്‍ നിന്നു തന്നെ അനുകൂലമായ നടപടിക്കു ശ്രമിക്കുമെന്നും തുടര്‍ന്ന് കോടതി എന്ത് പറഞ്ഞാലും അത് സോളിഡാരിറ്റി അംഗീകരിക്കാന്‍ തയ്യാറാണെന്നുമുള്ള നിര്‍ദേശം സോളിഡാരിറ്റിയും ഈവിഷയത്തില്‍ അടുത്ത ദിവസം കൗണ്‍സില്‍ യോഗം വിളിച്ച് ഒരു തീരുമാനമെടുക്കുമെന്ന് കോര്‍പറേഷന്‍ അധികൃതരും ഉറപ്പുനല്‍കി.

പള്ളുരുത്തിയില്‍ മൂലമ്പള്ളി ആവര്‍ത്തിക്കരുത് -സോളിഡാരിറ്റി
കൊച്ചി: "മഴക്കാലത്ത് ഞങ്ങ ഈ പിള്ളേരെക്കൊണ്ട് എങ്ങാട്ട് പോകാനാണ്? കുടിയിറക്കാന്‍ വരുന്നവര്‍ ആദ്യം ഞങ്ങടെ ശവം ഇറക്കേണ്ടി വരും' പശ്ചിമകൊച്ചിയിലെ പള്ളുരുത്തി കോണം ഭാഗത്ത് സനാതന റോഡില്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടിതാമസിക്കുന്ന വീട്ടമ്മമാരുടേതാണ് ഈ വിലാപം. കോര്‍പ്പറേഷന്‍െറ അനാസ്ഥ മൂലം ഇവിടെയുള്ള ഏഴ് കുടുംബങ്ങള്‍ വഴിയാധാരമാകുമെന്ന് ചൂണ്ടിക്കാട്ടി സോളിഡാരിറ്റി ജില്ലാ സമിതി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മനമുരുക്കുന്ന രംഗങ്ങള്‍. ഈ ഭൂമിയില്‍ താല്‍പ്പര്യമുള്ള റിയല്‍ എസ്‌റ്റേറ്റ് ലോബിയും നേരത്തേ ഭൂമി കൈവശം വെച്ചവരും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയെത്തുടര്‍ന്ന് കുടിലുകള്‍ പൊളിച്ചു നീക്കാന്‍ ഹൈ കോടതി ഉത്തരവുണ്ട്. ഇവരുടെ ഭൂമി തോട് നികത്തി കൈയേറിയതാണെന്നായിരുന്നു വാദം. എന്നാല്‍, ഇത് പുറമ്പോക്ക് ഭൂമിയാണെന്നും ഇവര്‍ നികത്തിയതല്ലെന്നും വാദിക്കാന്‍ കോര്‍പ്പറേഷന്‍ തയാറായില്ല. റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് കോര്‍പ്പറേഷന്‍ കൂട്ടുനിന്നെന്ന് സോളിഡാരിറ്റി കുറ്റപ്പെടുത്തി. ഉത്തരവുപ്രകാരം ബുധനാഴ്ച പൊളിക്കാനെത്തുമെന്നാണ് കുടുംബങ്ങളുടെ ആശങ്ക.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് 2007 ലാണ് ഇവര്‍ ഇവിടെയെത്തിയത്. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം പ്രവര്‍ത്തകനുമായ വിശ്വംഭരന്‍െറ അറിവോടെയാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയതത്രേ. നേരത്തേ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി മുന്‍സിഫ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും കേസ് തള്ളിപ്പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിയെ നികന്ന സ്ഥലമാണിതെന്ന് തഹസില്‍ദാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ചേരി നിര്‍മാര്‍ജന പദ്ധതിയില്‍ പുനരധിവാസത്തിന് അര്‍ഹരായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകളും ലഭിച്ചു. പുനരധിവാസത്തിന് സൗകര്യമൊരുങ്ങും വരെ കുടുംബങ്ങളെ സോളിഡാരിറ്റി നിര്‍മിച്ചുകൊടുത്ത കുടിലുകളില്‍ താമസിക്കാനനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എളുപ്പത്തില്‍ പൊളിച്ചുമാറ്റാവുന്ന രീതിയിലാണ് കുടിലുകള്‍ നിര്‍മിച്ചത്. ബലപ്രയോഗം നടത്തി മറ്റൊരു മൂലമ്പിള്ളി ആവര്‍ത്തിക്കരുതെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം, ജില്ലാ സമിതിയംഗം എസ്.എ. അജിംസ്, ജില്ലാ സെക്രട്ടറി കെ.എ. സദീഖ്്, വീട്ടമ്മമാരായ സജിത, ഗീത, ബുഷ്‌റ, ബീവി, നെബീന, സുനിത എന്നിവരും കുട്ടികളും പങ്കെടുത്തു.

Thursday, June 24, 2010

നിഷ്കാസിതന്‍:ഡോക്യുമെന്ററി

നിഷ്കാസിതന്‍:ഡോക്യുമെന്ററി 1of 3







നിഷ്കാസിതന്‍:ഡോക്യുമെന്ററി 2of 3






നിഷ്കാസിതന്‍:ഡോക്യുമെന്ററി 2of 3

Monday, June 21, 2010

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര | എ.ആര്‍

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.

