Saturday, September 25, 2010

കി­നാലൂര്‍ സമ­രം സോ­ളി­ഡാ­രി­റ്റി­ക്ക് മ­ണ്ണൊ­രുക്കി

കേര­ള­ത്തി­ലെ പോ­രാട്ട ച­രി­ത്ര­ത്തില്‍ കി­നാ­ലൂര്‍ രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ട് ക­ഴി­ഞ്ഞു. തി­കച്ചും ജ­ന­വി­രു­ദ്ധവും സ്വാര്‍­ഥ താല്‍­പര്യം മാ­ത്ര­ം മുന്‍­നിര്‍­ത്തി­യു­മുള്ള ഒ­രു പദ്ധതി വി­ക­സ­ന­മെ­ന്ന­ പേ­രില്‍ ന­ട­പ്പാ­ക്കാ­നാ­യി­രുന്നു കി­നാ­ലൂ­രില്‍ ഭ­ര­ണ­കൂടം ശ്ര­മി­ച്ചത്. എ­ന്നാല്‍ അ­തി­നെ വ­ള­രെ പ്രാ­ഥമി­ക ഘ­ട്ട­ത്തില്‍ ത­ന്നെ തി­രി­ച്ച­റി­യാ­നും ചെ­റു­ത്ത് നില്‍­ക്കാനും ജ­ന­ങ്ങള്‍ക്ക് ക­ഴി­ഞ്ഞു. ‘വി­കസ­നം’ ന­ട­പ്പാ­ക്കാന്‍ അ­ധി­കാ­രി വര്‍ഗം ഏ­ത് മാര്‍­ഗവും തേ­ടു­മെന്നും ഏത് ആ­യു­ധവും പ്ര­യോ­ഗി­ക്കു­മെ­ന്നും കി­നാ­ലൂര്‍ പറ­ഞ്ഞു ത­രുന്നു.

ജ­ന­ങ്ങ­ളു­ടെ പ്രതി­രോധ­ത്തെ അ­ട്ടി­മ­റി­ക്കാ­ന്‍ അ­വര്‍ തേ­ടു­ന്ന വ­ഴി­ക­ളെ­ക്കു­റിച്ചും ഒ­ടു­വില്‍ സ­മ­ര­മുഖ­ത്ത് വെ­ച്ച് പോ­ലീ­സി­നെ ഉ­പ­യോ­ഗി­ച്ച് അ­തി­നെ ചോ­ര­യില്‍ മു­ക്കു­ന്ന­തി­നെ­ക്കു­റിച്ചും കി­നാ­ലൂര്‍ വി­ളി­ച്ചു പ­റ­യു­ന്നുണ്ട്. അ­ങ്ങി­നെ കേ­ര­ള­ത്തി­ലെ ചെ­റു­ത്ത് നില്‍­പ്പ് പ്ര­ക്ഷോ­ഭ­ങ്ങ­ളു­ടെ ച­രി­ത്ര പു­സ്­ത­ക­ത്തി­ന് ഒ­രു ആ­മു­ഖ­മാ­യി കി­നാ­ലൂര്‍ സമ­രം മാ­റി. ­കി­നാ­ലൂ­ര്‍ സ­മ­ര­ത്തി­ന്റെ നാള്‍ വ­ഴി­ക­ളെ­ക്കു­റി­ച്ച് സ­മ­ര നേ­താ­വ് റ­ഹ്മ­ത്തുല്ല ഡൂള്‍ ന്യൂ­സ് പ്ര­തി­നി­ധി കെ എം ഷ­ഹീ­ദു­മാ­യി സം­സാ­രി­ക്കുന്നു.

കി­നാ­ലൂ­രില്‍ ഇ­ങ്ങിനെ­യൊ­രു പ്ര­ക്ഷോ­ഭ­ത്തി­ന് മ­ണ്ണൊ­രു­ങ്ങു­ന്നു­ണ്ടെ­ന്ന് പു­റം ലോ­കം അ­ധി­ക­മൊന്നും അ­റി­ഞ്ഞി­രു­ന്നില്ല. മെ­യ് ആ­റി­ന് പ്ര­തി­ഷേ­ധ­ക്കാ­രെ പോ­ലീ­സ് നേ­രി­ട്ട­തോ­ടെ­യാ­ണ് കി­നാ­ലൂ­ര്‍ ചര്‍­ച്ച­യാ­കു­ന്ന­ത്. സ­മ­ര­ക്കാ­രെ പോ­ലീ­സ് നേ­രി­ട്ട രീ­തി ക­ണ്ട­പ്പോ­ഴാ­ണ് കി­നാ­ലൂ­രി­ലെ സമ­രം സര്‍­ക്കാ­റി­നെ എ­ത്ര ക­ണ്ട് ചൊ­ടി­പ്പി­ച്ചി­രു­ന്നു­വെ­ന്ന് തി­രി­ച്ച­റി­യാ­നാ­യ­ത്. സ്­ത്രീ­ക­ളും കു­ട്ടി­ക­ളു­മുള്‍­പ്പെ­ടെ­യു­ള്ളവ­രെ പോ­ലീ­സ് ശ­ക്ത­മാ­യി നേ­രിട്ടു. ചി­ന്നി­ച്ചി­തറി­യ സ­മ­ര­ക്കാ­രെ പി­ടി­ക്കാ­നാ­യി പോ­ലീ­സ് വീ­ടു­കള്‍ ക­യ­റി. ഈ ദൃ­ശ്യ­ങ്ങ­ളെല്ലാം ഞ­ങ്ങള്‍ ടെ­ലി­വി­ഷ­നില്‍ കാ­ണു­ക­യാ­യി­രുന്നു.

നിങ്ങളെ വ­ള­ഞ്ഞി­ട്ട് പി­ടി­ക്കാ­നു­ള്ള നീ­ക്ക­ങ്ങള്‍ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു പോ­ലീസ്. അ­തി­നി­ടെ­യാ­ണ് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദ­ന്റെ ഇ­ട­പെ­ട­ലു­ണ്ടാ­യതും പോ­ലീ­സി­നെ പിന്‍­വ­ലി­ക്കു­ന്ന­തും. സര്‍­വ്വെ നിര്‍­ത്തി­വെ­ക്കാ­നും വി എ­സ് ഉ­ത്ത­ര­വി­ട്ടു. കി­നാ­ലൂര്‍ സമ­രം പി­ന്നീ­ട് കേ­ര­ള­ത്തില്‍ ഏ­റെ ചര്‍­ച്ച­യാ­യി.

ഒരു മു­ന്ന­റി­യി­പ്പു­മില്ലാ­തെ­യാ­ണ് ഇ­വിടെ ഒരു സര്‍­വ്വെ ആ­രം­ഭി­ക്കു­ന്നത്. സര്‍­വ്വെ ന­ട­ക്കു­ന്ന കാര്യം ജ­നങ്ങ­ളെ ഇ­റി­യി­ക്കാന്‍ കാ­ര്യമാ­യ ശ്രമ­ങ്ങ­ളൊ­ന്നു­മു­ണ്ടാ­യില്ല. പ­ഞ്ചായ­ത്ത് സെ­ക്രട്ട­റി അം­ഗങ്ങളെ വി­ളി­ച്ച് കാ­ര്യ­ങ്ങള്‍ പ­റ­ഞ്ഞി­രുന്നു. എ­ന്നാല്‍ പൊ­തു ജ­നങ്ങ­ളെ അ­റി­യി­ക്കു­ന്ന ഏര്‍­പ്പാ­ടു­ണ്ടാ­യില്ല. പ­ഞ്ചായ­ത്ത് അം­ഗങ്ങള്‍ ഇ­ക്കാ­ര്യ­ത്തില്‍ വ­ള­രെ­ക്കാ­ല­ത്തോ­ളം ഒന്നും മി­ണ്ടി­യില്ല. സര്‍­ക്കാര്‍ പദ്ധ­തി കൊ­ണ്ട് വ­രി­ക­യാ­ണെ­ങ്കില്‍ ദി­ന­സ­ങ്ങള്‍­ക്ക് മു­മ്പ് ത­ന്നെ ജ­ന­ങ്ങ­ളെ അ­റി­യി­ക്കാ­റു­ണ്ട്. എ­ന്നാല്‍ കി­നാ­ലൂര്‍ പദ്ധ­തി ജ­ന­ങ്ങ­ളില്‍ നിന്ന് പൂ­ഴ്­ത്തി­വെ­ക്കു­ക­യാ­യി­രു­ന്നു.

പ­ദ്ധ­തി­യെ­ക്കു­റി­ച്ച് ഞ­ങ്ങള്‍ അ­റി­യുന്ന­ത് സര്‍­വ്വെ ടീം എ­ത്തി­യ­പ്പോ­ഴാണ്. യാ­തൊ­രു മു­ന്ന­റി­യി­പ്പു­മില്ലാ­തെ അവര്‍ വീ­ടു­ക­ളില്‍ കയ­റി സര്‍­വ്വെ തു­ട­ങ്ങു­ക­യാ­യി­രുന്നു. മു­മ്പൊ­രി­ക്കലും കേ­ട്ടു­കേള്‍­വി­യില്ലാ­ത്ത സം­ഭ­വ­മാ­ണിത്. ബ്രി­ട്ടീ­ഷ് സര്‍­ക്കാ­റി­ന്റെ കാല­ത്ത് പോലും ന­ട­ക്കാ­ത്ത­ത്. എ­ങ്ങി­നെ പ്ര­തി­ക­രി­ക്ക­ണ­മെ­ന്ന­റി­യാ­തെ നി­സ്സ­ഹാ­യ­രാ­യി നോ­ക്കി­നില്‍­ക്കു­ക­യാ­യി­രു­ന്നു ജ­നങ്ങള്‍. പാ­ത കട­ന്നു പോ­കു­ന്നി­ത്തെ­ാൊ­ക്കെ പ്ര­ശ്‌­നം ചര്‍­ച്ച­യായി. സര്‍­വ്വെ ന­ട­ത്തി­പ്പി­നാ­യി വന്ന­ത് വില്‍ബര്‍ സ്­മി­ത് അ­സോ­സി­യേ­ഷന്‍ എ­ന്ന സ്വ­കാര്യ ക­മ്പ­നി­യു­ടെ ആ­ളു­ക­ളാണ്. അ­വ­രോ­ട് കാര്യം ചോ­ദി­ച്ച­പ്പോള്‍ ഞ­ങ്ങ­ളോ­ടൊന്നും ചോ­ദി­ക്കേ­ണ്ട, സര്‍­ക്കാറി­നോ­ട് ചോ­ദി­ച്ചോ­ളൂ എ­ന്ന മ­റു­പ­ടി­യാ­ണ് ല­ഭി­ച്ചത്. നി­ങ്ങള്‍ കല­ക്ട­റോ­ട് പ­റ­യൂ, സ്ഥ­ലം സര്‍­വ്വെ ചെ­യ്യാന്‍ ഞ­ങ്ങള്‍­ക്ക് ഉ­ത്ത­ര­വു­ണ്ടെ­ന്നാ­ണ് വില്‍­ബര്‍ സ്­മി­ത്തി­ന്റെ ആ­ളു­കള്‍ പ­റ­ഞ്ഞ­ത്.

ആ­ദ്യ­മാ­യി പ­ദ്ധ­തി­ക്കെ­തി­രെ രം­ഗ­ത്ത് വന്ന­ത് ന­ന്മ­ണ്ട­യി­ലെ കുറ­ച്ച് ചെ­റു­പ്പ­ക്കാ­രാണ്. ഇ­വി­ടെ ഒ­രു സാ­ധു സംര­ക്ഷ­ണ സി­മ­തി­യു­ണ്ട്. അ­വര്‍ യോ­ഗം ചേര്‍­ന്ന് ഇ­ക്കാര്യം ചര്‍­ച്ച ചെ­യ്­തു. ഇ­തൊ­രു സു­പ്രധാ­ന വി­ഷ­യ­മാ­ണെന്നും കൂ­ടു­തല്‍ ആ­ളുക­ളെ സം­ഘ­ടി­പ്പി­ക്കേ­ണ്ട­താ­ണെന്നും ഇ­വര്‍ പെ­ട്ടെ­ന്ന് തി­രി­ച്ച­റിഞ്ഞു. അ­വര്‍ ര­ണ്ടാ­മ­ത വി­പു­ലമായ യോ­ഗം സം­ഘ­ടി­പ്പിച്ചു. ആ യോ­ഗ­ത്തി­ലാ­ണ് ഞാ­നൊ­ക്കെ പ­ങ്കെ­ടു­ത്ത­ത്.

ഇ­ത് പ്ര­തി­ക­രി­ക്കേ­ണ്ട വി­ഷ­യ­മാ­ണെ­ന്ന് തി­രി­ച്ച­റി­ഞ്ഞ് ചെറി­യൊ­രു കൂ­ട്ടാ­യ­മ­യു­ണ്ടാക്കി. അ­ങ്ങി­നെ­യി­രി­ക്കു­മ്പോ­ഴാ­ണ് ക­ക്കോ­ടി­ക്ക­ടുത്ത മോ­രി­ക്ക­ര­യെ­ന്ന സ്ഥ­ലത്തും ഇ­തേ പോ­ലെ പ്ര­ക്ഷോ­ഭം ന­ട­ക്കു­ന്ന­താ­യി ഞ്­ങ്ങള്‍­ക്ക് മ­ന­സി­ലാ­യത്. പദ്ധ­തി ഏ­റ്റവും ദോ­ശ­ക­ര­മാ­യി ബാ­ധി­ക്കുന്ന­ത് അ­വി­ടെ­യാണ്. ഞാനും എന്റെ സു­ഹൃത്തും മോ­രി­ക്ക­ര­യില്‍ പോ­യി പ്ര­ശ്‌­നം പഠിച്ചു. അ­വി­ടെ കൂ­ടു­തല്‍ രൂ­ക്ഷ­മാ­യ ചെ­റു­ത്ത് നില്‍­പ്പാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന് ഞ­ങ്ങള്‍­ക്ക് മ­ന­സി­ലായി. കാര­ണം പദ്ധ­തി വ­രി­ക­യാ­ണെ­ങ്കില്‍ മോ­രി­ക്ക­ര­യെ­ന്ന ഗ്രാ­മം അ­പ്ര­ത്യ­ക്ഷ­മാ­കും.

അ­വി­ടെ ജ­ന­ങ്ങള്‍ മൊ­ത്തം പ്ര­ക്ഷോ­ഭ­ത്തി­ന്റെ പാ­ത­യി­ലാ­യി­രുന്നു. ഇ­പ്പോള്‍ ത­ന്നെ മ­ഴ­ക്കാല­ത്ത് നി­രവ­ധി കു­ടും­ബ­ങ്ങള്‍ ഇ­വി­ടെ നി­ന്ന് ഒ­ഴി­ഞ്ഞു പോ­കു­ക­യാ­ണ് ചെ­യ്യു­ന്നത്. പദ്ധ­തി വ­രു­ന്ന­തോ­ടെ 700 ഓ­ളം കു­ടും­ബ­ങ്ങള്‍ വര്‍­ഷ കാല­ത്ത് പൂര്‍­ണ­മാ­യി മാ­റി നില്‍­ക്കേ­ണ്ടി വ­രും. അ­ത് തി­രി­ച്ച­റി­ഞ്ഞാ­ണ് അ­വര്‍ പ­ദ്ധ­തി­ക്കെ­തി­കെ ജ­നകീ­യ സ­മ­ി­തി­യെ­ന്ന പേ­രില്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ചത്. ദേ­വ­ദാ­സ് എ­ന്ന­യാ­ളാ­യി­രുന്നു ആ ക­മ്മി­റ്റ­യു­ടെ പ്ര­സി­ഡന്റ്. ഒ­രു പാ­ത വ­രു­ന്നു­ണ്ടെ­ന്ന തി­രി­ച്ച­റി­വ് മാ­ത്ര­മാ­ണ് അ­ന്ന് ഇ­വി­ടെ­യു­ള്ള­വര്‍ക്കു­ണ്ടാ­യി­രു­ന്ന­ത്.
മോ­രി­ക്ക­ര­യു­മാ­യി ഞ­ങ്ങള്‍ ബ­ന്ധ­പ്പെ­ട്ട് തു­ട­ങ്ങി. പാത പോ­കു­ന്ന സ്ഥ­ലം ഏ­തെ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാ­ക്കി. അ­വ­രെയും ഒ­രു­മി­ച്ച് കൂ­ട്ടി ക­മ്മി­റ്റി­യു­ണ്ടാക്കി. അ­താ­ണ് ജ­ന ജാ­ഗ്ര­താ സ­മിതി. 2009 ഒ­ക്ടോ­ബര്‍ 18നാ­യി­രു­ന്നു ക­മ്മി­റ്റി രൂ­പീ­ക­രണം. ഞാന്‍ പ്ര­സി­ഡന്റും മോ­രി­ക്ക­ര ജ­ന­കീ­യ സ­മി­തി പ്ര­സിഡന്റ് ദേ­വ­ദാ­സ് വൈ­സ് പ്ര­സി­ഡന്റും പെ­രു­മ്പൊ­യി­ലി­ലെ അഡ്വ. സി പി അ­ജ­യ­കു­മാര്‍ സെ­ക്ര­ട്ട­റി­യു­മാ­യാണ് ഈ ക­മ്മി­റ്റി നി­ല­വില്‍ വ­ന്ന­ത്. അ­പ്പോ­ഴും ഇ­തൊ­രു പ്ര­ക്ഷോ­ഭ സം­ഘ­ട­ന­യാ­യി വ­ളര്‍­ന്നി­ട്ടില്ലാ­യി­രുന്നു. പ­ദ്ധ­തി­ക്കെ­തിരെ സര്‍­ക്കാ­റി­ന് നി­വേ­ദ­ന­ങ്ങള്‍ കൊ­ടു­ത്ത് തു­ടങ്ങി. പ്ര­ശ്‌നം ജ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ­യി­ലേ­ക്ക് കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ പ്രാ­ഥമി­ക ല­ക്ഷ്യം.

പി­ന്നീ­ട് ഞാന്‍ ജില്ലാ ക­ല­ക്ടര്‍­ക്ക് വി­വ­രാ­വകാ­ശ നി­യ­മ­പ്ര­കാ­രം ക­ത്ത് ന­ല്‍കി. ഞ­ങ്ങ­ളു­ടെ സ്ഥ­ല­ങ്ങള്‍ അ­ന്യരാ­യ ആ­ളു­കള്‍ പ്ര­വേ­ശി­ക്കു­ന്നു­വെന്നും ഭൂ­മി അള­ന്ന് തി­ട്ട­പ്പെ­ടു­ത്തു­ന്നു­വെന്നും ഇ­ത് എ­ന്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണെന്നും ക­ത്തില്‍ ചോ­ദി­ച്ചു. സര്‍­ക്കാ­റിന്റെയോ റ­വന്യൂ വ­കു­പ്പിന്റെയോ അ­നു­മ­തി­യോ­ടെയാണോ സര്‍­വ്വെ ന­ട­ക്കു­ന്ന­തെ­ന്നും ചോ­ദിച്ചു. എ­ന്നാല്‍ ക­ല­ക്ട­റു­ടെ മ­റുപ­ടി അ­ത്ഭു­ത­ക­ര­മാ­യി­രു­ന്നു. ഒ­രു ജ­നാ­ധിപ­ത്യ രാ­ജ്യ­ത്ത് ജില്ലാ മ­ജി­സ്­ട്ര­റ്റ് കൂ­ടിയാ­യ ക­ല­ക്ടര്‍ ഞ­ങ്ങള്‍­ക്ക് മ­റുപ­ടി നല്‍­കിയ­ത് പ­ദ്ധ­തി­യെ­ക്കു­റി­ച്ചു­ള്ള ഒ­രു വി­വ­രവും ഈ ഓ­ഫീ­സില്‍ ല­ഭ്യ­മ­ല്ലെ­ന്നാണ്.

ജില്ലാ ഭ­ര­ണ കൂ­ടം എന്ന­ത് സംസ്ഥാ­ന സര്‍­ക്കാ­റി­ന്റെ പ്ര­തി­നി­ധി­യാണ്. ഈ മ­റുപ­ടി ഞ­ങ്ങള്‍­ക്ക് കുറ­ച്ച് ആ­വേ­ശം നല്‍കി. സര്‍­വ്വെ­ക്ക് വന്ന­വ­രോ­ട് ഇ­റ­ങ്ങി­പ്പോ­കാന്‍ പ­റഞ്ഞു. നി­ങ്ങള്‍ എ­ന്ത് അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ഇ­വി­ടെ വ­ന്ന­തെന്ന ചോ­ദിച്ചു. നി­ങ്ങള്‍ റോഡ­ന്നു കൊള്ളൂ. പൊ­തു സ്ഥ­ലം അ­ളന്നു­കൊള്ളൂ. എ­ന്നാല്‍ ഒ­രാ­ളു­ടെയും കോ­മ്പൗ­ണ്ടില്‍ ക­യ­റു­തെ­ന്ന് പ­റഞ്ഞു. ഇ­ത് പ­റ­യു­ന്ന­തി­ന് മുമ്പ് ഈ സംഭ­വം മോ­രി­ക്ക­ര ന­ട­ക്കു­ന്നു­ണ്ട്. ഈ വിവ­രം ഞ­ങ്ങള്‍ അ­റി­ഞ്ഞി­രുന്നു. പ­ക്ഷെ അ­ത് വലി­യ വി­ഷ­യ­മാ­യി­രു­ന്നില്ല. സര്‍­വ്വെ­ക്ക വന്ന­വ­രോ­ട് നാ­ട്ടു­കാര്‍ പ­റ്റി­ല്ലെ­ന്ന് പറ­ഞ്ഞ­തോ­ടെ അ­വര്‍ സ്ഥ­ലം വി­ടു­ക­യാ­യി­രു­ന്നു.

ആരും കോ­മ്പൗ­ണ്ടില്‍ ക­ണ്ട് പോ­ക­രു­തെ­ന്ന് ഞ­ങ്ങള്‍ ശ­ക്തമാ­യ നിര്‍­ദേ­ശം നല്‍­കി. പ്ര­ശ്‌­ന­ത്തില്‍ ആ­ദ്യ­മാ­യി ന­ന്മ­ണ്ട 13 വ­രെ ഞ­ങ്ങള്‍ പ്ര­കട­നം ന­ട­ത്തി. ജാ­ഗ്ര­താ സ­മി­തി ആ­ദ്യ­മാ­യി ന­ട­ത്തുന്ന പൊ­തു പ­രി­പാ­ടി­യാ­യി­രു­ന്നു അത്. പ്ര­കട­നം സാ­മ്പ്ര­ദായി­ക രാ­ഷ്ട്രീ­യ ക­ക്ഷിക­ളെ ഞെ­ട്ടി­ച്ചു. ഇ­ടത്ത­രം കു­ടും­ബ­ങ്ങ­ളി­ലെ സ്­ത്രീ­ക­ളൊന്നും സാ­ധാ­ര­ണ ഇത്ത­രം പൊ­തു പ്ര­ക­ട­ന­ങ്ങളി­ലൊ­ന്നും പ­ങ്കെ­ടു­ക്കാ­റില്ല­ല്ലോ. പ­ക്ഷെ ഇ­വി­ടെ സ്ഥി­തി മി­റി­ച്ചാ­യി­രുന്നു. പൊ­തു ജ­നം എ­ന്ന വ്യാ­ഖ്യാ­ന­ത്തില്‍­പ്പെ­ടു­ന്ന­വ­രെല്ലാം പ്ര­ക­ട­ന­ത്തില്‍ പ­ങ്കെ­ടുത്തു. ഇ­ത് പു­റ­ത്തേ­ക്ക് വ­ന്ന­തോ­ടെ ശ്ര­ദ്ധി­ക്ക­പ്പെട്ടു. ഞ­ങ്ങള്‍­ക്ക് ത­ന്നെ ആ­വേ­ശ­മു­ണ്ടാ­യി. ഞ­ങ്ങള്‍­ക്ക് ആ­ത്മ­വി­ശ്വാ­സു­ണ്ടാക്കി­യ സം­ഭ­വ­മാ­യി­രു­ന്നു അത്. പ­ത്ര­ങ്ങളും ആ­ക്ടി­വി­സ്റ്റു­ക­ളു­മാ­യി ഞ­ങ്ങള്‍ ബ­ന്ധ­പ്പെ­ട്ട് തു­ടങ്ങി. ഞങ്ങ­ളെ ആ­ദ്യ­മാ­യി സ­ഹാ­യിച്ച­ത് കോണ്‍­ഗ്ര­സി­ലെ വി എം സു­ധീ­ര­നാ­യി­രുന്നു.

ഒ­രു പൊ­തു പ്ര­വര്‍­ത്ത­കന്‍ എ­ന്ന നി­ല­യില്‍ ഞ­ങ്ങള്‍­ക്കെല്ലാം വി­ശ്വാ­സ­മു­ള്ള­യാ­ളാ­യി­രു­ന്നു അ­ദ്ദേഹം. ഞാന്‍ സ്ഥല­ത്ത് വ­ന്ന് കാര്യം പഠി­ക്ക­ണ­മെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു. ഇ­വി­ടെ എ­ന്താ­ണ് വ­രാന്‍ പോ­കു­ന്ന­തെ­ന്നും പി­ന്ന­ലു­ള്ള അ­ജ­ണ്ട­യെ­ന്താ­ണെ­ന്നും ത­നി­ക്ക് അ­റി­യാ­മെ­ന്ന് സു­ധീ­രന്‍ പ­റഞ്ഞു. ഡി­സം­ബര്‍ 18ന് രാ­വി­ലെ അ­ദ്ദേഹം എട്ട­ര­യോ­ടെ സ്ഥ­ല­ത്തെ­ത്തി റോഡ് പോ­കു­ന്ന റൂ­ട്ടില്‍ സ­ഞ്ച­രി­ച്ചു റോ­ഡി­ന്റെ ഇര­ക­ളോ­ട് നേ­രി­ട്ട് സം­സാ­രിച്ചു. സ്ഥ­ലം നേ­രിട്ട് ക­ണ്ട­പ്പോള്‍ അ­ദ്ദേ­ഹ­ത്തി­ന് ഞെ­ട്ട­ലു­ണ്ടായി. ഇ­ത് കട­ന്നു പോ­കു­ന്ന സ്ഥ­ലം ഒ­രു കാര്‍ഷി­ക സം­സ്­കാ­ര­ത്തി­ന്റെ ഭാ­ഗ­മാണ്. പാത കൊ­ണ്ട് ന­ശി­പ്പി­ക്ക­പ്പെ­ടു­ന്ന­ത് വലി­യൊ­രു പ­ച്ച­പ്പാണ്. നി­രു­റ­വ­കളും താ­ഴ്‌വ­ര­കളും അ­രു­വി­ക­ളു­മാണ്. ജ­ന­ങ്ങള്‍ കു­ടി­ക്കാ­നും കു­ളി­ക്കാനും ഉ­പ­യോ­ഗി­ക്കുന്ന­ത് ഈ വെ­ള്ള­മാ­ണ്.

അ­ങ്ങി­നെ സു­ധീ­രന്‍ ക­ക്കോ­ടി­യില്‍ കോണ്‍­ഗ്ര­സിന്റെ ഒ­രു ജ­നകീ­യ കണ്‍­വെണ്‍­ഷന്‍ വി­ളിച്ചു. കോ­ഴി­ക്കോ­ട് ക­ല­ക്ട­റേ­റ്റിന് മു­ന്നില്‍ ധര്‍­ണ സം­ഘ­ടി­പ്പി­ക്കാനും തീ­രു­മാ­ന­മായി. ഒ­രു രാ­ഷ്ട്രീ­യ പാര്‍­ട്ടി ആ­ദ്യ­മാ­യി ഞ­ങ്ങ­ളു­ടെ സമ­രം ഏ­റ്റെ­ടുത്ത­ത് ആ സം­ഭ­വ­ത്തോ­ടെ­യാ­യി­രു­ന്നു.

ഇ­തോ­ടൊ­പ്പം­സ­മ­ര­ത്തി­ന് വലി­യ പിന്തു­ണ നല്‍­കി­യ­വ­രാ­ണ് സോ­ളി­ഡാ­രി­റ്റി. അ­വര്‍ അ­വ­രു­ടെ സ്വ­ന്തം ബാ­ന­റില്‍ മോ­രി­ക്ക­ര ഒ­രു ജ­നകീ­യ കണ്‍­വെന്‍­ഷന്‍ വി­ളി­ച്ചു. അ­വര്‍ അ­വ­രു­ടെ പ്ലാറ്റ്‌­ഫോ­മില്‍ നിന്നു­കൊണ്ടും പി­ന്നീ­ട് ഞ­ങ്ങ­ളു­ണ്ടാക്കി­യ കൂ­ട്ടാ­യ്മ­യില്‍ നിന്നു­കൊണ്ടും പ്ര­ക്ഷോ­ഭ­ത്തില്‍ പ­ങ്കെ­ടുത്തു.