എന്നിട്ടും മുമ്പ് നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്ത് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ്. അദ്ദേഹത്തിന് നേരെയുള്ള വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസുകാരായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹെത്ത കുറ്റമുക്തനാക്കിയതിനെതിരെ അപ്പീല്‍ ബോധിപ്പിച്ചതും ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴിയില്‍ മഅ്ദനിയുടെ പേര്‍ പരാമര്‍ശിച്ചതാണ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം തയാറാക്കാന്‍ കര്‍ണാടക പൊലീസിന്റെ ന്യായം. തടിയന്റവിടെ നസീര്‍ പൊലീസിന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് ക്രിമിനലും തീവ്രവാദിയും ഭീകരനുമാണ്. അത്തരമൊരാളുടെ മൊഴി മുഖവിലക്കെടുത്ത് മറ്റൊരാളുടെ പേരില്‍ പ്രമാദമായ ചാര്‍ജുകള്‍ ചുമത്തി കേസെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സുപ്രീംകോടതി അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസെടുക്കുന്നതാവട്ടെ എല്ലാവിധ ആരോപണങ്ങളില്‍നിന്നും കോയമ്പത്തൂര്‍ കോടതിയും മദ്രാസ് ഹൈകോടതിയും മുക്തനാക്കിയ അബ്ദുന്നാസിര്‍ മഅ്ദനി എന്ന മതപണ്ഡിതനെതിരെയും. ഇദ്ദേഹം ജയില്‍മുക്തനായ ശേഷമുള്ള കാലത്ത് ഏതെങ്കിലും സംഭവത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുവഹിച്ചതായി പൊലീസോ അന്വേഷണ ഏജന്‍സികളോ കണ്ടെത്തിയിട്ടുമില്ല. പിന്നെയോ? അദ്ദേഹം തന്നെ രണ്ട് പതിറ്റാണ്ട് മുമ്പ് പിരിച്ചുവിട്ട ഐ.എസ്.എസ് നിലവിലിരുന്ന കാലത്ത് അതില്‍ നസീര്‍ അംഗമായിരുന്നുവെന്നും അയാളെ മഅ്ദനി തീവ്രവാദം പരിശീലിപ്പിച്ചിരുന്നുവെന്നുമാണ് കേസ്! ആട്ടിന്‍കുട്ടിയെ പിടിച്ച ചെന്നായയുടെ ന്യായത്തെ തോല്‍പിക്കുന്ന ഈയാരോപണത്തിന് തുടര്‍ന്ന് പടച്ചുണ്ടാക്കിയ തെളിവുകളാണ് കൂടുതല്‍ അപഹാസ്യം. മഅ്ദനി തീവ്രവാദം പഠിപ്പിക്കാന്‍ നസീറിന് പുസ്തകങ്ങള്‍ നല്‍കിയത്രെ. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജിഹാദ് (അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം), സയ്യിദ് ഖുത്തുബിന്റെ 'വഴിയടയാളങ്ങള്‍' (മആലിമുന്‍ ഫിത്ത്വരീഖ്), ഹസനുല്‍ബന്നായുടെ ആത്മകഥ എന്നീ പുസ്തകങ്ങളാണു പോല്‍ തീവ്രവാദ പഠന സഹായികള്‍! മൂന്നു ഗ്രന്ഥങ്ങളും കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ്. മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ആര്‍ക്കും വാങ്ങി വായിച്ചുനോക്കാം.


1926 ഡിസംബറില്‍, ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സ്വാമി ശ്രദ്ധാനന്ദയെ കൊന്ന കേസില്‍ ഒരു മുസ്‌ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഇന്നത്തേതുപോലെ അന്നും ഇസ്‌ലാമിലെ ജിഹാദ് വ്യാപകമായി വിമര്‍ശന വിധേയമായി. സൗമ്യനും സമാധാനപ്രേമിയും സഹിഷ്ണുവുമായ മഹാത്മാഗാന്ധി പോലും ഇങ്ങനെയാണ് പ്രതികരിച്ചത്. 'വാള്‍ വിധി നിര്‍ണായക ശക്തിയായ ഒരു കാലഘട്ടത്തിലാണ് ഇസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ നിര്‍ണായക ശക്തി വാള്‍ തന്നെ.' അന്ന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് ഗാഢബന്ധം സ്ഥാപിച്ചിരുന്ന മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ എഡിറ്ററായിരുന്നു ഇരുപത്തിമൂന്നുകാരനായ അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിന്റെ ജിഹാദ് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖിതനായി അദ്ദേഹം. 'യുദ്ധോത്‌സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം' എന്ന പാശ്ചാത്യന്‍ പ്രചാരണത്തില്‍ മനംനൊന്ത് മൗദൂദി എഴുതിയ ബൃഹത് ഗ്രന്ഥമാണ് 'ഇസ്‌ലാമിലെ ജിഹാദ്'. ആദ്യം 'അല്‍ ജംഇയ്യത്തി'ല്‍ തന്നെയാണ് അത് ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചത്; പിന്നീട് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. 500ല്‍പരം പുറങ്ങളുള്ള ഗ്രന്ഥം മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന ആര്‍ക്കും കാണാവുന്ന കാര്യം തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഒരു വരിപോലും അതില്‍ ഇല്ലെന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദിന്റെ സാക്ഷാല്‍ വിവക്ഷ വിവരിക്കുന്ന ഒരു ഗ്രന്ഥം അല്ലെങ്കില്‍ എങ്ങനെ തീവ്രവാദപരമാവും? ജമാഅത്തെ ഇസ്‌ലാമിയെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ സകലമാന ശക്തികളും കൈകോര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ ആ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രസാധനാലയം അതെങ്ങനെ പ്രസിദ്ധീകരിക്കും? പുസ്തകത്തിലെ നാലാം അധ്യായം (ഇസ്‌ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം പാടില്ലെന്നും ഇസ്‌ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്. ഈ പുസ്തകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ടല്ലോ. അവരാരെങ്കിലും തീവ്രവാദികളായി മാറിയോ? മഅ്ദനി സ്വയം ഇപ്പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതാണ്. അദ്ദേഹമവ തടിയന്റവിട നസീറിന് കൊടുക്കാനുള്ള സാധ്യത അതിലും വിദൂരം. നസീര്‍ അത് വായിച്ച് പ്രചോദിതനായി എന്ന ആരോപണമാകട്ടെ പച്ചക്കള്ളവും. കാരണം അവയുടെ ഉള്ളടക്കം നടപ്പാക്കാന്‍ മഅ്ദനി നസീറിനോട് നിര്‍ദേശിച്ചുവെന്നാണ് കര്‍ണാടക പൊലീസിന്റെ ആരോപണം. എങ്കില്‍ ഒരു പരിപൂര്‍ണ സമാധാന പ്രിയനും സാത്വികനും ഭക്തനുമായ മുസ്‌ലിമായി നസീര്‍ മാറേണ്ടതായിരുന്നു. പ്രത്യേകിച്ചു ഹസനുല്‍ ബന്നായുടെ ആത്മകഥ കൂടിയുണ്ട് പുസ്തകങ്ങളുടെ കൂട്ടത്തില്‍. അസൂയാര്‍ഹമായ ജീവിത വിശുദ്ധിയിലൂടെ വളര്‍ന്ന സൂഫിവര്യനായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ബന്നാ. പില്‍ക്കാലത്ത് ബ്രദര്‍ഹുഡിന്റെ കടുത്ത ശത്രുവായി മാറിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ പോലും ബന്നായോട് തികഞ്ഞ ആദരവ് പുലര്‍ത്തിയിരുന്നു. ഒരിക്കലും ബന്നായെ നാസിര്‍ തള്ളിപ്പറഞ്ഞിരുന്നില്ല. വായിക്കുന്നവരില്‍ വിപ്ലവവീര്യം വളര്‍ത്തുന്ന ചെഗുവേരയുടെ ഡയറിയല്ല ഹസനുല്‍ ബന്നായുടെ ആത്മകഥ. തമാശ ഇവിടെ അവസാനിക്കുന്നില്ല. മൗദൂദിയെയും ബന്നായെയും സയ്യിദ് ഖുത്തുബിനെയും തടിയന്റവിടെ നസീറിനെ കൊണ്ട് വായിപ്പിച്ച മഅ്ദനി തന്നെയാണത്രെ പിന്നീടയാളെ നൂരിഷാ ത്വരീഖത്തില്‍ ചേര്‍ത്തത്!! ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള നൂരിഷാ ത്വരീഖത്ത് മേല്‍പറഞ്ഞ ചിന്തകരെ ഒരര്‍ഥത്തിലും അംഗീകരിക്കുന്നവരല്ല. മൗദൂദിയുടെ ഒരനുയായിയും ഒരുതരം ത്വരീഖത്തിലും ചേരുകയുമില്ല. മഅ്ദനിയാവട്ടെ, ഈജിപ്തിലെ ദസൂഖി ത്വരീഖത്തിലാണ് വിശ്വസിക്കുന്നതെന്ന് തുറന്ന് പറഞ്ഞയാളാണ്. പക്ഷേ, നമ്മുടെ പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കുമെന്ത് ത്വരീഖത്ത്, എന്ത് പുസ്തകം? മതേതര നാട്യക്കാരും സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാരും മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായി എഴുതിപ്പിക്കുന്ന ചവറുകളില്‍നിന്ന് ആവശ്യമായ ഭാഗം പകര്‍ത്തിയെടുത്ത്, തടിയന്റവിടെ നസീറിനെ പോലുള്ള പുള്ളികളുടെ വായില്‍ തിരുകിക്കൊടുത്ത് രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തികച്ചും യുക്തിശൂന്യവും അവിശ്വാസ്യവുമായ രേഖകളാണെന്നറിഞ്ഞുകൊണ്ടുതന്നെ, മുന്‍വിധിയോടെ ചുമത്തിയ ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരബന്ധം തുടങ്ങിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതൊക്കെ ആവശ്യമായി നിയമപാലകര്‍ കരുതുന്നു. പ്രതികളാക്കപ്പെടുന്നവരെ പിന്നീട് കോടതികള്‍ കുറ്റമുക്തരാക്കിയാലും വര്‍ഷങ്ങളോളം കേസ് നീട്ടിക്കൊണ്ടുപോവാനും ജയിലില്‍ പീഡിപ്പിക്കാനും ഇത് തന്നെ ധാരാളം മതിയല്ലോ. ജാമ്യവും പരോളും അനുവദിക്കുന്ന പ്രശ്‌നവുമില്ല.


പ്രഥമദൃഷ്ട്യാതന്നെ മനുഷ്യാവകാശ ധ്വംസനപരവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ ഈ നാടകത്തിനെതിരെ ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്‌നേഹികളും കൂട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. വികലാംഗനും രോഗിയും മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ മഅ്ദനിയെ പൂര്‍വ വിരോധത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള നീക്കം തികഞ്ഞ നീതിനിഷേധമാണ്. നിയമം നിയമത്തിന്റെ വഴി നോക്കട്ടെ എന്ന ചിലരുടെ കൈകഴുകല്‍ തികച്ചും അപ്രസക്തമാണ് ഇക്കാര്യത്തില്‍. കാരണം നിയമത്തിന്റെ വഴിയല്ല, നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടക്കുന്നത്. ആശയ സമരവും സംവാദവുമാണ് ജനാധിപത്യത്തിന്റെ വഴി; അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല. സ്‌റ്റേറ്റ് ടെററിസത്തിലൂടെ തീവ്രവാദം തളരുകയല്ല, വളരുകയേ ചെയ്യൂ. ദേശീയ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പൗരാവകാശ സംഘടനകളും അടിയന്തരമായി ഇടപെടേണ്ട മാനുഷിക പ്രശ്‌നമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടേത്. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ നൈതികബോധത്തെ തൊട്ടുണര്‍ത്തേണ്ടതാണ്. 'പ്രശസ്തനായൊരു മുസ്‌ലിമായത് കൊണ്ടുമാത്രം തെളിവില്ലാത്ത കേസുകളില്‍ മഅ്ദനിയെ ഉള്‍പ്പെടുത്തുന്നതിനെ' രാജ്യത്തെ തലമുതിര്‍ന്ന ഈ മനുഷ്യാവകാശ പോരാളി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 5000ത്തില്‍പരം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ മറുവശം കൂടി കണക്കിലെടുക്കുമ്പോഴാണ് പകപോക്കലിന്റെ ക്രൂരതയുടെ ആഴം വ്യക്തമാവുക. പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടും ക്രിമിനലായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള 18 കേസുകളുമുണ്ട് പിന്‍വലിക്കപ്പെടുന്ന പട്ടികയില്‍! നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, അല്ലേ?

ജമാഅത്തെ ഇസ്ലാമിയാണ് ശരി സി.പി.എമ്മും മുസ്ലിം ലീഗും തെറ്റുതിരുത്തണം

ജമാഅത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചില്ലേ, ജമാഅത്ത് വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി സാമുദായികമല്ല, വര്‍ഗീയമല്ല, പ്രാദേശികമല്ല, മാനവികവും മൂല്യാധിഷ്ഠിതവുമാണെന്ന്. ലീഗിന്റെ ഭൂമികയിലല്ല ജമാഅത്ത് രാഷ്ട്രീയം പയറ്റാന്‍ പോകുന്നത്. സര്‍വാംഗീകൃത മൂല്യങ്ങളുടെ അടിത്തറയില്‍ ഒരു സ്വതന്ത്ര പൊതു രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്ത് രൂപകല്‍പന ചെയ്യുന്നത്. ലീഗ് അതിന്റെ ശത്രുപക്ഷത്തല്ല, മിത്രപക്ഷത്താണ് നിലയുറപ്പിക്കേണ്ടത്.
ഡോ. കൂട്ടില്‍ മുഹമ്മദലി
തുടര്‍ന്നു  വായിക്കുക

Saturday, June 19, 2010

ജമാഅത്ത് നയവിശദീകരണ പൊതുസമ്മേളനം - അമീര്‍

തിരുവനന്തപുരം വെട്ടിമുറിച്ച കോട്ടയില്‍ ജൂണ്‍ 10ന് സംഘടിപ്പിച്ച ജമാഅത്ത് നയവിശദീകരണ പൊതുസമ്മേളനം.