ഇ­ങ്ങി­നെ ന­ട­ക്കു­ന്ന സം­ഭ­വ­ത്തി­നി­ട­യി­ലാ­ണ് മോ­രി­ക്ക­ര­യില്‍ സം­ഘ­ടി­തമാ­യ പ്രതി­രോ­ധം ആദ്യം ന­ട­ക്കു­ന്നത്. ജ­നുവ­രി ര­ണ്ടി­ന് മോ­രി­ക്ക­ര­യില്‍ സര്‍­വ്വെ­ക്കെ­ത്തി­യവ­രെ നാ­ട്ടു­കാര്‍ ത­ടഞ്ഞു. സായുധ പോ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ സര്‍­വ്വെ­ക്കെത്തെ­യ അ­ധി­കൃത­രെ നാ­ട്ടു­കാര്‍ ത­ട­യു­ക­യാ­യി­രുന്നു. എല്ലാ വി­ധി ആു­ധ­ങ്ങ­ളു­മാ­യാ­ണ് പോ­ലീ­സ് എ­ത്തി­യത്. ഒ­രു സി ഐ, ര­ണ്ടോ മൂന്നോ എസ് ഐ­മാര്‍ ഒ­രു ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ എ­ന്നി­വ­രെല്ലാം അ­ട­ങ്ങി­യ­താ­യി­രു­ന്നു സംഘം. ആ സംഭ­വം അ­പ്പോള്‍ ത­ന്നെ ഞ­ങ്ങള്‍ അ­റിഞ്ഞു. അ­വി­ടേ­ക്ക് ഇ­വി­ടെ നിന്നും ആ­ളു­കള്‍ പോ­യി­ട്ടു­ണ്ട്. എ­ന്നാല്‍ അ­വി­ടെ അ­നി­ഷ്ട സം­ഭ­വ­ങ്ങ­ളൊന്നും ഉ­ണ്ടാ­യില്ല.
മോ­രി­ക്ക­ര സംഭ­വം സര്‍­ക്കാ­റി­നെ കൂ­ടു­തല്‍ ജാ­ഗ്ര­വ­ത്താക്കി. ജില്ലാ ക­ല­ക്ടര്‍ ഞങ്ങ­ളെ ചര്‍ച്ച­ക്ക് വി­ളിച്ചു. ജ­നുവ­രി ആ­റി­ന് ക­ല­ക്ട­റു­ടെ ചേം­ബ­റില്‍ വെ­ച്ചാ­യി­രുന്നു കൂ­ടി­ക്കാഴ്­ച. എല്ലാ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും എം എല്‍ എയും എം പി­യും യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്തി­രുന്നു. ചര്‍­ച്ച­യെ­ന്ന് പ­റ­ഞ്ഞാല്‍ അ­തൊ­രു പ്ര­ഹ­സ­ന­മാ­യി­രുന്നു. ആദ്യം ത­ന്നെ വില്‍­ബര്‍ സ്­മി­ത്ത് ക­മ്പ­നി­യാ­ണ് ചര്‍ച്ച­യെ ന­യി­ച്ചത്. അ­വര്‍ എല്‍ സി ഡിയും മ­റ്റു­മാ­യി വ­ന്ന് കാ­ര്യ­ങ്ങള്‍ വി­വ­രിച്ചു. ചോ­ദ്യ­ങ്ങള്‍­ക്ക് അ­വ­രാ­ണ് മ­റു­പ­ടി പ­റ­യു­ന്നത്. ആ­ദ്യ­മാ­യി മന്ത്രി എ­ളമ­രം ക­രീ­മാ­ണ് പ്ര­സം­ഗി­ച്ചത്. കി­നാ­ലൂ­രില്‍ തു­ട­ങ്ങു­ന്ന പദ്ധ­തി വി­ശ­ദീ­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ഞ­ങ്ങ­ളുടെ ഊ­ഴം വ­ന്ന­പ്പോള്‍ പ­ദ്ധ­തി­യു­ടെ പാ­രി­സ്ഥിതി­ക ആ­ഘാ­ത­ത്തെ­ക്കു­റി­ച്ച് ഞാന്‍ പ­റ­ഞ്ഞു. നിര്‍­ദ്ദി­ഷ്ട പാത­ക്ക് ബ­ദല്‍ നിര്‍­ദേ­ശവും വെ­ച്ചു.
കൂ­ടി­ക്കാഴ്ച ഒ­രു സെ­മി­നാര്‍ മാ­തൃ­ക­യിലാ­യി­രു­ന്നു. സ­മ­യ­മാ­യ­പ്പോള്‍ എ­ന്നോ­ട് നിര്‍­ത്താന്‍ പ­റഞ്ഞു. സെ­ക്ര­ട്ട­റി­ക്ക് സം­സാ­രി­ക്കാന്‍ അ­വസ­രം നല്‍­കി­യ­തു­മില്ല. ചോ­ദ്യവും ഉ­ത്ത­രവു­മൊ­ന്നു­മില്ലാ­യി­രുന്നു. യോ­ഗം ക­ഴി­ഞ്ഞ­പ്പോള്‍ പ്ര­തി­ഷേ­ധം രേ­ഖ­പ്പെ­ടു­ത്തി­യാ­ണ് ഞ­ങ്ങള്‍ മ­ട­ങ്ങി­യ­ത്. ഏ­ക­പ­ക്ഷീ­യമാ­യ നി­ല­പാ­ടാ­യി­രു­ന്നു സര്‍­ക്കാര്‍ സ്വീ­ക­രി­ച്ച­ത്. ഒ­രു ഭീ­ഷ­ണി­യു­ടെ സ്വ­ര­ത്തി­ലാ­ണ് ക­രീമും സ­ലീ­മു­മെല്ലാം സം­സാ­രി­ച്ചത്. സര്‍­ക്കാര്‍ സ­മര­ത്തെ നേ­രി­ടാന്‍ പോ­വു­ക­യാ­ണെന്നും ആു­ധം ഉ­പ­യോ­ഗി­ക്കു­മെന്നും ഞ­ങ്ങള്‍­ക്ക് മ­ന­സി­ലാ­യി. ഞ­ങ്ങ­ളോ­ട് സ­ഹ­ക­രി­ക്കാന്‍ ത­യ്യാ­റു­ള്ള മു­ഴു­വന്‍ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളെ­യും സ­ഹ­ക­രി­പ്പി­ക്കാന്‍ ഞ­ങ്ങള്‍ തീ­രു­മാ­നിച്ചു. അ­പ്പോ­ഴേ­ക്കും ജ­ന­ജാ­ഗ്ര­താ സ­മി­തി­ക്ക് യൂ­നി­റ്റു­ക­ളാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. തു­ടര്‍­ന്ന് ജ­നുവരി 20ന് ഞ­ങ്ങള്‍ ക­ല­ക്ട­റേ­റ്റ് ധര്‍­ണ ന­ടത്തി. ആ ധര്‍­ണ ഞ­ങ്ങ­ളു­ടെ സ­മ­ര­ത്തി­ന്റെ വലി­യ വ­ഴി­ത്തി­രി­വാ­യി­രു­ന്നു. 15000 ഓ­ളം ആ­ളു­ക­ളാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ത്ത­ത്.

മോ­രി­ക്ക­ര പ്രതി­രോ­ധം വ­ന്ന­തോ­ടെ സി പി ഐ എ­മ്മി­ന്റെയും ബ്രോ­ക്കര്‍­മാ­രു­ടെയും ഭൂ­മാ­ഫി­യ­ക­ളു­ടെ­യും നേ­തൃ­ത്വ­ത്തില്‍ സര്‍­ക്കാ­റി­നെ പി­ന്തു­ണ­ക്കു­ന്ന­വര്‍ ഒ­രു സ­മ­തി­യു­ണ്ടാക്കി. കി­നാ­ലൂര്‍ വി­ക­സന­ത്തെ സ്വാഗ­തം ചെ­യ്യു­ന്നു­വെ­ന്ന പേ­രി­ലാ­ണ് അ­വര്‍ രൂ­പീ­ക­രി­ക്ക­പ്പെ­ട്ടത്. ഞ­ങ്ങള്‍­ക്ക് ഒ­രു ശത്രു ജ­നി­ച്ചി­രി­ക്കു­ന്നു­വെ­ന്ന് അ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാക്കി. നേ­രി­ടാ­നാ­ണല്ലോ ശ­ത്രു. അ­ങ്ങി­നെ­യാ­ണ് ഞ­ങ്ങള്‍ കി­നാ­ലൂ­രില്‍ രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ യോ­ഗം വി­ളി­ച്ച് ചേര്‍­ത്തത്. അ­പ്പോഴും പ്ര­ശ്‌­ന­ത്തി­ന്റെ ഗൗര­വം ഇ­വിട­ത്തെ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കള്‍ക്കും പ്രാ­ദേശി­ക നേ­തൃ­ത്വ­ത്തിനും ഉള്‍­ക്കൊ­ള്ളാന്‍ ക­ഴി­ഞ്ഞി­രു­ന്നില്ല. രാ­ഷ്ട്രീ­യ പാര്‍­ട്ടിക­ളെ വി­ളി­ച്ച് ചേര്‍­ത്ത് ആദ്യം അവ­രെ എഡു­ക്കേ­റ്റ് ചെ­യ്­തു.

ഈ സ­മ­യ­ത്താ­ണ് മന്ത്രി ക­രീം ഇ­വിടെ­യൊ­ക്കെ വ­ന്ന് പ്ര­സം­ഗി­ക്കാന്‍ തു­ട­ങ്ങി­യത്. ക­ക്കോ­ടി­യില്‍ വെ­ച്ച് ന­ടത്തി­യ പ്ര­സം­ഗ­ത്തില്‍ 25000 പേര്‍­ക്ക് തൊ­ഴില്‍ നല്‍­കു­മെ­ന്ന് പ­റ­ഞ്ഞു. ന­ന്മ­ണ്ട­യെ­ത്തി­യ­പ്പോള്‍ അ­ത് 50000യി­ര­മാ­യി.. കി­നാ­ലൂ­രെ­ത്തി­യ­പ്പോള്‍ അ­ത് ഒ­രു ല­ക്ഷ­മായി. അ­പ്പോള്‍ ഞാന്‍ വി­വ­രാ­വ­കാ­ശ­പ്ര­കാ­രം മ­ലേ­ഷ്യന്‍ പ­ദ്ധ­തി­യു­ടെ എം ഒ യു വാ­ങ്ങി­ച്ചു. 2007 സെ­പ്­തം­ബര്‍ 10ന് ഒ­പ്പി­ട്ട ക­രാ­റിന് ആ­റു മാ­സം മാ­ത്ര­മേ പ്രാ­ബ­ല്യ­മു­ണ്ടാ­വൂ­വെ­ന്ന് എം ഒ യു­വില്‍ കൃ­ത്യ­മായി പ­റ­യു­ന്നുണ്ട്. ക­രാര്‍ നീ­ട്ട­ണ­മെ­ങ്കില്‍ ഇ­രു ക­ക്ഷി­ക­ളു­ടെയും സ­മ്മ­ത­ത്തോ­ടെ ആ­റു മാ­സ­ത്തേ­ക്ക് നീ­ട്ടാ­മെന്നും പ­റ­യു­ന്നു­ണ്ട്.

ഇ­തി­ന് ശേ­ഷം വല്ല ക­രാറും ഒ­പ്പി­ട്ടി­ട്ടു­ണ്ടോ­യെ­ന്ന് ചോ­ദി­ച്ചപ്പോള്‍ എ­നി­ക്ക് ഇ­ല്ലെ­ന്നാ­ണ് മ­റുപ­ടി ല­ഭി­ച്ച­ത്. 2008 ആ­വു­മ്പേ­ഴേ­ക്ക് പദ്ധ­തി ഇല്ലാ­തായി. ഇ­ങ്ങി­നെ ഇല്ലാ­ത്ത പ­ദ്ധ­തി­യെ­ക്കു­റി­ച്ചാ­ണ് കരീം പ്ര­സം­ഗി­ച്ച് ന­ട­ന്ന­ത്. മ­ലേ­ഷ്യ­യില്‍ നി­ന്നൊ­രു സംഘം വന്നു, ര­ണ്ടു ദിവ­സം സര്‍­ക്കാര്‍ ഗ­സ്റ്റാ­യി കട­വ് റി­സോര്‍­ട്ടില്‍ താ­മ­സിച്ചു, ഇ­ത്ര­യേ കാ­ര്യ­ങ്ങള്‍ ന­ട­ന്നി­ട്ടുള്ളൂ. ഇ­തു­വെ­ച്ചാ­ണ് കരീം പ്ര­സം­ഗി­ച്ചു ന­ട­ന്നത്. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം ഞ­ങ്ങള്‍ ആ­ളു­കള്‍­ക്ക് രേ­ഖ വെ­ച്ച് കാ­ണിച്ചു­കൊ­ടു­ത്തു.

പിന്നീടാ­ണ് വ്യ­വസാ­യ പദ്ധ­തി വ­രു­മെ­ന്ന് പറഞ്ഞ കി­നാ­ലൂ­രില്‍ ജ­നകീ­യ ഐ­ക്യ­വേ­ദി രൂ­പീ­ക­രി­ക്കു­ന്നത്. കോണ്‍­ഗ്രസ്, ബി ജെ പി, മു­സ് ലിം ലീഗ്, ജ­ന­താദള്‍, സ­മാ­ജ് വാ­ദി ജ­ന പ­രി­ഷത്ത്, സോ­ളി­ഡാ­രിറ്റി, ജ­ന­ജാ­ഗ്ര­താ സ­മി­തി തു­ടങ്ങി­യ ക­ക്ഷി­കള്‍ ചേര്‍ന്നു­കൊ­ണ്ടാ­യി­രു­ന്നു ജ­നകീ­യ വേ­ദി രൂ­പീ­ക­രി­ച്ചത്. അ­പ്പോ­ഴേക്കും സി പി ഐ എം ഞ­ങ്ങ­ളു­ടെ ശ­ത്രു­പ­ക്ഷ­ത്താ­യി­രു­ന്നു. അ­വര്‍ ഞ­ങ്ങ­ളുടെ പ്ര­വര്‍­ത്തക­രെ ഭീ­ഷ­ണി­പ്പെ­ടു­ത്താനും മറ്റും തു­ട­ങ്ങി­യി­രു­ന്നു. അതു­കൊ­ണ്ട് ത­ന്നെ അവ­രെ ഞ­ങ്ങള്‍ യോ­ഗ­ത്തി­ലേ­ക്ക് ക്ഷ­ണി­ച്ചി­രു­ന്നില്ല. ജ­നകീ­യ വേ­ദി­യുടെ ചെ­യര്‍­മാനായ ബി ജെ പി­യു­ടെ സി കെ രാ­ഘ­വ­നെ തി­ര­ഞ്ഞെ­ടുത്തു. ഇ­തോ­ടെ ഒ­രു വലി­യ പ്ലാ­റ്റ് ഫോം ഉ­ണ്ടാ­യി.

പി­ന്നീ­ട് ഫെ­ബ്രു­വ­രി 18ന്റെ പ­ത്ര­ത്തില്‍ ഒ­രു പ­രസ്യം കണ്ടു. കി­നാ­ലൂ­രി­ലെ കെ എസ് ഐ ഡി സി­യു­ടെ ഭൂ­മി അള­ന്ന് മു­റി­ക്കാന്‍ സര്‍­വ്വെ ന­ട­ക്കു­ന്നു എ­ന്നാ­യി­രു­ന്നു പ­ര­സ്യം. കെ എസ് ഐ ഡി സി­യു­ടെ ഭൂ­മി അ­ള­ക്കാന്‍ പ­ത്ര­ത്തില്‍ പ­രസ്യം നല്‍­കേ­ണ്ട ആ­വ­ശ്യ­മില്ല. അ­ത് സ്വ­കാ­ര്യ ഭൂ­മി അ­ള­ക്കാ­നു­ള്ള നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്ന് ഞ­ങ്ങള്‍­ക്ക മ­ന­സി­ലായി. സര്‍­വ്വെ തു­ട­ങ്ങു­ന്ന­തി­ന്റെ ത­ലേ­ന്ന് പ്ര­തിഷേ­ധ പ്ര­കട­നം ന­ടത്തി. ഞ­ങ്ങള്‍ വീ­ട് വാ­ടാന്ത­രം കയ­റി സ്­ത്രീ­ക­ളെയും മറ്റും സം­ഘ­ടി­പ്പി­ച്ചു. 18ന് രാ­വി­ലെ ത­ന്നെ സ്ഥ­ല­ത്തെത്തി. അ­പ്പോ­ഴേക്കും സാ­മാന്യം ഭേ­ദ­പ്പെ­ട്ട നി­ല­യില്‍ പോ­ലീ­സ് സ­ന്നാ­ഹം സ്ഥല­ത്ത് നി­ല­യു­റ­പ്പി­ച്ചി­രു­ന്നു. ഞ­ങ്ങള്‍ സ്ഥല­ത്ത് പ്ര­സം­ഗം ന­ട­ത്തി. അ­ന്ന് പോ­ലീ­സ് മ­ട­ങ്ങി­പ്പോ­യി.

ഞ­ങ്ങള്‍ പി­റ്റേ ദിവ­സം ക­ലക്ട­റെ പോ­യി കണ്ടു. പ­ദ്ധ­തി­യു­മാ­യി മു­ന്നോ­ട്ട് പോ­ക­രു­തെ­ന്ന് ഞ­ങ്ങള്‍ അ­പേ­ക്ഷിച്ചു. അ­ദ്ദേ­ഹം വ­ളരെ മോ­ശ­മാ­യാ­ണ് ഞ­ങ്ങ­ളോ­ട് പെ­രു­മാ­റി­യത്. മു­ക്കാല്‍ മ­ണിക്കൂ­റോ­ളം ഞങ്ങ­ളെ നിര്‍­ത്തി അ­ദ്ദേ­ഹം സം­സാ­രിച്ചു. ഞ­ങ്ങള്‍ ഇ­രി­ക്കാ­നും പോ­യില്ല. ക­സേ­ര­കള്‍ അ­ല­ങ്കാ­ര­ത്തി­ന് വേ­ണ്ടി ഉ­ണ്ടാ­ക്കി­വെ­ച്ചതാ­ണോ­യെ­ന്ന കല­ക്ട­റോ­ട് അ­ന്ന് ചോ­ദി­ക്കു­മാ­യി­രുന്നു. പ­ക്ഷെ സാ­ഹ­ചര്യം വ­ഷ­ളാ­ക്കേ­ണ്ടെ­ന്ന് ക­രു­തി അ­തി­ന് മു­തിര്‍­ന്നില്ല. ക­ല­ക്ടര്‍ തങ്ങ­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്തു. ക­ഴി­ഞ്ഞ ത­വ­ണ ഞ­ങ്ങ­ള്‍ മ­ട­ങ്ങി­പ്പോയ­ത് നിങ്ങ­ളെ പേ­ടി­ച്ചി­ട്ട­ല്ലെ­ന്നാ­യി­രു­ന്നു ക­ല­ക്ട­റു­ടെ ഭീ­ഷണി. ഞാ­നാ­ണ് ഭൂ­മി­യു­ടെ ക­സ്റ്റേ­ഡി­യ­നെന്നും എ്­ന്ത് ചെ­യ്യ­ണ­മെ­ന്ന് എ­നി­ക്ക അ­റി­യാ­മെന്നും ക­ല­ക്ടര്‍ പ­റഞ്ഞു.