പ്രഭാഷണം: അമീര്‍ ടി. ആരിഫലി

Tuesday, June 15, 2010

വീഡിയോ:ഇസ്‌ലാമിക പ്രസ്‌ഥാനം സമകാലിക സംഭവങ്ങള്‍

ഇസ്‌ലാമിക പ്രസ്‌ഥാനം സമകാലിക സംഭവങ്ങള്‍:1


ഇസ്‌ലാമിക പ്രസ്‌ഥാനം സമകാലിക സംഭവങ്ങള്‍:2


Monday, June 14, 2010

കക്കോടി അക്രമം: വെളിവായത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തം


കോഴിക്കോട്: ജനകീയ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന സി.പി.എം ഫാഷിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് കക്കോടിയില്‍ ജനകീയ വികസന മുന്നണി പ്രഖ്യാപനത്തിന് നേരെ നടന്ന അക്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.സി. ബഷീറും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങളിലൂടെ സാധാരണക്കാരില്‍നിന്ന് അകന്നുപോയ പാര്‍ട്ടിയുടെ ആശയ പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടുമെന്നും സ്ഥാനം നഷ്ടപ്പെടുമെന്നുമുള്ള ഭയമാണ് അക്രമത്തിന് പ്രചോദനമെന്ന് സംശയിക്കണം. ജനാധിപത്യ രീതിയില്‍ ബാലറ്റിലൂടെ മല്‍സരിക്കുന്നതിനു പകരം കൈയൂക്കും മെയൂക്കും കൊണ്ട് നേരിടാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് പാര്‍ട്ടി വ്യക്തമാക്കണം. അസഹിഷ്ണുതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും ഭീകര മുഖമാണ് സി.പി.എം കക്കോടിയില്‍ പ്രകടിപ്പിച്ചത്. അക്രമം തീര്‍ത്തും ആസൂത്രിതമാണെന്ന് വ്യക്തമാണ്. കക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, വാര്‍ഡ് മെംബര്‍ രാമദാസന്‍, സി.പി.എം പ്രവര്‍ത്തകന്‍ അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ 30തിലധികം വരുന്ന സംഘം ഹാളിനുള്ളില്‍ ഇരുപ്പുറപ്പിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം തുടങ്ങുകയായിരുന്നു. പട്ടികക്കഷ്ണങ്ങളും വടികളുമായി പുറത്ത് തയാറായിരുന്ന നൂറോളം വരുന്ന അക്രമികള്‍ ഹാളിനകത്തേക്ക് ഇരച്ചുകയറി സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും അവര്‍ തല്ലിത്തകര്‍ത്തു. കക്കോടി പഞ്ചായത്തുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധപ്പെട്ട വിശകലനമൊന്നും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. പരിപാടിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടിക്കാരെ ക്ഷണിച്ചിരുന്നില്ല. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിതന്നെ ഇത്തരത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് അരാജകത്വം സൃഷ്ടിക്കും.

നിയമപാലകരെയും മാധ്യമ പ്രവര്‍ത്തകരെയുമടക്കം ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തണം. സംഭവത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കക്കോടി ജനകീയ വികസന മുന്നണി അസി. കണ്‍വീനര്‍ പി. ഷാജലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സി.പി.എം അക്രമത്തില്‍ വ്യാപക പ്രതിഷേധം


പ്രവര്‍ത്തകരെ ജനാധിപത്യം പഠിപ്പിക്കണം: ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കക്കോടി പഞ്ചായത്ത് ജനകീയ വികസന മുന്നണി കണ്‍വെന്‍ഷന്‍ കൈയേറി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി. എം നടത്തിയ ആസൂത്രിത അക്രമണത്തെ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. സി.പി.എം അണികള്‍ക്ക് ജനാധിപത്യമര്യാദ പഠിപ്പിക്കണം. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്യ്രം കൂച്ചുവിലങ്ങിടാനും കൈയൂക്കുകൊണ്ട് നേരിടാനുമുള്ള തീരുമാനം ഗുരുതരപ്രത്യാഘാതമുണ്ടാക്കും. കള്ളപ്രചാരണങ്ങളും കൈയേറ്റവുംകൊണ്ട് ജനകീയ മുന്നേറ്റങ്ങളെ ചെറുക്കാമെന്ന് കരുതേണ്ട. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിനാല്‍ അക്രമണം നടത്താനുള്ള ആസൂത്രിത നീക്കം പാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കമാണ്. വിവിധ ഭാഗങ്ങളിലുള്ള അക്രമണം ജനാധിപത്യ കേരളം ചെറുത്തു തോല്‍പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സോളിഡാരിറ്റി
കോഴിക്കോട്: കക്കോടി പഞ്ചായത്ത് ജനകീയ വികസന മുന്നണിയുടെ പ്രഖ്യാപന സമ്മേളനം കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന്റെ ഫാഷിസ്റ്റ് മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്യ്രത്തിനുനേരെ സി.പി.എം കാണിക്കുന്ന നിലപാടിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: കക്കോടി ജനകീയ വികസന മുന്നണി കണ്‍വെന്‍ഷനിലേക്ക് അതിക്രമിച്ച് കയറിയ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സാദിഖ് കണ്ണൂര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.വി.എം. ഹാരിസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അസ്താജ് പുതിയങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

കൊടുവള്ളി: ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ സോളിഡാരിറ്റി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്റ് ആര്‍.വി. െെസനുദ്ദീന്‍, ജനപക്ഷ മുന്നണി പഞ്ചായത്ത് കണ്‍വീനര്‍ ആര്‍.വി. റഷീദ്, കെ. ഫിറോസ്ഖാന്‍, എ.കെ. മനാഫ്, യു.കെ. ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കം: ജനകീയ വികസന മുന്നണി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ജനപക്ഷം കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. മുരിങ്ങാംപുറാടി അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് പഞ്ചായത്ത് ചെയര്‍മാന്‍ വി.പി. ശംസുദ്ദീന്‍, വൈ. ചെയര്‍മാന്‍ കെ.സി. നൂറുദ്ദീന്‍, അഷ്‌റഫ് കീലത്ത്, പി.ശിഹാബുല്‍ ഹഖ് എന്നിവര്‍ നേതൃത്വം നല്‍കി.

പാലക്കാട്: കോഴിക്കോട് കക്കോടിയില്‍ ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനവേദിയി കൈയേറി നിരവധി പേരെ ആ്രകമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലുടനീളം റാലി നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍, ജനകീയ സമര നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിച്ചു. പാലക്കാട് ടൗണില്‍ റാലിയോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി അംഗം പി.സി. ഹംസ സംസാരിച്ചു. ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ഇത്തരം അക്രമമെന്നും ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി എം.എ. സക്കീര്‍ ഹുസൈന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം. സുലൈമാന്‍, സെക്രട്ടറി പി. ലുഖ്മാന്‍, എം.എ. അബ്ദുഷുക്കൂര്‍, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, പട്ടികജാതി -വര്‍ഗ സംരക്ഷണ മുന്നണി ചീഫ് കോ ഓഡിനേറ്റര്‍ വി. എസ്. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വിജയന്‍ അമ്പലക്കാട്, എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അംഗം ഷെഫീഖ് അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം 4.30ന് പട്ടാമ്പി കൊപ്പത്ത് സോളിഡാരിറ്റി പൊതുയോഗം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ സംബന്ധിക്കും.

മലപ്പുറം: ജനകീയ കൂട്ടായ്മകളുടെ മുന്നേറ്റത്തെ മസില്‍പവറുകൊണ്ട് നേരിടാനുള്ള ഹീനമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയും യുവജനവിഭാഗവും സംഘടിപ്പിച്ച പൊതുപരിപാടിക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ നടത്തിയ കൈയേറ്റമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങളെ കേരളസമൂഹം കൈയുംകെട്ടി നോക്കി നില്‍ക്കില്ല. ജനാധിപത്യത്തെക്കുറിച്ച് പെരുമ്പറയടിക്കുകയും അതേസമയം കൈയൂക്കുകൊണ്ട് ഇതിനെ അറുകൊല ചെയ്യുകയുമാണ് സി.പി.എം ചെയ്യുന്നത്. പശ്ചിമബംഗാളിലെ നാണംകെട്ട തിരിച്ചടിയില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ തോല്‍വി കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കണം. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും. പ്രസിഡന്റ് പ്രഫ. പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുല്‍ഖാദര്‍, ഹബീബ് ജഹാന്‍, എന്‍.കെ. അബ്ദുല്‍ അസീസ്, സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അവറു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.


വീരേന്ദ്രകുമാര്‍
കോഴിക്കോട്: കക്കോടിയിലെ ജനകീയ വികസന മുന്നണി യോഗത്തിനുനേരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് ജനതാദള്‍^എസ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുംനേരെ തുടര്‍ച്ചയായി സി.പി.എം അക്രമം നടത്തിക്കൊണ്ടിരിക്കുന്നത് എല്ലാതരത്തിലുമുള്ള പിന്തുണ നഷ്ടപ്പെട്ടതിനാലും ഭരണപരാജയം മറച്ചുവെക്കാനുമാണ്. അക്രമത്തിനെതിരെ കേരള സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്
കോഴിക്കോട്: കക്കോടിയില്‍ സി.പി.എം നടത്തിയ അക്രമം ജനാധിപത്യവിരുദ്ധവും ഫാഷിസവുമാണെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. എം. വീരാന്‍കുട്ടി പറഞ്ഞു. അധികാരശക്തി ഉപയോഗിച്ച് സി.പി.എം നാട്ടിലാകെ അക്രമം വ്യാപിപ്പിക്കുകയാണ്. അഭിപ്രായസ്വാതന്ത്യ്രത്തിന് നേരെയുള്ള കൈയേറ്റമാണ് കക്കോടിയില്‍ നടന്നത്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.ആര്‍. മുരളി
കോഴിക്കോട്: ജനപിന്തുണ നഷ്ടപ്പെട്ട സി.പി.എമ്മിന്റെ ഫാഷിസ്റ്റ് നടപടിയാണ് കക്കോടിയില്‍ നടന്നതെന്ന് ഇടത് ഏകോപന സമിതി ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ആര്‍. നീലകണ്ഠന്‍
കോഴിക്കോട്: ജനകീയ വികസന മുന്നണി കക്കോടിയില്‍ സംഘടിപ്പിച്ച യോഗത്തിനുനേരെ സി.പി.എം നടത്തിയ അക്രമം നാട്ടിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. മൈക്ക് പെര്‍മിഷനെടുത്ത് നടത്തുന്ന യോഗത്തില്‍ പ്രസംഗിക്കുന്നവര്‍ക്കുനേരെ ആക്രമണം നടത്തുന്നത് ഫാഷിസ്റ്റ് പ്രവണതയാണ്. കക്കോടിയില്‍ നടന്നത് പാലേരിയില്‍ നടന്നതിന്റെ തുടര്‍ച്ചയാണ്. അഭിപ്രായ വ്യത്യാസമുള്ളവരെ അടിച്ചൊതുക്കുന്ന നടപടി തീര്‍ത്തും അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്. ശ്രീധരന്‍പിള്ള
കോഴിക്കോട്: കക്കോടിയില്‍ സി.പി.എം നടത്തിയ അക്രമം ഫാഷിസ്റ്റ് നടപടിയാണെന്നും ഇത് ജനാധിപത്യത്തിനും സമാധാന ജീവിതത്തിനും ഭീഷണിയാണെന്നും ബി.ജെ.പി നേതാവ് പി. ശ്രീധരന്‍പിള്ള പറഞ്ഞു. എതിര്‍ക്കുന്നവരെ മസില്‍പവറും ഭരണസ്വാധീനവും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചുവരുന്നത്. ഇത് എതിര്‍ക്കപ്പെടണം ^അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ
കോഴിക്കോട്: കക്കോടിയിലെ ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തെ കൈയേറ്റംചെയ്ത് നേതാക്കളെ അക്രമിച്ച സി.പി.എം നടപടി ജനാധിപത്യ കേരളത്തിന് കളങ്കമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ് ഷരീഫ് പറഞ്ഞു.