ഇ­തി­ന് മു­മ്പ് ക­ല­ക്ട­റു­ടെ നേ­തൃ­ത്വ­ത്തില്‍ പ­ന­ങ്ങാ­ട് പ­ഞ്ചാ­യ­ത്തില്‍ റോ­ഡ് പോ­കു­ന്ന സ്ഥ­ല­ത്തു­ള്ള ആ­ളു­ക­ളെ­ന്ന പേ­രില്‍ കുറ­ച്ച് പേ­രെ വി­ളി­ച്ചു ചേര്‍­ത്ത് ഒ­രു പ­രി­പാ­ടി സം­ഘ­ടി­പ്പി­ച്ചി­രുന്നു. റോ­ഡ് പോ­കു­ന്ന കു­റ­ച്ചാ­ളു­കളും ബാ­ക്കി മു­ഴു­വന്‍ സി പി ഐ എം പ്ര­വര്‍­ത്ത­ക­രു­മാ­യി­രു­ന്നു അ­തില്‍ പ­ങ്കെ­ടു­ത്തത്. അ­വി­ടെ നി­ന്നൊ­രു തീ­രു­മാ­ന­മു­ണ്ടാ­ക്കി ഭൂരിപ­ക്ഷം പേരും റോ­ഡി­ന് അ­നു­കൂ­ല­മാ­ണെ­ന്ന് വ­രു­ത്താ­നാ­യി­രു­ന്നു പ­ദ്ധതി. ഇ­ക്കാ­ര്യം ഞ­ങ്ങ­ള­റിഞ്ഞു. റോ­ഡ് പോ­കു­ന്ന സ്ഥല­ത്തെ മു­ഴു­വന്‍ ആ­ളു­ക­ളെ­യും അ­വി­ടെ എ­ത്തി­ച്ചു. അ­വര്‍ കല­ക്ട­റോ­ട് ത­ട്ടി­ക്ക­യ­റി. ബി­രി­യാ­ണി ത­രാ­നല്ല നിങ്ങ­ളെ ഇ­ങ്ങോ­ട്ട് വി­ളി­ച്ച­തെ­ന്നാ­യി­രു­ന്നു ക­ല­ക്ട­റു­ടെ മ­റു­പടി. ഈ പ­രാ­മര്‍­ശ­ത്തി­ന് ക­ല­ക്ടര്‍­ക്ക് പ­രി­പാ­ടി­യില്‍ വെ­ച്ച് ത­ന്നെ മാ­പ്പ് പ­റ­യേ­ണ്ടി വ­രി­കയും ചെ­യ്­തു.

ഇ­തോ­ടെ ഏ­റ്റു­മു­ട്ട­ലി­ലേ­ക്കാ­ണ് കാ­ര്യ­ങ്ങള്‍ പോ­കു­ന്ന­തെ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാക്കി. ഞ­ങ്ങള്‍ പ­ണി­യെ­ടുത്ത് ആ­ളുക­ളെ സം­ഘ­ടി­പ്പി­ച്ചു. സ്വ­ന്തം ബ­ന്ധു­ക്കളും കു­ട്ടി­ക­ളു­മാ­ണ് സ­മ­ര­ത്തി­നി­റ­ങ്ങി­യ­ത്. അതു­കൊ­ണ്ട് ത­ന്നെ ഇതി­നൊ­രു വൈ­കാ­രി­ക­ തലമു­ണ്ടാ­യി­രു­ന്നു. ര­ണ്ടാ­മതും സര്‍­വ്വെ ന­ട­ത്താന്‍ അ­വര്‍ പ­ദ്ധ­തി­യിട്ടു. മെ­യ് ആ­റി­നാ­യി­രു­ന്നു അ­ത്. കി­നാ­ലൂ­രി­ലേ­ക്ക് രാ­വി­ലെ ത­ന്നെ ബ­സ് വി­ളി­ച്ചു പോ­കാ­നാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ പ­ദ്ധതി. പോ­ലീ­സ് പി­ക്ക­റ്റി­ങ്ങ് ശ­ക്ത­മാ­യ­തി­നാല്‍ ഞങ്ങ­ളെ ത­ട­യു­മെ­ന്ന് മ­ന­സി­ലാ­ക്കി സര്‍­വ്വീസ് ബ­സു­ക­ളി­ലാ­ണ് ഞങ്ങള്‍ കി­നാ­ലൂ­രി­ലേ­ക്ക് പോ­യത്. രാ­വി­ലെ ഒ­മ്പത­ര­യോ­ടെ ഞ­ങ്ങള്‍ സ്ഥ­ല­ത്തെത്തി.

ഞ­ങ്ങള്‍ റെ­ഡി­യാ­യി നി­ന്നു. അ­പ്പോ­ഴേ­ക്കും 300ഓ­ളം പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി ഞങ്ങ­ളെ നേ­രി­ടാ­നാ­യി നി­ല­യ­റ­പ്പി­ച്ചു. ഞ­ങ്ങള്‍ പ്ര­കോ­പ­ന­പ­രമാ­യ പ്ര­സം­ഗ­മാ­ണ് സ്ഥല­ത്ത് ന­ട­ത്തി­യത്. ഒ­രു ന­ന്ദി­ഗ്രാ­മാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കില്‍ അ­ത് നേ­രി­ടാന്‍ ഞ­ങ്ങള്‍ ത­യ്യാ­റാ­ണെ­ന്ന് പ്ര­ഖ്യാ­പി­ച്ചു. പെ­ട്ടെ­ന്നാ­ണ് പോ­ലീ­സിന്റെ പിന്‍ഭാഗ­ത്ത് നി­ന്ന് ക­ല്ലേ­റു­ണ്ടാ­യത്. പോ­ലീ­സി­ന് ആ­ക്ഷ­നെ­ടു­ക്കാന്‍ ഒ­രു അ­വ­സ­ര­മു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു അ­വര്‍ ചെ­യ്­തത്. ക­ല്ലേ­റു­ണ്ടാ­യ­തോ­ടെ ഒ­രു മു­ന്ന­റി­യി­പ്പു­മാല്ലാ­തെ പോ­ലീ­സ് ആ­ക്ഷന്‍ തു­ട­ങ്ങി. സ്­ത്രീ­കളും കു­ട്ടി­ക­ളു­മു­ള്ള ഈ സ­മ­ര­ത്തി­ന് നേ­രെ സര്‍­ക്കാര്‍ ലാ­ത്തി ചാര്‍­ജും ഗ്ര­നേഡും പ്ര­യോ­ഗി­ച്ചു. ഇ­തൊ­രി­ക്കലും ഞ­ങ്ങള്‍ പ്ര­തീ­ക്ഷി­ച്ചി­രു­ന്നില്ല. അ­ല്ലെ­ങ്കില്‍ സ്­ത്രീ­ക­ളെയും കു­ട്ടി­ക­ളെയും ഞ­ങ്ങള്‍ മു­ന്നില്‍ നിര്‍­ത്തില്ലാ­യി­രു­ന്നു.

സ­മ­ര­ത്തില്‍ നി­ങ്ങള്‍ പ്ര­യോ­ഗി­ച്ച ചാ­ണ­ക വെ­ള്ളം ഏ­റെ ചര്‍­ച്ച­യാ­യി­രുന്നു. ആ­സൂ­ത്രി­ത­മാ­യി ചാ­ണ­ക വെ­ള്ളം ക­ല­ക്കി­യൊ­ഴി­ച്ച് പോ­ലീ­സി­നെ പ്ര­കോ­പി­പ്പി­ക്കാ­നാ­യി­രു­ന്നു നി­ങ്ങ­ളു­ടെ ശ്ര­മ­മെ­ന്നാ­ണ് എ­ള­മ­രവും മ­റ്റും പ്ര­സം­ഗി­ച്ചു ന­ട­ന്നത്.
ചാ­ണ­ക വെ­ള്ളം അ­ങ്ങി­നെ ഏ­റെ ചര്‍­ച്ച­യാ­യി­ട്ടുണ്ട്. സര്‍­വ്വെ ടീം മ­ട­ങ്ങി­പ്പോ­യാല്‍ ചാണ­കം ത­ളി­ച്ച് ശു­ദ്ധ­മാ­ക്കു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ് ഞങ്ങള­ത് കൊ­ണ്ട് വ­ന്ന­ത്. പി­ന്നീ­ട് കി­നീ­ലൂര്‍ സ­മ­ര­ത്തി­ന്റെ ആ­യു­ധം ചാ­ണ­ക വെ­ള്ള­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെട്ടു. ഗാ­ന്ധി­ജി­യു­ടെ സ­മ­രാ­യു­ധം ചര്‍­ക്ക­യായ­ത് പോലെ. മ­റ്റൊ­ന്നി­ന് ക­രു­തി വെച്ച­ത് ഞ­ങ്ങള്‍­ക്ക് പോ­ലീ­സി­നെ­തി­രെ പ്ര­യോ­ഗി­ക്കേ­ണ്ടി വ­ന്നു എ­ന്ന­താ­ണ് സ­ത്യം. അ­ത് മ­നു­ഷ്യ സ്വ­ഭാ­വ­മാണ്. അ­ന്ന് ലാ­ത്തി ക­യ്യില്‍ കി­ട്ടു­ക­യാ­ണെ­ങ്കില്‍ അ­ത് കൊ­ണ്ട് പോ­ലീ­സിനെ അ­ടി­ക്കു­മാ­യി­രുന്നു. ഏ­റ്റവും നി­ഷ്ഠൂ­രമായ പോ­ലീ­സി­നെ­യാ­ണ് അ­വി­ടെ ക­ണ്ടത്. ക­ല്ലേ­റു­ണ്ടാ­വു­ന്ന­തി­ന് മു­മ്പ് സ്ഥല­ത്തെ ഒ­രു പ്രധാ­ന മാര്‍­ക്‌­സി­സ്റ്റ് പ്ര­വര്‍­ത്ത­കന്‍ പോ­ലീ­സി­നെ വ­ന്ന് കണ്ട്, നി­ങ്ങള്‍ ഇ­ട­പെ­ടുന്നോ അതോ ഞ­ങ്ങള്‍ ഇ­ട­പെട­ണമോ എ­ന്ന് ചോ­ദി­ച്ചി­രു­ന്നു. ഞ­ങ്ങള്‍ കൈ­കാര്യം ചെയ്‌­തോ­ളാ­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.
ആ­ദ്യ ത­ട­യല്‍ സം­ഭ­വ­ത്തില്‍ ഒ­രു സി പി ഐ എം അ­ണിയും സ്ഥ­ല­ത്തു­ണ്ടാ­യി­രു­ന്നില്ല. ര­ണ്ടാം സം­ഭ­വ­ത്തില്‍ അ­വര്‍ സം­ഘ­ടി­ച്ചു വന്നു. പോ­ലീ­സി­നെ പി­റ­കില്‍ നി­ന്ന് എ­റിഞ്ഞ­ത് അ­വ­രാ­ണെ­ന്നാ­ണ് ഞ­ങ്ങള്‍ വി­ശ്വ­സി­ക്കു­ന്നത്. പോ­ലീ­സി­ന് ഞ­ങ്ങ­ളു­ടെ മേല്‍ ചാ­ടി വീ­ഴാന്‍ അ­വ­സ­ര­മു­ണ്ടാ­വു­കയും ചെ­യ്തു. പി­ന്നെ കണ്ട­ത് ക്രൂ­രമാ­യ മര്‍­ദ­ന­മാ­ണ്. 60-70 ആ­ളു­കള്‍­ക്ക് പ­രി­ക്ക് പറ്റി. പ­രി­ക്കേ­റ്റ­വര്‍ ആ­രെയും ആ­ശു­പ­ത്രി­യില്‍ കൊ­ണ്ട് പോ­വാന്‍ അ­നു­വ­ദി­ച്ചില്ല. റോ­ഡ് ബ്ലോ­ക്ക് ചെ­യ്­തു ക­ളഞ്ഞു. പോ­ലീ­സു­മാ­യെത്തി എല്ലാ വീ­ടു­ക­ളിലും അ­വര്‍ കയ­റി ഭീ­ഷ­ണി­പ്പെ­ടുത്തി. ആ­ശു­പ­ത്രി­യില്‍ പോ­യാല്‍ കേ­സെ­ടു­ക്കു­മെ­ന്ന് പ­റഞ്ഞു. അ­തോടെ പോ­ലീ­സ് – സി പി ഐ എം- ഭൂ­മാ­ഫി­യ­ക­ളു­ടെ ക­യ്യി­ലാ­യി പ്ര­ദേശ­ത്തെ നി­യ­ന്ത്രണം. കോ­ഴി­ക്കോ­ട് ജില്ലാ സഹ­ക­ര ബാ­ങ്ക് പ്ര­സിഡന്റ് മെ­ഹ്­ബൂ­ബി­ന്റെ നേ­തൃ­ത്വ­ത്തില്‍ സി പി ഐ എം ജില്ലാ നേ­താ­ക്കള്‍ സ്ഥ­ല­ത്തെ­ത്തി ജ­നങ്ങ­ളെ വെല്ലു­വി­ളി­ക്കാന്‍ തു­ട­ങ്ങി.

സ­മ­ര­ക്കാര്‍ ചി­ന്നി­ച്ചി­തറി. യു­ദ്ധ­മു­ഖ­ത്തു­ണ്ടാ­വു­ന്ന പ്ര­തീ­തി­യാ­യി­രുന്നു. എ­ന്നാല്‍ ചി­ല ചെ­റു­പ്പ­ക്കാര്‍ മാ­റി നി­ന്ന് പോ­ലീ­സി­നെ­തി­രെ ക­ല്ലെ­റി­ഞ്ഞു. അ­തി­ലാ­ണ് പോ­ലീ­സി­ന് പ­രി­ക്കേ­റ്റ­ത്. ഇ­തൊന്നും ഞ­ങ്ങള്‍ പ്ര­തീ­ക്ഷി­ച്ചി­രു­ന്നില്ല, അ­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ഞ­ങ്ങള്‍ ഒ­രു­ങ്ങി വ­രു­മാ­യി­രു­ന്നു­വെ­ന്നാ­ണ് ഒ­രു ചെ­റു­പ്പ­ക്കാ­രന്‍ പി­ന്നീ­ട് എ­ന്നോ­ട് പ­റ­ഞ്ഞ­ത്. പോ­ലീ­സി­നെ കല്ലു കൊ­ണ്ടാ­ണ് ഞ­ങ്ങള്‍ പ്രതി­രോ­ധി­ച്ച­ത്. അ­പ്പോ­ഴേക്കും പോ­ലീ­സ് ഗ്ര­നേ­ഡ് പ്ര­യോ­ഗിച്ചു. തു­ടര്‍­ന്ന് അ­ള­ക്കാ­നു­ള്ള ശ്ര­മം തു­ടങ്ങി. അ­പ്പോ­ഴാണ് മു­ഖ്യ­മ­ന്ത്രി­യു­ടെ ഇ­ട­പെ­ട­ലു­ണ്ടാ­വു­ന്ന­ത്. മു­ഖ്യ­മന്ത്രി ഇ­ട­പെ­ട്ടില്ലാ­യി­രു­േെന്നാ­ങ്കില്‍ ചിത്രം മ­റ്റൊ­ന്നാ­കു­മാ­യി­രുന്നു. ചി­ന്നി­ച്ചി­ത­റി­യ­വര്‍ ഒ­രു­മി­ച്ച് കൂ­ടും. പി­ന്നെ പോ­ലീ­സ് വെ­ടി­വെ­പ്പു­ണ്ടാ­വു­മാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി ഇ­ട­പെ­ട്ടില്ലാ­യി­രു­ന്നെ­ങ്കില്‍ സ­മ­ര­ക്കാര്‍­ക്ക് നേ­രെ വെ­ടി­വെ­പ്പ് ന­ട­ക്കു­മാ­യി­രുന്നു. അ­ച്ഛനും അ­മ്മയും പെ­ങ്ങന്‍­മാരും ചോ­ര­യൊ­ലി­ച്ച് നില്‍­ക്കു­ന്ന ദൃ­ശ്യം സ­മ­ര­ക്കാ­രെ പ്ര­കോ­പി­പ്പി­ക്കും. അ­വര്‍ തി­രി­ച്ച­ടിക്കും അ­ത് വലി­യ പ്ര­ത്യാ­ഘാ­ത­ങ്ങള്‍­ക്കി­ട­യാ­ക്കു­മാ­യി­രു­ന്നു.