എം.കെ. രാഘവന്‍
കോഴിക്കോട്: അഭിപ്രായ വ്യത്യാസം ഉള്ളവരെ കൈയൂക്കിന്റെ രാഷ്ട്രീയംകൊണ്ട് നേരിടുന്നത് ജനാധിപത്യ സമൂഹത്തിന് ആശ്വാസമല്ലെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ആശയത്തെ ആശയപരമായി നേരിടാന്‍ ഡി.വൈ.എഫ്.ഐ തയാറാവണം. നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംഘടന തയാറാകണം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അസഹിഷ്ണുതയാണ് ഇതില്‍ വ്യക്തമാകുന്നത് ^രാഘവന്‍ പറഞ്ഞു.

Sunday, June 13, 2010

കക്കോടിയില്‍ സി.പി.എം ആക്രമണം: നിരവധിപേര്‍ക്ക് പരിക്ക്


കോഴിക്കോട്: കക്കോടിയില്‍ ജനകീയ വികസനമുന്നണി പ്രഖ്യാപനസമ്മേളനം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്ത യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 50ലേറെ വരുന്ന സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. യോഗത്തിനെത്തിയവരുടെ പത്തിലേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് മറിച്ചിട്ട സംഘം സ്ഥലത്തെത്തിയ 'സ്‌പൈഡര്‍ നെറ്റ്' ചാനല്‍ ലേഖകന്‍ അനൂപിനെ മര്‍ദിച്ച് കാമറ എറിഞ്ഞു തകര്‍ത്തു. വന്‍ പൊലീസ് സംഘമെത്തിയാണ് നേതാക്കളെയും സ്ത്രീകളെയും യോഗം നടന്ന കക്കോടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ ജനകീയ വികസന മുന്നണി കക്കോടി പഞ്ചായത്ത് ചെയര്‍മാന്‍ മോരിക്കര പറമ്പത്ത് മുജീബ് (32), പാലത്ത് കുളംകുള്ളി മീത്തല്‍ ഷാഹുല്‍ ഹമീദ് (25), വേങ്ങാട്ടില്‍ സാലിഹ് (39), മോരിക്കര കോറോത്ത്താഴം മഅ്‌സൂം (42), മക്കട അബ്ദുല്‍ റഷീദ് (44), ഒ.വി. റഫീഖ് (35), ഒ. ജമാല്‍ (35), കെ. ഫൈസല്‍ (28), എന്‍.ടി. ഫൈസല്‍ (26), ഷാജി കുറിഞ്ഞോളി (35) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇടിക്കട്ടകൊണ്ട് മര്‍ദനമേറ്റ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ഉണ്ണിരാജ, എ.എസ്.ഐ ഫൈസല്‍ എന്നിവരെ ബീച്ച് ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 3.30-ഓടെ പഞ്ചായത്ത്‌വക കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കമ്യൂണിറ്റി ഹാളില്‍ ഹമീദ് വാണിമേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. സാലിഹ് പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചശേഷം പ്രമോദ് ഷമീര്‍ പ്രസംഗിക്കുമ്പോള്‍ നേരത്തെ ഇടംപിടിച്ച അക്രമിസംഘം എഴുന്നേല്‍ക്കുകയായിരുന്നു. അജണ്ടയില്‍ ചോദ്യോത്തരപരിപാടി ഇല്ലെന്ന് അധ്യക്ഷന്‍ മുജീബ് അറിയിച്ചപ്പോള്‍ 'ചോദ്യം അനുവദിക്കില്ല അല്ലേ' എന്ന് ആക്രോശിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുറത്തുനിന്ന് കൂടുതല്‍പേര്‍ ഇരച്ചെത്തി കസേരകളും മൈക്ക് ഉപകരണങ്ങളും തകര്‍ത്തെറിഞ്ഞു. തടയാന്‍ ചെന്ന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. മറ്റൊരു സംഘം പടിയിറങ്ങി താഴെയെത്തി വലിയ കല്ലുകളും ഇടിക്കട്ടയും സൈക്കിള്‍ ചെയിനും വടികളുമുപയോഗിച്ച് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കാറുകളും ഓട്ടോറിക്ഷയും ബൈക്കുകളും തകര്‍ത്തവയില്‍പെടുന്നു. മഫ്ടിയില്‍ യോഗം നിരീക്ഷിക്കാനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാര്‍ക്കും മര്‍ദനമേറ്റു.

സംഭവമറിഞ്ഞ് സ്ഥലത്ത് ആദ്യമെത്തിയ സ്‌പൈഡര്‍നെറ്റ് കാമറാമാന്‍ അനൂപിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഘം കാമറ നിലത്തിടിച്ച് തകര്‍ത്തു. യോഗം തുടങ്ങിയ ഉടന്‍ ചെറിയ പോലിസ്‌സംഘം എത്തിയിരുന്നു. 15 മിനിറ്റിനകം ആക്രമണം നടത്തി സംഘം സ്ഥലത്തുനിന്ന് മാറിയതിന് ശേഷമാണ് കൂടുതല്‍ പോലിസെത്തിയത്. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി എന്നിവരടക്കമുള്ള നേതാക്കളെയും വനിതകളെയും വൈകുന്നേരം ആറുമണിയോടെയാണ് പോലിസ് സഹായത്തോടെ ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ആക്രമണം നടത്തിയതിന് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെയും പൊലീസുകാരെ ആക്രമിച്ചതിന് ഏതാനുംപേര്‍ക്കെതിരെയും കേസെടുത്തതായി ചേവായൂര്‍ പൊലീസ് അറിയിച്ചു.


http://www.mathrubhumi.com/story.php?id=106213

ജമാഅത്തെ ഇസ്ലാമിയുടെ വികസന കണ്‍വന്‍ഷനില്‍ സി.പി.എം. അക്രമം - മംഗളം
യോഗത്തില്‍ കയ്യേറ്റം; ജമാഅത്ത് പ്രവര്‍ത്തകര്‍ക്കു പരുക്ക് - മലയാള മനോരമ
മാധ്യമത്തിലെ വാര്‍ത്ത



 

Saturday, June 5, 2010

കിനാലൂര്‍ പോലീസ് നരനായാട്ട്

കിനാലൂര്‍ പോലീസ് നരനായാട്ട് - Cover Story 1


കിനാലൂര്‍ പോലീസ് നരനായാട്ട് - Cover Story 2



കിനാലൂര്‍ പോലീസ് നരനായാട്ട് - Cover Story 3


ജമാഅത്തെ ഇസ്‌ലാമി : press conference

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.


Wednesday, June 2, 2010

ജമാഅത്തെഇസ്ലാമി: ഈ ക്ലിപ്പുകള്‍ കാണുക...

ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ;
 
ഈ ക്ലിപ്പുകള്‍ കാണുക..
 