സം­ഘര്‍­ഷം ടെ­ലി­വി­ഷ­നില്‍ ക­ണ്ടാ­ണ് വി എ­സ് ഇ­ട­പെ­ട്ട­ത്. കേ­ര­ള­ത്തി­ലെ ചി­ല ആ­ക്ടി­വി­സ്റ്റു­കളും സു­ഹൃ­ത്തു­ക്കളും അ­ദ്ദേ­ഹ­ത്തി­നെ പ്ര­ശ്‌­ന­ത്തി­ന്റെ ഗൗര­വം ബോ­ധ്യ­പ്പെ­ടു­ത്തി­ക്കാ­ണും. ഉ­ടന്‍ അ­ദ്ദേ­ഹം ക­ലക്ട­റെ നേ­രി­ട്ട് ഫോ­ണില്‍ വി­ളിച്ചു. അ­ടി­യ­ന്തി­ര­മാ­യി പോ­ലീ­സി­നെ പിന്‍­വ­ലി­ക്കാനും സര്‍­വ്വെ നിര്‍­ത്തി­വെ­ക്കാനും നിര്‍­ദേ­ശി­ച്ചു.

രാ­ത്രി വ­ന്ന് അ­ടി­യ­ന്തി­രാ­വസ്ഥ മോ­ഡല്‍ തേര്‍­വാഴ്­ച ന­ട­ത്താ­നാ­യി­രു­ന്നു അ­വ­രു­ടെ പ­ദ്ധതി. ചി­ല വീ­ടു­ക­ളില്‍ കയ­റി നിര്‍­ബ­ന്ധി­ച്ച് ഒ­പ്പ് ശേ­ഖര­ണം ന­ട­ത്താ­നു­ള്ള നീ­ക്കം തു­ട­ങ്ങി. ഉ­ടന്‍ ഞ­ങ്ങള്‍ ഇ­ട­പെ­ട്ടു. ഞ­ങ്ങളും ഉ­ന്നത­രെ ബ­ന്ധ­പ്പെട്ടു. എ ഡി ജി പി ഇ­ട­പെ­ട്ടാണ് ഈ ശ്ര­മം ഉ­പേ­ക്ഷി­ക്കു­ന്നത്. രാത്രി സ­മയ­ത്ത് പോ­ലീ­സ് ജീ­പ്പ് കി­നാ­ലൂ­രില്‍ ത­ല­ങ്ങും വി­ലങ്ങും പാ­യുന്ന­ത് ചി­ല ദൃ­ശ്യ­മാ­ധ്യ­മ­ങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്­തി­രു­ന്നു. ഉ­ന്ന­ത നിര്‍­ദേശ­ത്തെ തു­ടര്‍­ന്നാ­ണ് പി­ന്നീട് ഈ ശ്ര­മം ഉ­പേ­ക്ഷി­ച്ചത്. ക­ണ്ടാ­ല­റി­യാ­വു­ന്ന 150 പേര്‍­ക്കെ­തി­രെ പോ­ലീ­സ് വ­ധ­ശ്ര­മ­ത്തി­ന് കേ­സെ­ടു­ത്തു. പി­ന്നീ­ട് സ­മ­ക്കാര്‍­ക്കെ­തി­രെ­യു­ള്ള കേ­സ് വി എ­സ് ഇ­ട­പെ­ട്ട് മ­ര­വി­പ്പി­ച്ചു.

നിര്‍­ദ്ദിഷ്ഠ റോ­ഡ് പ­രി­സ്ഥി­തി പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കു­മെ­ന്നാ­ണ് നി­ങ്ങള്‍ പ­റ­ഞ്ഞ­ത്. കു­റേ പേ­രു­ടെ വീ­ടു­കളും ന­ഷ്ട­പ്പെ­ടും. സര്‍­ക്കാ­ര്‍ പ­റ­ഞ്ഞ മാ­ളി­ക്ക­ട­വ്-കി­നാ­ലൂര്‍ പാത­ക്ക് പക­രം നി­ങ്ങള്‍ ഒ­രു ബ­ദല്‍ നിര്‍­ദേ­ശം സ­മര്‍­പ്പി­ച്ചി­രുന്നു.

നിര്‍­ദ്ദിഷ്ഠ റോഡ് 26 കിലോ മീ­റ്റ­റാണ്. മാ­ളി­ക്കട­വ് മു­തല്‍ കി­നാ­ലൂര്‍ വ­രെ. അ­തില്‍ 16 കി­ലോ­മീ­റ്റര്‍ പാ­ട ശേ­ഖ­ര­മാ­ണ്. വ­യലും തോ­ടു­മ­ടങ്ങി­യ പ്ര­കൃ­തി­യാ­ണിത്. മ­ഴ­ക്കാല­ത്ത് ര­ണ്ട് മീ­റ്റര്‍ ഉ­യ­ര­ത്തില്‍ ഇ­വി­ടെ വെ­ള്ളം ഉ­യ­രും. അ­പ്പോള്‍ ഏ­ഴ് മീ­റ്റ­റോ­ളം ഉ­യ­ര­ത്തില്‍ മ­ണ്ണി­ട്ട് നി­ക­ത്തി­യ ശേഷ­മേ ഇ­വി­ടെ റോ­ഡ് നിര്‍­മ്മി­ക്കാന്‍ ക­ഴി­യൂ. 100 മീ­റ്റര്‍ വീ­തി­യില്‍ അ­വര്‍ സര്‍­വ്വെ ന­ട­ത്തും. റോ­ഡ് 30 മീ­റ്റ­റാ­യി­രി­ക്കും. അ­തി­ന­പ്പു­റവും ഇ­പ്പു­റ­വു­മു­ള്ള സ്ഥ­ലം ഞ­ങ്ങള്‍ ഫ്ര­ീ­സ് ചെ­യ്യു­മെ­ന്നാ­ണ് വില്‍­ബര്‍ സ്­മി­ത്ത് കമ്പ­നി ഞ്­ങ്ങ­ളോ­ട് പ­റ­ഞ്ഞത്. ഇതി­നൊന്നും രേ­ഖ­യില്ല. ക­ല­ക്ട­റേ­റ്റില്‍ ന­ട­ന്ന ചര്‍­ച്ച­യി­ലാ­ണ് ഇ­ക്കാ­ര്യം പ­റ­ഞ്ഞത്. ഇ­തൊ­രു സ­മര്‍­പ്പി­ത പാ­ത­യാ­ണെ­ന്നാ­ണ് അവര്‍ പ­റ­ഞ്ഞത്. നാ­ട്ടു­കാര്‍­ക്ക് ഇ­തില്‍ പ്ര­വേ­ശ­ന­മു­ണ്ടാ­വില്ല.

എന്‍ എ­ച്ച് 212 വ­ഴി ഇ­തി­ന് ബ­ദ­ലാ­യി പാ­ത­യു­ണ്ട്. സമീ­പ ഭാ­വി­യില്‍ ഇ­ത് വീ­തി കൂ്­ട്ടാന്‍ പോ­വു­ക­യാ­ണ്. പുല്ലാ­ഞ്ഞി മേ­ട് എ­ന്ന സ്ഥല­ത്ത് നി­ന്ന് ആ­റ­ര കിലോ മീ­റ്റര്‍ ദൂരം റോഡ് വെ­ട്ടി­യാല്‍ കൃത്യം ഈ പ്രൊജ­ക്ട് സൈ­റ്റി­ലെ­ത്താ­നാ­വും. ആ സ്ഥ­ലം മു­ഴുന്‍ എ­സ്റ്റേ­റ്റ് ഭൂ­മി­യാ­ണ്. 12 വീ­ടു­കള്‍ മാ­ത്ര­മേ ന­ഷ്ട­മാ­കൂ. ഒ­ന്ന­ര ഏക്കര്‍ വയ­ലേ ക്രോ­സ് ചെ­യ്യേ­ണ്ട­തുള്ളൂ. അ­തില്‍ ത­ന്നെ ഒ­രു ഭാ­ഗം ഇ­വര്‍ ഏ­റ്റെ­ടു­ക്കു­ന്ന കി­നാ­ലൂര്‍ എ­സ്‌­റ്റേ­റ്റി­ന്റെ ഭാ­ഗ­മാ­ണ്. എ­ന്നാല്‍ അ­ത് അം­ഗീ­ക­രി­ക്കാന്‍ സര്‍­ക്കാര്‍ ത­യ്യാ­റാ­യില്ല. അ­വര്‍ പ­റ­യു­ന്ന വ­ഴി­യി­ലൂ­ടെ മാ­ത്ര­മേ റോ­ഡ് പോ­കാ­വൂ­വെ­ന്നാ­ണ് വാശി. ഈ റോ­ഡ് പോ­കു­ന്ന ഭാ­ഗ­ത്തു­ള്ള കു­ന്നു­ക­ളെല്ലാം വി­ല­ക്കെ­ടു­ത്ത് വെ­ച്ചി­രി­ക്ക­യാ­ണ്. നിര്‍­ദിഷ്ട റോ­ഡ് ഫില്‍ ചെ­യ്യ­ണ­മെ­ങ്കില്‍ ഈ കു­ന്നു­കള്‍ ഇ­ടി­ച്ച് നി­ര­ത്തണം. ബ­ദല്‍ റോ­ഡി­നെ­ക്കു­റി­ച്ച് പഠി­ക്കു­കയോ ചര്‍­ച്ച ചെ­യ്യു­കയോ ചെ­യ്­തില്ല, ര­ണ്ട് യോ­ഗ­ത്തില്‍ ഞ­ങ്ങള്‍ ഇ­തെ­ക്കു­റി­ച്ച് പ­റ­ഞ്ഞ­പ്പോഴും അ­ത് അ­ജ­ണ്ട­യി­ലി­ല്ലെ­ന്നാ­ണ് സര്‍­ക്കാര്‍ പ­റ­ഞ്ഞ­ത്. ജ­ന­ങ്ങ­ളു­ടെ ഒ­രു നിര്‍­ദേ­ശവും പ­രി­ഗ­ണി­ക്കാ­തെ പോ­ലീ­സി­നെ കൊ­ണ്ട് വ­ന്ന് പദ്ധ­തി ന­ട­പ്പാ­ക്കാ­നാ­ണ് അ­വര്‍ തീ­രു­മാ­നി­ച്ച­ത്.

കി­നാ­ലൂ­രി­ന്റെ ചു­റ്റി­ലും 6000ത്തോ­ളം ഭൂ­മി കൈ­മാ­റ്റ­മാ­ണ് അ­ടു­ത്ത കാ­ല­ത്തായി ന­ട­ന്ന­ത്. റോ­ഡ് വ­ന്നാല്‍ അ­തിന് ചു­റ്റു­മു­ള്ള ഭൂ­മി­ക്ക് വി­ല വര്‍­ധി­ക്കും. അ­ത് ഇ­വിട­ത്തെ ഭൂ­മാ­ഫി­യ­കള്‍­ക്ക് അ­റി­യാ­മാ­യി­രു­ന്നു. സാ­റ്റ­ലൈ­റ്റ് സി­റ്റി പദ്ധ­തി ഇല്ലാ­താ­യ­തോ­ടെ പി­ന്നീ­ട് ചെ­രു­പ്പ് കമ്പ­നി വ­രു­മെ­ന്നാ­ണ് പ­റ­യു­ന്നത്. എ­ന്നാല്‍ ചെ­രു­പ്പ് ക­മ്പ­നി­ക്കാ­യി ഇ­തുവ­രെ യാ­തൊ­രു അ­പേ­ക്ഷയും പ­ന­ങ്ങാ­ട് പ­ഞ്ചാ­യ­ത്തി­ന് ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നാ­ണ് അ­റി­യു­ന്ന­ത്.
പി­ന്നെ മ­റ്റൊ­രു കാര്യം സ­മ­ര­ത്തി­ലെ സോ­ളി­ഡാ­രി­റ്റി­യു­ടെ ഇ­ട­പെ­ട­ലാണ്. സോ­ളി­ഡാ­രി­റ്റി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ പോ­ഷ­ക സം­ഘ­ട­ന­യാ­ണെന്നും സം­ഘ­ട­ന­യു­ടെ രാ­ഷ്ട്രീ­യ ഇ­ട­പെ­ട­ലി­നു­ള­ള വഴി­യൊ­രു­ക്കു­ക­യാ­ണ് സോ­ളി­ഡാ­രി­റ്റി ന­ട­ത്തു­ന്ന­തെ­ന്നു­മാ­ണ് ആ­രോ­പ­ണം. കി­നാ­ലൂര്‍ സമ­രം സോ­ളി­ഡാ­രി­റ്റി സ്‌­പോണ്‍­സര്‍ ചെ­യ്­ത­താ­ണെ­ന്ന് എ­ളമ­രം പ­ല­യി­ട­ങ്ങ­ളിലും വെ­ച്ച് പ­റ­ഞ്ഞി­ട്ടുണ്ട്. താ­ങ്കള്‍ സോ­ളി­ഡാ­രി­റ്റി നേ­താ­വാ­ണെ­ന്നും പ­റഞ്ഞു. യ­ഥാര്‍­ഥ­ത്തില്‍ സ­മ­ര­ത്തില്‍ സോ­ളി­ഡാ­രി­റ്റി­യു­ടെ ല­ക്ഷ്യ­മെ­ന്താ­യി­രു­ന്നു?.
സി പി ഐ എം ചെയ്­ത വലി­യ വി­ഢ്ഢി­ത്തവും തെ­റ്റു­മാ­യി­രു­ന്നു അ­ത്. സ­മര­ത്തെ പാര്‍­ശ്വ­വ­ത്­ക­രി­ക്കാനും തെ­റ്റി­ദ്ധ­രി­പ്പി­ക്കാ­നും ഇ­ത് സോ­ളി­ഡാ­രി­റ്റി­യു­ടെ സ­മ­ര­മാ­ണെ­ന്ന് എ­ളമ­രം പ്ര­ഖ്യാ­പി­ക്കു­ക­യാ­യി­രു­ന്നു. സോ­ളി­ഡാ­രി­റ്റി­ക്ക് സ­മ­ര­ത്തില്‍ പ­ങ്കുണ്ട്. പ­ദ്ധ­തി­യു­ടെ ഇ­ര­ക­ളില്‍ അ­വ­രു­മുണ്ട്. മോ­രി­ക്ക­ര മൂ­ന്നാ­ല് കു­ടും­ബ­ങ്ങള്‍ സോ­ളി­ഡാ­രി­റ്റി­യു­ടെ­താ­യുണ്ട്. ഇ­വ­രൊ­ക്കെ ഞ­ങ്ങ­ളു­ടെ സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ത്തി­ട്ടുണ്ട്.