ജമാഅത്തെ ഇസ്ലാമിയുടെ മുന്നേറ്റത്താല്‍ പ്രകോപിതരായ സലഫികള്‍, ഖാദിയാനികള്‍, നിരീശ്വര വാദികള്‍ തുടങ്ങിയവര്‍ ഉന്നയിക്കുന്ന മുഴുവന്‍  ആരോപണങ്ങളും അതിന്‍റെ മറുപടിയും വ്യക്തമാക്കുന്ന 

ഈ ക്ലിപ്പുകള്‍ കാണുക..  
ജമാഅത്ത് ഇസ്ലാമി;
ആദര്‍ശം നയം - തുറന്ന ചര്‍ച്ച
 
 
കൊടിപിടിച്ച്‌ പ്രകടനം നടത്തുന്നതിന്‌ ഇസ്ലാമില്‍ മാതൃകയുണ്ടോ?
 
സിനിമ അഭിനയിച്ച്‌ ഇസ്ലാമിക പ്രബോധനം?
 
 
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നുണ്ടോ?
കൊള്ളയും കൊലയും വ്യഭിചാരവും അടിമുടിനീക്കാന്‍ ഇസ്ലാമികനിയമം ഇന്ത്യയില്‍ നടപ്പില്‍ വരുത്തണമെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെ‌ന്നും ജമാഅത്തെ ഇസ്ലാമി ഇന്നും ആഗ്രഹിക്കുന്നുണ്ടോ?
അല്ലാഹുവിനെക്കാള്‍ വലിയൊരു വിധികര്‍ത്താവ്‌ ആരാണ്?
ജമാഅത്ത്ഇസ്ലാമി ആത്മവിശ്വാസത്തോട് കൂടി, തലയെടുപ്പോട് കൂടി പറയുന്നത്, ഇന്ത്യാ രാജ്യത്തിന്‌ ഏറ്റവും ഫിറ്റായ, ഈ രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഏറ്റവും പ്രസക്തമായ വ്യവസ്ഥ ദൈവത്തിന്റെ ഭരണവ്യവസ്ഥയാണ്‌..  അത് തലയില്‍ മുണ്ടിട്ടുകൊണ്ട്‌ പറയേണ്ട ഒന്നല്ല..
 
ജമാഅത്തുകാര്‍ ശിയാക്കളാണോ?
ശിര്‍ക്ക്‌ ബിദ്‌അത്തുകളില്‍ ആണ്ടുപൂണ്ടി കിടക്കുന്ന ശിയാ വിഭാഗത്തെ പരിധിവിട്ട്‌ മഹത്വവല്‍ക്കരിക്കുന്നതിന്‌ കാരണമെന്ത്‌?
ശിയാക്കള്‍ ഖാദിയാനികളെപ്പോലെ ഇസ്ലാമിന് പുറത്താണ് എന്ന് സൗദി ഗവര്‍മെന്റു പോലും കരുതുന്നില്ല, അതുകൊണ്ടാണല്ലോ സൗദി സര്‍ക്കാര്‍ ഖാദിയാനികളെ ഹജ്ജിനു വരാന്‍ അനുവദിക്കാതെ ശിയാക്കളെ ഹജ്ജിനു വരാന്‍ അനുവദിക്കുന്നത്!
ശിയാക്കള്‍ മുസ്ലിമ്ങള്‍ അല്ലെങ്കില്‍ മുസ്ലിംലീഗ് എങ്ങിനെയാണ് മുസ്ലിംലീഗ് ആവുക? ആരാണ് മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ്? ആരായിരുന്നു തൊള്ളായിരത്തിആറു മുതല്‍ തൊള്ളായിരത്തിപതിമൂന്നു വരെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌? ആഗാഖാന്‍! അദ്ദേഹം ഷിയാ മാത്രമല്ല ഷിയാ ബോറമുസ്ലിം ആയിരുന്നു! പിന്നെ ആരായിരുന്നു മുസ്ലിംലീഗിന്റെ മറ്റൊരു വലിയനേതാവ്? മുഹമ്മദ്‌ അലി ജിന്നാ സാഹിബ്‌, മറ്റൊരു ഷിയാ!

വാല്‍ കഷണം: ഈ (ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ കുരുതി കൊടുത്ത ഇന്ത്യാ വിഭജനത്തിനു മുഖ്യ പങ്കു വഹിച്ച) ജിന്നാ സാഹിബിനു കരുത്തും, തൌഫീകും, ആരോഗ്യവും, ദീര്‍ഘായുസ്സും, നല്കട്ടെയെന്നു മുജാഹിദ്‌ സംഘടന പ്രമേയം പാസ്സാക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു
- തൊള്ളായിരത്തി നാല്‍പ്പത്തി ഏഴിലെ ജമിയ്യത്തുല്‍ ഉലെമ മിനുട്സ്.
 
 
മൌദൂദിക്ക്‌ അബദ്ധം സംഭവിച്ചിട്ടില്ലേ?
ഭരണമില്ലാത്ത ദീന്‍ ഭാവനയിലുള്ള വീടുപോലെയാണെന്ന്‌ പറയുക വഴി മൌദൂദിക്ക്‌ അബദ്ധം സംഭവിച്ചിട്ടില്ലേ? ഇസ്ലാമിലെ രാഷ്ട്രീയ മേഖലയില്‍ ശരീഅത്തിന്റെ  കാര്യത്തില്‍ മൌദൂദി അതിരുകവിഞ്ഞു പോകുന്നു...
ആ വാചകം  ആദ്യം പറഞ്ഞത് മൌലാന മൌദൂദി അല്ല - ലോകത്തിലെ അസാധാരണ പണ്ഡിതനായ അത്യുജ്ജല പണ്ഡിതനായ ഒരുപാട് ഫത്-വകളുടെ  കര്‍ത്താവായ ശൈക്കുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ ആണ് - അസ്സിയാസത് ശേരായിയ്യ എന്നാ ഗ്രന്ഥത്തില്‍.
 
ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലേ?
ജീവിതത്തില്‍ ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്യ്രമില്ലേ? രാഷ്ട്രീയം ഇതില്‍പെട്ടതാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരലോകത്ത്‌ ചോദ്യം ചെയ്യുമോ?
 
കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുക!
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിക്കുകയാണെങ്കില്‍ അതിലേക്ക്‌ കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുമെന്ന് ചില സമുദായക്കാര്‍ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ചുള്ള അഭിപ്രായമെന്ത്‌? മുജാഹിദുകള്‍ കാപട്യം കാണിക്കുന്നു..
 
ജമാഅത്തെഇസ്ലാമിയും ഇതര സംഘടനകളും
ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും തമ്മിലുള്ള മൌലിക വ്യത്യാസം എന്ത്‌?
 
ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം
ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം ജമാഅത്തെഇസ്ലാമിക്ക്  മുമ്പ്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമി തൌഹീദില്‍ പിഴച്ചവരാണെന്ന്‌ മുജാഹിദുകള്‍ പറയുന്നു. വിശദീകരിക്കാമോ?
ഉമര്‍ മൌലവി കളവു പറയുകയോ? മൌലവി മുഹമ്മദ്‌ അമാനി ജമാഅതുകാരുടെ അര്‍ഥം പറയുന്നതോ?
ഉമര്‍ മൌലവി പറയുന്നു:  ഇമാം റാസിക്കും തെറ്റി,  ഇമാം തബരിക്കും തെറ്റി, സൌദിയിലെ അമ്പതു പണ്ഡിതന്മാര്‍ക്കും തെറ്റി!
 
ഹറാം, ഹലാല്‍ മാറ്റി മറിക്കലാണോ നയം മാറ്റം?
ഖുര്‍ആനും ഹദീസും ഇസ്ലാമിനെ സമ്പൂര്‍ണമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കെ ഹറാം, ഹലാല്‍ വിഷയങ്ങളില്‍ എന്താണ്‌ ഒരു നയംമാറ്റം. ഉദാഹരണം ഒരു കാലത്ത്‌ വോട്ട്്‌ ചെയ്യുന്നത്‌ ഹറാമായിരുു. പിന്നെ അത്‌ ഹലാലായി. സര്‍ക്കാര്‍ ജോലി ഹറാം ഇപ്പോള്‍ ഹലാല്‍!
 
ഇടതുമുന്നണിക്ക്‌ ഓള്‍സെയിലായി വോട്ട്!
ആറു മാസത്തെ ഭരണ പരാജയം ബോധ്യപ്പെട്ടിട്ടും വീണ്ടും എല്‍.ഡി.എഫിന്‌ തന്നെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച ഗതികേടെന്താണ്‌? ഇടതുമുന്നണിക്ക്‌ ഓള്‍സെയിലായി വോട്ട് കൊടുക്കാനുള്ള പ്രസ്ഥാനത്തിണ്റ്റെ സാഹചര്യം...
 
നിയമനിര്‍മാണാധികാരം തൌഹീദിന്റെ  ഭാഗമാണെന്നത് പുതിയതു!
നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്ത്‌) തൌഹീദിണ ഭാഗമാണെന്നത്‌ മൌദൂദിയുടെ കണ്ടുപിടിത്തമല്ലേ. അതിനു മുമ്പ്‌ ആരെങ്കിലും അത്തരം വാദം ഉയിച്ചിട്ടുണ്ടോ?
 
പണ്ഡിതന്മാര്‍ ജമാഅത്ത്‌ വിട്ടു?
ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചത്‌ അബുല്‍ അഅലാ മൗദൂദിയുടെ പ്രസ്ഥാനമാണ്‌. അദ്ദേഹം ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചതോടെ ലോക പ്രശസ്‌തരായ പല പണ്ഡിതന്മാരും ജമാഅത്ത്‌ വിട്ടു. വിശദീകരണം?
 
ജമാ‍അത്തുകാര്‍ ഖവാരിജുകളോ ?
ആരാണ് ഖവാരിജുകള്‍?
 
ലോക സലഫി നിലപാട്
എന്താണ് സലഫികളുടെ വിരോധത്തിനു കാരണം?
ലോക സലഫികള്‍ പല വിഷയങ്ങളിലും കേരളത്തിലെ സലഫികളേക്കാള്‍ ആശയപരമായി അടുത്തു നില്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമിയോടാണ്..  ‍  
 
ജമാഅത്തെ ഇസ്ലാമി എന്‍ഡിഎഫിനെ എതിര്‍ക്കുന്നത്‌?
ഇന്ന് ഭീകരവാദികളായി ലോകതലത്തില്‍ അറിയപ്പെടുന്നത് ജമാത്ത്‌ഇസ്ലാമിയല്ല മറിച്ചു ജമാഅത്തെഇസ്ലാമിയെ കേരളത്തില്‍ ഭീകരവാദികള്‍ എന്നു പറഞ്ഞു നടക്കുന്ന മതസംഘടനയുടെ അന്താരാഷ്ട്ര പതിപ്പാണ്‌ ഇന്ന് ലോകത്തിലെ ഭീകരവാദത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് എന്ന് ലോക മാധ്യമങ്ങളും ലോക പുസ്തകങ്ങളും പരിശോധിക്കുന്ന ഏവര്‍ക്കും അറിയാവുന്നതാണ്..
 
ആരാണ് ഭീകരവാദികള്‍
 
മുജാഹിദുകളോട്...  
 
ജമാഅത്തിന്റെ 'കര്‍മശാസ്ത്ര (ഫിക്ക്ഹി)' വിഷയ നിലപാട്  
 
ജമാഅത്തിന്റെ 'ശിര്‍ക്ക്-ബിദ്അത്ത് ' നിലപാട്  
 
ജമാഅത്ത് എന്തിനു 'രാഷ്ട്രീയം' പറയുന്നു?
 
സോളിടാരിറ്റിയില്‍ അമുസ്ലിംകള്‍?
 
മുതലാളിത്തം ആഗോളവല്‍ക്കരണം സോളിടാരിറ്റിയില്‍..
പ്രവാചകന്‍മാര്‍ നിര്‍വഹിച്ചിരുന്ന തൌഹീദില്‍നിന്ന്‌ വ്യതിചലിച്ചുകൊണ്ട്‌ മുതലാളിത്തം, ആഗോളവല്‍ക്കരണം തുടങ്ങിയവയുടെ പിന്നാലെ കൂടുന്നത്‌ യഥാര്‍ഥത്തില്‍ തൌഹീദില്‍നിന്നുള്ള വ്യതിചലനമല്ലേ?
 
ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയില്‍ എന്ത് വേണം?
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട.. ‍
 
എസ്ഐഒ കരുത്തോടെ മുന്നോട്ട്‌.. 
കരുത്തോടെ, കുതിപ്പോടെ എസ് ഐ ഒ യുടെ ഇര്പത്തഞ്ചു വര്‍ഷം.. ‍



 

LinkWithin

Related Posts Plugin for WordPress, Blogger...