അ­ടു­ത്ത കാ­ല­ത്താ­യി സ­മ­ര­ങ്ങള്‍ ഏ­റ്റെ­ടു­ക്കു­ക­യെ­ന്ന ന­യം സോ­ളി­ഡാ­രി­റ്റി­ക്കു­ണ്ട്. അ­വരും ഇ­വി­ടെ പൊ­തു യോ­ഗ­ങ്ങള്‍ ന­ടത്തി. കി­നാ­ലൂ­രില്‍ സോ­ളി­ഡാ­രി­റ്റി ന­ടത്തി­യ സെ­മി­നാര്‍ സി പി ഐ എം ക­യ്യേ­റി­യി­രു­ന്നു. ആ പ­രി­പാ­ടി­യില്‍ ഞ­ങ്ങ­ളൊന്നും പ­ങ്കെ­ടു­ത്തി­രു­ന്നില്ല. പി­ന്നീ­ട് വലി­യൊ­രു പ­രി­പാ­ടി അ­വര്‍ ന­ടത്തി. അ­തില്‍ ഞാനും സി ആര്‍ നീ­ല­ക­ണ്ഠ­നു­മെല്ലാം പ­ങ്കെ­ടു­ത്തി­രുന്നു. അ­തു പോ­ലെ ബി ജെ പി ഒ­രു പ്ര­ക്ഷോ­ഭം സം­ഘ­ടി­പ്പി­ച്ചി­രുന്നു. കോണ്‍­ഗ്ര­സ് ഒ­രു കണ്‍­വെന്‍­ഷന്‍ ന­ട­ത്തി. അ­പ്പോ­ഴൊന്നും അ­വ­രു­ടെ സ­മ­ര­മാ­ണെ­ന്ന് എ­ളമരം പ­റ­ഞ്ഞി­ട്ടില്ല. ജ­ന­താ­ദളും മു­സ്‌ലിം ലീഗും പ്ര­ക്ഷോ­ഭം ന­ടത്തി. എ­ന്നാല്‍ ഇ­വരെ­യൊന്നും പ­റ­യാ­തെ സോ­ളി­ഡാ­രി­റ്റി­യെ മാത്രം പ­റ­യു­ക­യാണ്് എ­ളമ­രം ചെ­യ്­ത­ത്.

പിന്നെ ഞാന്‍ സോ­ളി­ഡാ­റ്റി പ്ര­വര്‍­ത്ത­ക­നാ­ണെ­ന്നാ­ണ് പ്ര­ച­രി­പ്പി­ച്ചത്. ഇ­വി­ടെ സോ­ളി­ഡാ­രി­റ്റി­ക്ക് എ­ത്ര­ത്തോ­ളം സ്വാ­ധീ­ന­മു­ണ്ട് എ­ന്ന് ഇ­വി­ട­ത്തു­കാര്‍­ക്ക് അ­റി­യാം. എ­നി­ക്ക് സോ­ളി­­ഡാ­രി­റ്റി­യു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മില്ല. ഈ സ­മ­ര­ത്തി­ലൂടെയാ­ണ് ഞാന്‍ അ­വ­രു­മാ­യി ബ­ന്ധ­പ്പെ­ടു­ന്നത്. പി­ന്നെ ജ­നകീ­യ വേ­ദി­യിലെ ഏ­ക മു­സ്‌ലിം ഞാന്‍ മാ­ത്ര­മാണ്. സോ­ളി­ഡാ­രി­റ്റി നേ­താ­വാ­ണ് ഞാ­നെ­ന്നാ­ണ് പ­റ­ഞ്ഞത്. ബി ജെ പി യോ­ഗ­ത്തില്‍ ഞാന്‍ പ­ങ്കെ­ടു­ത്ത­തോ­ടെ ബി ജെ പി­യില്‍ രൂ­ക്ഷമാ­യ അ­ഭി­പ്രാ­യ വ്യ­ത്യാ­സ­മു­ണ്ടെ­ന്ന് പ്ര­ച­രി­പ്പിച്ചു. പ­ര­മ്പ­രാ­ഗ­ത­മാ­യി കോണ്‍­ഗ്ര­സ് കു­ടും­ബ­മാ­ണ് ഞ­ങ്ങ­ളു­ടെത്. എ­ന്റെ പി­താ­വ് കോണ്‍­ഗ്ര­സ്-പൊ­തു പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു. കി­നാ­ലൂര്‍ സ­മ­ര­ത്തി­ന് മാ­വോ­യി­സ്­റ്റ് ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് കരീം പി്­ന്നീ­ട് പ്ര­ച­രി­പ്പി­ച്ചത്. കരീം ക­ണ­ക്കു­കൂ­ട്ടിയ­ത് മാ­വോ­യി­സ്­റ്റ് ബ­ന്ധ­ത്തി­ന്റെ പേ­രില്‍ ഞങ്ങ­ളെ അ­റ­സ്റ്റ് ചെ­യ്യാ­മെ­ന്നാ­യി­രുന്നു. മ­റ്റൊ­രാ­ളാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി­യെ­ങ്കില്‍ അ­ത് ന­ട­ക്കു­മാ­യി­രു­ന്നു.

ഒ­രേ­സമയം മ­തവും ജാ­തി­യു­മില്ലാ­ത്ത മാ­വോ­വാ­ദി­ക­ളു­ടെയും വര്‍ഗീ­യ പി­ന്തി­രി­പ്പന്‍­മാ­രു­ടെയും ആ­ളു­ക­ളാ­യി ഞങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണ് ചെ­യ്­തത്. ആ­ടി­നെ പ­ട്ടി­യാ­ക്കു­ക, പേ­പ്പ­ട്ടി­യാ­ക്കു­ക, പി­ന്നെ തല്ലി­ക്കൊല്ലു­ക എ­ന്ന­താ­യി­രു­ന്നു നയം. എ­ന്നെ അ­റി­യാ­ത്ത സ്ഥല­ത്ത് പോ­യി ഞാന്‍ സോ­ളി­ഡാ­രി­റ്റി പ്ര­വര്‍­ത്ത­ക­നാ­ണെ­ന്ന് പ്ര­ച­രി­പ്പി­ക്കു­ക­യാ­ണ് ചെ­യ്­ത­ത­ത്.
ത­ദ്ദേ­ശ­തി­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ സോ­ളി­ഡാ­രി­റ്റി സ­മ­ര­ത്തില്‍ മു­ത­ലെ­ടു­പ്പ് ന­ട­ത്തി­യെ­ന്ന് ഇ­പ്പോള്‍ ആ­ക്ഷേ­പ­മുണ്ട്. സോ­ളി­ഡാ­രി­റ്റി കി­നാ­ലൂര്‍ സ­മ­ര­ത്തി­ന് ഒ­രു ബാ­ധ്യ­ത­യാ­യി­രുന്നോ?.
അ­ങ്ങി­നെ ബാ­ധ്യ­ത­യാ­യി മാ­റി­യി­ട്ടൊ­ന്നു­മില്ല. സ­മ­രത്തെ അ­വര്‍ മു­ത­ലെ­ടു­ത്തി­ട്ടു­ണ്ടാ­കും. സ­മര­ത്തെ എല്ലാ­വരും മാര്‍ക്ക­റ്റ് ചെ­യ്യാന്‍ ശ്ര­മി­ച്ചി­ട്ടുണ്ട്. സോ­ളി­ഡാ­രി­റ്റി ഇ­ത് ഉ­പ­യോ­ഗ­പ്പെ­ടു­ത്തും. സോ­ളി­ഡാ­രി­റ്റി ഇ­പ്പോള്‍ ഒ­രു ഇ­ടം ക­ണ്ടെ­ത്തി­യി­രി­ക്ക­യാണ്. ഒ­ഴി­ഞ്ഞു കി­ട­ക്കു­ന്ന ഒ­രു തെ­രു­വി­ലേ­ക്കാ­ണ് സോ­ളി­ഡാ­രി­റ്റി വ­രു­ന്നത്. ജ­നകീ­യ സ­മ­ര­ങ്ങള്‍ ഏ­റ്റെ­ടു­ത്ത് ന­ട­ത്തി­യി­രുന്ന­ത് മുമ്പ് ഡി വൈ എഫ് ഐ ആ­യി­രു­ന്ന­ല്ലോ. ഇ­പ്പോള്‍ അ­വര്‍ മാ­റി നി­ന്ന­പ്പോള്‍ ഇ­വര്‍ ഏ­റ്റെ­ടു­ത്ത് ഉ­പ­യോ­ഗി­ക്കു­ക­യാ­ണ്. ഇ­തു കൊ­ണ്ട് സോ­ളി­ഡാ­രി­റ്റി­ക്ക് അം­ഗീ­കാ­രം കി­ട്ടു­ക­യാ­ണ് ചെ­യ്­ത­തത്. സോ­ളി­ഡാ­രി­റ്റി ഒ­രു ചെറിയ യോ­ഗം സം­ഘ­ടി­പ്പിച്ചു. ഒ­രു ക­വ­ല­പ്ര­സം­ഗ­മാ­യി­രുന്നു. അ­തി­നെ സി പി ഐ എം അ­ടി­ച്ച­പ്പോള്‍ അ­വര്‍­ക്ക് വലിയ യോ­ഗം ന­ട­ത്താ­നായി. ര­ണ്ടാമ­ത്തെ യോ­ഗ­ത്തി­ന് ഞ­ങ്ങ­ളു­ടെ എല്ലാ പ്ര­വര്‍­ത്ത­കരും പോയി.

സോ­ളി­ഡാ­രി­റ്റി­യു­ടെ പ്ര­ക­ട­ന­ത്തി­ന് പി­ന്നില്‍ ജ­ന­ജാ­ഗ്ര­താ സ­മി­തി­യു­ടെ ബാ­നര്‍ പി­ടി­ച്ച് ഹിന്ദു, മു­സ്‌ലിം സു­ഹൃ­ത്തു­ക്കള്‍ അ­ഭി­വാ­ദ്യ­മര്‍­പ്പിച്ചു. സോ­ളി­ഡാ­രി­റ്റി­ക്ക് വ­ള­രാ­നു­ള്ള മ­ണ്ണൊ­രു­ക്കി­ക്കൊ­ടു­ക്ക­യാ­ണ് സി പി ഐ എം ചെ­യ്­ത­ത്. കി­നാ­ലൂര്‍ സ­മ­ര­ത്തി­ന്റെ പി­തൃത്വം സോ­ളി­ഡാ­രി­റ്റി­ക്ക് നല്‍­കി­യ­താണ് സി പി ഐ എമ്മും ക­രീ­മും ചെയ്­ത ഏ­റ്റവും വലി­യ തെ­റ്റ്. ഇനി ഈ പ­ദ്ധ­തി പൂര്‍­ണ­മാ­യി ഉ­പേ­ക്ഷി­ച്ചാല്‍ ഞ­ങ്ങള്‍ കൊ­ണ്ട് വ­ന്ന സമ­രം വി­ജ­യി­ച്ചു­വെ­ന്ന് സോ­ളി­ഡാ­രി­റ്റി­ക്കാരന്‍ മൈ­ക്ക് കെ­ട്ടി­പ്പ­റ­യും. അ­പ്പോള്‍ സി പി ഐ എ­മ്മി­ന് ഒന്നും പ­റ­യാ­നു­ണ്ടാ­വി­ല്ല. പ­ക്ഷെ ഞ­ങ്ങള്‍­ക്ക് പ­റ­യാം. ഞ­ങ്ങള്‍ പ­റയും ഇ­ത് ജ­നകീ­യ സ­മ­ര­മാ­യി­രു­ന്നെ­ന്ന്. സോ­ളി­ഡാ­രി­റ്റി­ക്ക് അ­ങ്ങി­നെ പ­റ­യാന്‍ അ­വസ­രം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു­വെ­ന്ന­താണ് ഈ സ­മ­ര­ത്തി­ന്റെ ഏക നെ­ഗ­റ്റീ­വ് ആ­സ്‌­പെ­ക്ട്.

എ­സ് ഡി പി ഐ­ക്കാര്‍ സ­മ­ത്തില്‍ പ­ങ്കെ­ടു­ക്ക­ട്ടേ­യെ­ന്ന് അ­നൗ­ദ്യോ­ഗി­ക­മാ­യി ഞ­ങ്ങ­ളോട് ചോ­ദി­ച്ചി­രു­ന്നു. എ­ന്നാല്‍ ഇ­പ്പോ­ഴു­ള്ള ഐ­ക്യ­മുന്ന­ണി മ­തി­യെ­ന്ന് പറ­ഞ്ഞ് ഒ­ഴി­വാ­ക്കു­ക­യാ­യി­രുന്നു. സോ­ളി­ഡാ­രി­റ്റി­യെ ഞ­ങ്ങള്‍ പി­ന്തു­ണ­ക്കു­ക­യാ­യി­രു­ന്നില്ല, അ­വര്‍ സ­മര­ത്തെ പി­ന്തു­ണ­ക്കു­ക­യാ­യി­രുന്നു. ബി ജെ പി നേ­താ­ക്ക­ളാ­ണ് സോ­ളി­ഡാ­രി­റ്റി വേ­ദി­യില്‍ പോ­യി ഉ­ജ്ജ്വ­ല­മാ­യി പ്ര­സം­ഗി­ച്ചത്. സോ­ളി­ഡാ­രി­റ്റി­ക്ക് ഇതു­കൊ­ണ്ടൊ­രു മൈ­ലേ­ജു­ണ്ടാ­ക്കി­ക്കൊ­ടു­ത്തു സി പി ഐ എം. സോ­ളി­ഡാ­രി­റ്റി­യു­ടെ ഒ­രു ശി­ശു­വാ­ണ് ഇ­തെ­ന്ന് അവര്‍ പ­റ­ഞ്ഞു. എ­ന്നാല്‍ ഞ­ങ്ങള്‍ക്ക് പ­ര­സ്പ­രം അ­റി­യാ­വുന്ന­ത് കൊ­ണ്ട് ഇ­വി­ടെ അ­ങ്ക­ലാ­പ്പു­ണ്ടാ­ക്കാന്‍ അ­വര്‍ക്ക്് ക­ഴി­ഞ്ഞി­ട്ടില്ല.

സ­മ­ര­ത്തില്‍ പര്‍­ദ­യ­ണി­ഞ്ഞ സ്­ത്രീക­ളെ സോ­ളി­ഡാ­രി­റ്റി അ­ണി നി­ര­ത്തി­യെ­ന്ന ആ­ക്ഷേ­പ­മു­ണ്ടാ­യി­രുന്നു.

അ­ത് ഇ­വിട­ത്തെ പോ­പ്പു­ലേഷ­ന്റെ പ്ര­ശ്‌­ന­മാ­ണ്. 70-30 ശ­ത­മാ­ന­മാ­ണ് ഇ­വിട­ത്തെ പോ­പ്പു­ലേ­ഷന്‍. കി­നാ­ലൂര്‍ ഭാഗ­ത്ത് കൂ­ട­തല്‍ മു­സ്‌ലിം­ക­ളാ­ണ് ഉ­ള്ള­ത്. അതു­കൊ­ണ്ടാ­ണ് പര്‍­ദ­യ­ണി­ഞ്ഞ സ്­ത്രീ­കള്‍ മു­ന്നി­ലെ­ത്തി­യ­ത്. രാ­ഷ്ട്രീ­യ­മാ­യി നോ­ക്കു­ക­യാ­ണെ­ങ്കില്‍ അ­വര്‍ കോണ്‍­ഗ്രസ്, ലീ­ഗ് കു­ടും­ബ­ങ്ങ­ളില്‍ നി­ന്നു­ള്ള­വ­രാ­ണ്.

പ­ദ്ധ­തി­യു­ടെ ഇ­പ്പോഴ­ത്തെ സ്ഥി­ഥി­യെ­ന്താ­ണ്?. വി­കസ­നം ആര്‍­ക്ക് വേ­ണ്ടി­യെന്ന ചോ­ദ്യം കേ­ര­ളീ­യരും ചോ­ദി­ക്കുന്നുണ്ട്.

കിനാ­ലൂ­രില്‍ പദ്ധ­തി ന­ട­പ്പാ­ക്കാ­നു­ള്ള സമ­യം ഇനി ഈ സര്‍­ക്കാറിനി­ല്ല. കി­നാ­ലൂര്‍ ഒ­രു സാ­മ്രാ­ജ്യ­ത്വ പ­ദ്ധ­തി­യാണ്. മ­ലേ­ഷ്യന്‍ സിറ്റി­യൊ­ന്നൊ­ക്കെ പ­റ­യു­ക­യല്ലാ­തെ രാ­ഷ്ട്രീ­യ­ക്കാ­രുടെ ബി­നാ­മി നി­ക്ഷേ­മാ­ണിത്. മ­ലേ­ഷ്യന്‍ സര്‍­ക്കാ­റി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ­ദ്ധതി­യൊ­ന്നു­മല്ല അത്. അ­വിട­ത്തെ ഒ­രു പ്ര­മോ­ട്ടേ­ഴ്‌­സാ­ണ് അവര്‍. മ­ലേ­ഷ്യ­യി­ലെ ഏ­റ്റവും നല്ല കണ്‍­സ്­ട്ര­ക്ഷന്‍ ക­മ്പ­നിയും കണ്‍­സള്‍­ട്ടന്‍­സി­യു­മാ­ണ് അവര്‍ ഉ­ത്സ­വ­പ്പ­റ­മ്പില്‍ വ­ള­ക്ക­ച്ച­വ­ട­ക്കാര­ന് സ്ഥ­ലം അള­ന്ന് കൊ­ടു­ക്കു­ന്ന പ­ണി­യാ­ണി­വര്‍ ന­ട­ത്തുന്ന­ത്.

ഇ­പ്പോള്‍ കി­ന്‍ഫ്ര ത­ന്നെ ചെ­യ്യു­ന്ന­തെ­ന്താണ്. ഭൂ­മി ഏ­റ്റെ­ടു­ക്കു­ക, പി­ന്നീട­ത് സ്വ­കാ­ര്യ­ക­മ്പ­നി­കള്‍­ക്ക് നല്‍കു­ക എ­ന്ന­താ­ണ്. 15 ശ­ത­മാ­ന­ത്തി­ല­ധി­കം പ­ണം നല്‍­കി­യാല്‍ ഭൂ­മി വില്‍­ക്കാന്‍ വ­രെ അ­വ­കാ­ശം ല­ഭി­ക്കു­മെ­ന്നാ­ണ് പുതി­യ ന­യ­മെ­ന്നാ­ണ് അ­റി­യു­ന്ന­ത്. ഇ­പ്പോള്‍ ഇ­രി­ണാ­വ് പദ്ധ­തി വി­വാ­ദ­ത്തി­ലാ­യി­രി­ക്ക­യാണ്. ഇന്‍­കല്‍ ക­മ്പ­നി­യു­ടെ 76 ശ­ത­മാ­നവും സ്വ­കാ­ര്യ മൂ­ല­ധ­നാണ്. ­ഇ­വിട­ത്തെ വി­ക­സ­ന­മെന്ന­ത് പാ­വ­പ്പെ­ട്ടവ­ന്റെ ഭൂ­മി­യെ­ടു­ത്ത് വന്‍­കി­ട­ക്കാര്‍­ക്ക് നല്‍­ക­ലാ­ണ്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കിനാലൂര്‍ പ്രദേശത്ത് സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നു. കിനാലൂരില്‍ മാത്രമായിരിക്കില്ല, കേരളത്തില്‍ പലയിടത്തും അത് ചര്‍ച്ചയാകും. ഒരു സമര പാഠമെന്ന നിലയില്‍. തിരഞ്ഞെടുപ്പില്‍ സമരസമിതിയുടെ നിലപാടും ശ്രദ്ധേയമാകും.

ഞ­ങ്ങള്‍ ഇത്ത­രം രാ­ഷ്ട്രീ­യ നി­ല­പാടി­നോ­ട് യോ­ജി­ക്കുന്നില്ല. എ­ന്നാല്‍ ഇ­പ്പോഴ­ത്തെ ഭ­ര­ണ സം­വി­ധാ­ന­ത്തി­നെ­തി­രെ ശ­ക്തമാ­യ എ­തിര്‍­പ്പ് നി­ല­നില്‍­ക്കു­ന്നുണ്ട്. അത് ഓ­രോ­രു­ത്ത­രു­ടെ­യും ­മ­ന­സി­ലുണ്ട്. ഈ ഭ­ര­ണ­കൂ­ടം ത­ന്നെ വ­രി­ക­യാ­ണെ­ങ്കില്‍ ഇ­തിലും ശ­ക്തമാ­യ ആ­യു­ധ­വു­മാ­യി പദ്ധ­തി ന­ട­പ്പാ­ക്കാന്‍ വ­രും. അ­പ്പോള്‍ ന­മ്മു­ടെ താല്‍­പര്യം സം­ര­ക്ഷി­ക്ക­ണ­മെ­ങ്കില്‍ അവ­രെ മാ­റ­ണം എ­ന്ന ­ട്രെന്‍­ഡു­ണ്ട്.

സോ­ളി­ഡാ­രി­റ്റിക്ക് ഇ­വി­ടെ മ­ത്സ­രി­ക്കാ­നു­ള്ള സ്വാ­ധീ­ന­മൊ­ന്നു­മില്ല. 12 ഓ­ളം സോ­ളി­ഡാ­രി­റ്റി പ്ര­വര്‍­ത്ത­കര്‍ മാ­ത്ര­മാ­ണ് ഇ­വി­ടെ­യു­ള്ളത്. ക­ഴി­ഞ്ഞ ദിവ­സം അ­വര്‍ വി­ളി­ച്ചു ചേര്‍­ത്ത ഒ­രു യോ­ഗ­ത്തി­ലേ­ക്ക് എ­ന്നെ ക്ഷ­ണി­ച്ചി­രുന്നു. പ­ക്ഷെ ഞാന്‍ പോ­യി­ട്ടില്ല.

സ­മ­ര­ത്തില്‍ ഞങ്ങ­ളെ ആ­ര് സ­ഹാ­യി­ക്കുന്നുവോ അവ­രെ തി­രി­ച്ച് സ­ഹാ­യി­ക്കു­മെ­ന്ന് ആ­ദ്യ­മേ തീ­രു­മാ­ന­മെ­ടു­ത്തി­രു­ന്നു. ഇ­ട­തു­പ­ക്ഷ ഏ­കോ­പ­ന സ­മി­തി­ക്കാന്‍ ഇ­ങ്ങോ­ട്ടെ­ത്തി­യി­ട്ടില്ല. സമ­ര­മൊ­ക്കെ ക­ഴി­ഞ്ഞ­പ്പോള്‍ എല്ലാ­വരും വന്ന പോ­ലെ അ­വര്‍ ഇ­വി­ടെ വ­ന്ന് പോ­വു­ക­യാ­യി­രുന്നു. ഒ­രു പ­രി­പാ­ടി­ക്കെ­ന്നെ വി­ളി­ച്ചി­രു­ന്നു അ­തി­നെ­നി­ക്ക് പോ­കാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. വള­രെ കുറ­ച്ച് ആ­ളു­ക­ളാ­ണ് അ­തില്‍ പ­ങ്കെ­ടു­ത്ത­ത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. അടുത്ത അഞ്ചു വര്‍ഷവും തങ്ങള്‍ക്ക് തന്നെ ഭരിക്കാനാകുമെന്ന് എല്‍ ഡി എഫിന് തന്നെ പ്രതീക്ഷയില്ല. സര്‍ക്കാര്‍ മാറുന്നതോടെ കിനാലൂരില്‍ ഇനി ജനവിരുദ്ധ പദ്ധതി നടപ്പാകില്ലെന്ന് പ്രത്യാശിക്കാം.

ദല്‍­ഹി കേ­ന്ദ്രീ­ക­രി­ച്ച ഒ­രു മൂല­ധ­ന ശ­ക്തി­യാ­ണ് പ­ദ്ധ­തി­ക്ക് പി­ന്നിലെന്നാ­ണ് ഞ­ങ്ങള്‍ക്ക് മ­ന­സി­ലാ­ക്കാന്‍ ക­ഴി­ഞ്ഞത്. അ­ടു­ത്ത സര്‍­ക്കാര്‍ വ­രു­മ്പോള്‍ അ­നുകൂ­ല കാ­ലാ­വ­സ്ഥ­യായി. അവ­രെ പി­ടി­ച്ചാല്‍ മതി, സി പി ഐ എം ഏ­താ­യാലും കൂ­ടെ­യുണ്ട്. ആ സ­മ­യ­ത്തും സി പി ഐ എം ഞങ്ങ­ളെ പി­ന്തു­ണ­ക്കു­മെ­ന്ന് ക­രു­തു­ന്നില്ല. സി പി ഐ എം ഇ­തി­ലെ എ­ക്കാ­ല­ത്തെയും ഗു­ണ­ഭോ­ക്താക്കളാണ്. കാര­ണം പി­ണ­റാ­യി വി­ജ­യന്‍ നേ­രി­ട്ടെ­ത്തി ഇ­വി­ടെ സ­ന്ദര്‍­ശി­ച്ചി­ട്ടുണ്ട്. ഒ­രു പൊ­തു­പ­രി­പാ­ടി­യു­മില്ലാ­തെ സി പി ഐ എം സെ­ക്രട്ട­റി ഉച്ചക്ക് ര­ണ്ടര മ­ണി­ക്ക് കാറില്‍ വി­ന്ന് ഇ­വി­ടെ ക­റ­ങ്ങി­പ്പോയ­ത് എ­ന്തി­നാണ്. പാര്‍­ട്ടി­യെ അ­റി­യി­ച്ചി­ട്ടില്ല, മ­റ്റൊ­രു പ­രി­പാ­ടി­യില്ല, പി­ന്നെ വന്ന­ത് ഭൂ­മി കാ­ണാ­നാണ്. ഈ ഭൂ­മി­യില്‍ അ­വര്‍­ക്ക് താല്‍­പ­ര്യ­മുണ്ട്. പാര്‍­ട്ടി­ക്ക് താല്‍­പ­ര്യ­മു­ണ്ട്.

സ­മ­ര­ങ്ങ­ളു­ടെ ച­രി­ത്ര­ത്തി­ല്‍ കി­നാ­ലൂര്‍ അ­ട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ടു ക­ഴി­ഞ്ഞു. കേ­ര­ള­ത്തില്‍ അ­റി­യ­പ്പെ­ട്ടതും അ­റി­യ­പ്പെ­ടാ­ത്ത­തുമാ­യി ഇതു­പോലെ ഒ­ട്ടേ­റെ ജ­നകീ­യ സ­മ­ര­ങ്ങ­ള്‍ ന­ട­ക്കു­ന്നു­ണ്ട്. പോ­ലീ­സി­നെ നേ­രി­ടാന്‍ മാ­ത്രം ശേ­ഷി ഇത്ത­രം സ­മ­ര­ങ്ങള്‍ പ­ലതും നേ­ടി­യി­ട്ടില്ല. സ­മരങ്ങളു­ടെ ഐ­ക്യ­മു­ഖ­ത്തെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കാന്‍ സ­മ­ര­മാ­യി­ട്ടു­ണ്ടെ­ന്ന് തോ­ന്നുന്നു.

കേ­ര­ള­ത്തി­ലെ വ­രാ­നി­രി­ക്കു­ന്ന രാ­ഷ്ട്രീ­യം ഇ­നി ഇത്ത­രം പോ­രാട്ട സം­ഘ­ട­ന­ക­ളാണ്. പ­ച്ചയാ­യ മ­നു­ഷ്യന്‍­മാര്‍, സാ­ധാ­ര­ണ­ക്കാര്‍, അവ­രെ സ­ഹാ­യി­ക്കാന്‍ അ­വര്‍ ത­ന്നെ­യു­ണ്ടാ­വു­മെ­ന്ന തി­രി­ച്ച­റി­വ്. 100 ഓ­ളം പോ­രാ­ട്ട സം­ഘ­ട­ന­ക­ളാ­ണ് കേ­ര­ള­ത്തി­ലു­ള്ള­ത്. ഞ­ങ്ങള്‍ എ­റ­ണാ­കു­ളത്തും തൃ­ശൂ­രി­ലും യോ­ഗം ചേര്‍­ന്നി­രുന്നു. അ­വിടെ­യൊ­ക്കെ ഞ­ങ്ങള്‍ പ­ര­സ്പ­രം ആ­ശ­യ വി­നിമ­യം ചെ­യ്തു. ഇ­നി­യൊരു കി­നാ­ലൂ­രു­ണ്ടാ­വു­ക­യാ­ണെ­ങ്കില്‍ അ­തി­ന് പി­ന്നില്‍ കേ­ര­ള­മു­ണ്ടാ­കും. കേര­ളം മു­ഴു­വന്‍ പ്ര­ക­ട­നങ്ങള്‍ ന­ട­ക്കും. ഇത്ത­രം പോ­രാ­ട്ട സം­ഘ­ട­ന­കള്‍ ലി­ങ്ക് ചെ­യ്യാന്‍ പോ­വു­ക­യാണ്. സമ­രം ന­ട­ക്കു­ന്ന സ്ഥല­ത്ത് എല്ലാ­വ­രു­മു­ണ്ടാ­കും. പോ­രാ­ടു­ന്ന­വ­രു­ടെ കൂ­ട്ടാ­യ്­മ­യു­ണ്ടാ­കു­ന്നുണ്ട്. ഇ­പ്പോ­ഴു­ള്ള പാര്‍­ട്ടി ആ­ധി­പത്യം അ­വ­സാ­നി­പ്പി­ച്ച് ജ­ന­ങ്ങള്‍­ക്ക് ആ­ധി­പ­ത്യു­ണ്ടാ­ക്കാ­നാ­ക­ണം.

ജ­പ്പാന്‍ കു­ടി­വെ­ള്ള പ­ദ്ധ­തി­ക്ക് റോ­ഡ് കു­ഴി­ച്ചി­ട്ട് ഒ­രു രാ­ഷ്ട്രീ­യ­ക്കാ­രനും ഒന്നും മി­ണ്ടി­യില്ല. കാര­ണം പ­ദ്ധ­തി­യു­ടെ സി ഇ ഒ എല്ലാ രാ­ഷ്ട്രീ­യ­ക്കാ­രെ­യും ക­ണ്ടി­ട്ടു­ണ്ട്. അ­വര്‍ സ­മാ­ധാ­നി­പ്പി­ച്ചി­രി­ക്ക­യാ­ണ്. രാ­ഷ്ട്രീ­യ­ക്കാ­രെ ക­ണ്ട് സ­മാ­ധാ­നി­പ്പി­ച്ചാല്‍ എ­ന്തും ന­ട­ക്കു­മെ­ന്ന സ്ഥി­തി മാറി, ജ­ന­ങ്ങ­ളു­ടെ വി­ധി നിര്‍­ണ­യി­ക്കാന്‍ അ­വര്‍­ക്ക് അ­വ­സ­ര­മു­ണ്ടാ­കണം. അ­തൊ­രു പാര്‍­ട്ടിയായോ സം­ഘടി­ത രൂ­പമായോ വ­ള­ര്‍­ത്താന്‍ ക­ഴി­യില്ല. എ­ന്നാല്‍ ആ ബോധം ജ­ന­ങ്ങ­ളു­ടെ മ­ന­സി­ലു­ണ്ടാ­കും. അ­തിനെ അ­രാ­ഷ്ട്രീ­യ­മെ­ന്നൊ­ക്കെ വി­ളി­ക്കാം. എ­ന്നാല്‍ അ­രാ­ഷ്ട്രീ­യ­ത്തി­ന്റെ രാ­ഷ്ട്രീ­യ­ത്തി­നാ­ണ് കേര­ളം ഇ­നി സാക്ഷ്യം വ­ഹി­ക്കാന്‍ പോ­കു­ന്നത്. അ­വി­ടെ വര്‍ഗീ­യ സം­ഘ­ട­ന­കള്‍­ക്ക് ഇ­ടം കൊ­ടു­ക്കാ­തെ ശ്ര­ദ്ധി­ക്കു­ക­യാ­ണ് ചെ­യ്യാ­നു­ള്ള­ത്. രാ­ഷ്്­ട്രീ­യ പാര്‍­ട്ടി­ക­ളില്‍ വി­ശ്വാ­സം ന­ഷ്ട­പ്പെട്ടു­കൊ­ണ്ടി­രി­ക്ക­യാണ്. കോണ്‍­ഗ്ര­സില്‍ ത­ന്നെ ഭൂ­മാ­ഫി­യ­യു­മാ­യി സ­ഖ്യ­മു­ള്ള­വര്‍ എത്രയോ പേ­രുണ്ട്. അ­വ­രു­ടെ പേ­ര് ഇ­പ്പോള്‍ പ­റ­യാ­ന­ാ­വില്ല.

വി­ക­സ­ന­ത്തി­ന് വേ­ണ്ടി വ­രുന്ന അ­ക്വ­സി­ഷന്‍ ന­ട­പ­ടി­ക­ളാ­ണ് പ്ര­ശ്‌നം. ജന­ത്തെ തെ­രു­വി­ലേ­ക്ക് ഇ­റ­ക്കു­ക­യാ­ണ് ചെ­യ്യുന്ന­ത്. മന്ത്രി പാ­ക്കേ­ജ് പറ­ഞ്ഞ് പോ­കു­ക­യല്ലാ­തെ ഒ­രു കാ­ര്യ­വു­മില്ല. മ­ന്ത്രി­യു­ടെ പ്ര­ഖ്യാപ­നം ക­ട­ലാ­സില്‍ മാ­ത്ര­മാണ്. നാ­മ­മാ­ത്രമാ­യ തു­ക മാ­ത്ര­മാ­ണ് ഇ­ര­കള്‍ക്ക് ല­ഭി­ക്കു­ന്ന­ത്. റം­സാന്‍ ക­ഴി­ഞ്ഞി­ട്ട് ഒ­രു വിക­സ­ന സെ­മി­നാര്‍ ന­ട­ത്താന്‍ ഞ­ങ്ങള്‍ ആ­ലോ­ചി­ക്കു­ന്നുണ്ട്. ഇ­വിട­ത്തെ വി­കസ­നം വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ട­ണം.

ശൈഖ് സൈനുദ്ദീന്റെ പൈതൃകം -ഒ.വി. ഉഷ

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൊന്നാനിക്കാരന്‍ മലയാളി, ശൈഖ്് സൈനുദ്ദീന്‍ രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' (വിശുദ്ധപോരാളികള്‍ക്കുള്ള പാരിതോഷികം) എന്ന അറബികൃതിയെ ദൂരദര്‍ശന്റെ 'പൈതൃകം' പരിപാടിയില്‍ പരിചയപ്പെടുത്തിയത് കാണാനിടയായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. ചരിത്രകാരന്മാരുടെ കൈയില്‍ കിട്ടിയ, ഏറക്കുറെ ആദ്യത്തെയെന്നു വിശേഷിപ്പിക്കാവുന്ന, കേരളചരിത്രരേഖയാണ് 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്നാണ് പരിപാടിയില്‍ പങ്കെടുത്ത വേലായുധന്‍ പണിക്കശ്ശേരിയും പ്രഫ. എം.എന്‍. കാരശ്ശേരിയും പറഞ്ഞതില്‍നിന്ന് മനസ്സിലായത്. ഇതിന്റെ മൂന്നു മലയാള പരിഭാഷകളുണ്ടായിട്ടുണ്ട്. 1936ല്‍ മൂസാന്‍കുട്ടി മൗലവിയുടെ, 1963ല്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ, 1995ല്‍ സി. ഹംസയുടെ. 'കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍' എന്നാണ് പണിക്കശ്ശേരി പരിഭാഷക്കു കൊടുത്ത ശീര്‍ഷകം. (ഇംഗ്ലീഷ്, പോര്‍ചുഗീസ്, ഫ്രഞ്ച് ഇത്യാദി പാശ്ചാത്യഭാഷകളിലേക്കൊക്കെ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.) വിശുദ്ധയുദ്ധത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ബ്രിട്ടീഷുഭരണം ഹേതുവായി മൂസാന്‍കുട്ടി പരിഭാഷയില്‍ ഒഴിവാക്കിയിരുന്നു. മലയാളസാഹിത്യത്തിന്റെ ഗതിനിര്‍ണയിച്ച എഴുത്തച്ഛന്‍, പൂന്താനം, മേല്‍പത്തൂര്‍ തുടങ്ങിയ ഭക്തകവികള്‍ ജീവിച്ചിരുന്ന കാലമായിരുന്നു ശൈഖ് സൈനുദ്ദീന്റെയും കാലം. ഖാദി മുഹമ്മദ് 'മുഹ്‌യിദ്ദീന്‍ മാല' എഴുതിയതും ഈ കാലഘട്ടത്തില്‍. പണ്ഡിതനായ ൈശഖ് സൈനുദ്ദീന്‍ സമകാലികരാഷ്ട്രീയവും സാമൂഹികജീവിതവും അടുത്തറിഞ്ഞിരുന്നു.

സാമൂതിരിയോട് മുസ്‌ലിംകള്‍ക്ക് അടുപ്പമായിരുന്നു. സാമൂതിരിയുടെ നാവികപ്പടയില്‍ മുഖ്യമായും മുസ്‌ലിം പടയാളികളാണുണ്ടായിരുന്നത്. കടല്‍ കടക്കുന്നത് ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നുവല്ലോ. മുസ്‌ലിംകള്‍ക്കാകട്ടെ, ഹജ്ജ,് കച്ചവടം, മത്സ്യബന്ധനം എന്നീ താല്‍പര്യങ്ങള്‍കൊണ്ട് സജീവമായ കടല്‍ബന്ധമുണ്ടായിരുന്നു താനും. സാമൂതിരിയുടെ സൈന്യത്തിന്റെ മുസ്‌ലിം പടയാളികളും നായര്‍പടയാളികളും ഒപ്പം നിന്ന് ദേശത്തെ കാത്തു. അന്ന് നമ്മുടെ ഐക്യകേരളമോ കേരളദേശീയതയോ ഇല്ല എന്നോര്‍ക്കണം. കേരളത്തിന്റെ കിടപ്പ് പല നാട്ടുരാജ്യങ്ങളായിട്ടായിരുന്നുവല്ലോ. ഈയൊരു സാഹചര്യത്തില്‍ പതിനഞ്ചാംനൂറ്റാണ്ടിന്റെ അവസാനം (1498 ല്‍) കടല്‍മാര്‍ഗം വന്ന് കേരളമണ്ണില്‍ കാലുകുത്തിയ വാസ്‌കോഡഗാമയും സംഘാംഗങ്ങളും കടല്‍ക്കൊള്ളക്കാരായിരുന്നുവെന്നാണ് സൈനുദ്ദീന്‍ നിരീക്ഷിച്ചിരിക്കുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍ അതു നേരായിത്തന്നെ അനുഭവപ്പെടുന്നു. കച്ചവടത്തിനാണെത്തിയതെങ്കിലും കൊള്ളക്കാരുടെ സ്വഭാവം തന്നെയാണവര്‍ പ്രകടിപ്പിച്ചത്. സുഗന്ധദ്രവ്യങ്ങളിലായിരുന്നു അവരുടെ കണ്ണ്. കറുത്തപൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട കുരുമുളക് റോമിലെ രാജ്ഞിമാരുടെ കിടപ്പറകളില്‍ സുഗന്ധത്തിനായി എരിയിച്ചിരുന്നുവത്രെ. കുരുമുളകിന്റെ രുചിയോടും പാശ്ചാത്യനാടുകള്‍ക്കു പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ കേരളത്തില്‍നിന്നു വാങ്ങിക്കൊണ്ടുപോയി പുറമേ വിറ്റത് അറബികളായിരുന്നു. അറബികളെ വിലക്കണമെന്ന് പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയോട് ആവശ്യപ്പെട്ടു. സാമൂതിരി അങ്ങനെ ചെയ്തില്ല.

കടല്‍വഴിയുള്ള കച്ചവടം തങ്ങളുടെ പെര്‍മിറ്റ് എടുത്തിട്ടേ ചെയ്യാവൂ എന്ന വ്യവസ്ഥയുണ്ടാക്കത്തക്ക നിലയില്‍ ക്രമേണ പോര്‍ചുഗീസുകാര്‍ അന്യായമായ കച്ചവടാധിപത്യം സ്ഥാപിച്ചു. സ്വാഭാവികമായും സ്വദേശികളും വിദേശികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലവില്‍ വന്നു. പോര്‍ചുഗീസുകാര്‍ ബേപ്പൂരിനടുത്ത് ചാലിയത്തുകെട്ടിയ കോട്ട നായന്മാരും മുസ്‌ലിംകളുമടങ്ങിയ സാമൂതിരിയുടെ ഭടന്മാര്‍ 1571 ല്‍ പൊളിച്ചു. അക്രമം കാട്ടുന്ന വിദേശികളുടെ കൊള്ളസംഘത്തെ തുരത്തണമെന്നതായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സൈനുദ്ദീന്‍ വിശുദ്ധപോരാട്ടത്തിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്തത്. കേരളത്തില്‍ തീവ്രവാദത്തിന്റെ തുടക്കം ഇതിലാണെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മതമാണ് വിഷയമെങ്കില്‍ എതിര്‍ക്കേണ്ടത് സാമൂതിരിയെ ആയിരുന്നുവല്ലോ.

ദേശസ്‌നേഹമായിരുന്നു പ്രേരണ എന്ന് വ്യക്തമാണ്. കൂടാതെ ദേശസ്‌നേഹം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന നബിവചനമനുസരിച്ച് ദേശത്തെ ചൂഷണം ചെയ്യുന്നവരെ എതിര്‍ക്കേണ്ടത് മതപരമായ ബാധ്യതയായും സൈനുദ്ദീന്‍ കണക്കാക്കിയിരിക്കണം. സാമൂതിരിപ്പാടിനെ സഹായിക്കാനഭ്യര്‍ഥിച്ചുകൊണ്ട് വിദേശത്തുള്ള മുസ്‌ലിം രാജാക്കന്മാര്‍ക്ക് -തന്റെ വ്യക്തിബന്ധത്തിന്റെ പേരില്‍ - സൈനുദ്ദീന്‍ കത്തുകള്‍ എഴുതിയിരുന്നുവത്രെ. മുസ്‌ലിംകളെ സ്‌നേഹിച്ച സാമൂതിരി രാജാവിനെയാണ് 'തുഹ്ഫത്തുല്‍ മുജാഹിദീനി'ല്‍ സൈനുദ്ദീന്‍ ചിത്രീകരിച്ചു കാണുന്നത്. പ്രഫ. എം.എന്‍. കാരശ്ശേരിയുടെ യുക്തിയുക്തമായ അപഗ്രഥനത്തില്‍ നിന്നാണ് 'തുഹ്ഫത്തുല്‍ മുജാഹിദീനി'ല്‍ ദേശസ്‌നേഹത്തിന്റെയും സാമുദായികമൈത്രിയുടെയും അന്തര്‍ധാര നിലീനമായിരിക്കുന്നുവെന്ന് ഞാന്‍ ഗ്രഹിച്ചത്. കേരളത്തെക്കുറിച്ചുള്ള ഈ ആദ്യചരിത്രരേഖയുടെ വിലപ്പെട്ട പൈതൃകം ഓര്‍മപ്പെടുത്തിയതിന് പൈതൃകം പരിപാടിയോടും പണിക്കശ്ശേരി സാറിനോടും പ്രത്യേകിച്ച് കാരശ്ശേരി മാഷിനോടും കൃതജ്ഞതയുണ്ട്. നാം മലയാളികള്‍ ഈ പൈതൃകം മറന്നുകളയരുതാത്തതാണ്.

Friday, September 17, 2010

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത് - ടി. മുഹമ്മദ് വേളം

കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.''

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്.

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം.

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം.

ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍ ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.''

ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്.

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.

കുറവന്റെ കൈയിലെ കുരങ്ങനെ പോലെ നമ്മുടെ പോലീസുകാര്‍ കൊണ്ടുനടക്കുന്ന തടയിന്റവിട നസീറിനെ ഇത്രകാലവും സംരക്ഷിച്ചത് പോലീസ് തന്നെയാണെന്ന് പ്രബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ നസീറിനെ അറസ്റ്റ് ചെയ്യാന്‍ അവന്റെ ഭാര്യവീട്ടില്‍ പോലീസ് വന്നിരുന്നു. അവനെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ആ വീട്ടില്‍വന്ന് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങളില്‍ വിവരിച്ച അവന്റെ ഭാര്യാ മാതാവ് പറയുന്നത് പോലീസിന്റെ സഹായമില്ലാതെ അവന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നാണ്. നസീറിനെ രക്ഷിച്ചത് ഇടതുപക്ഷമാണോ വലതു പക്ഷമാണോ എന്ന് കക്ഷിരാഷ്ട്രീയ വാക്പയറ്റിനപ്പുറം നസീറിനെ രക്ഷിച്ചത് ഇടതുകാലത്തെയും വലതുകാലത്തെയും കേരളാ പോലീസാണ്.

ഭീകരത പലപ്പോഴും ഒരു പോലീസ് കൃഷി കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ അവര്‍ അവരുടെ വിളവുകൊയ്‌തെടുക്കുന്നു. ഇത് ഈ 'കൊടുംഭീകരര്‍' ചിലപ്പോള്‍ അറിയുന്നു. മറ്റു ചിലപ്പോള്‍ അറിയുന്നില്ല. പോലീസും ഭരണകൂടവുമറിയാതെ ഇവിടെ ആരും ബസ് കത്തിക്കുന്നില്ല. ഒരു മുംബൈയിലും ഭീകരാക്രമണവും നടക്കുന്നില്ല. ഭരണകൂടമെന്നതിന് ആഗോളവത്കരണാനന്തര കാലത്ത് നമ്മുടെ നാട്ടിലെ അര്‍ഥം അമേരിക്കയില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ്.

ഇത്തരമൊരു തലം അരങ്ങു തകര്‍ക്കുന്ന മഅ്ദനി വേട്ടക്കുമുണ്ട്. എന്റെ സുഹൃത്തിനെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലീസ് പിടിച്ചു. ലൈസന്‍സ് കാണിക്കാന്‍ പറഞ്ഞു. അവന്‍ ലൈസന്‍സ് കാണിച്ചു. ഡ്രൈവിംഗില്‍ നിയമം തെറ്റിച്ചു എന്നു പറഞ്ഞു. അത് ശരിയായിരുന്നു എന്നവന്‍ പറഞ്ഞു സ്ഥാപിച്ചു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല ഞാന്‍ ഹെല്‍മറ്റിന് ചാര്‍ജ് ചെയ്തുകൊള്ളാം. ഇതുപോലെ മഅ്ദനിയെ കുടുക്കിയേ തീരൂ എന്ന് പോലീസ് നേരത്തേ തീരുമാനിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പി.ഡി.പിയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുമ്പോഴും പോലീസ് കസ്റ്റഡിയിലുള്ള പല പ്രതികളും മഅ്ദനി പല കേസിലും പ്രതിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മണി എന്ന യൂസുഫ്. പക്ഷേ തന്നെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മഅ്ദനിയുടെ പേര് പറയിക്കുകയായിരുന്നു എന്ന് അയാള്‍ പിന്നീട് വെളിപ്പെടത്തി. ഭരണത്തിലുള്ള ഇടതുപക്ഷം കേസ് ഫയലുകള്‍പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ശേഷമാണ് മഅ്ദനിയുമായി സംഖ്യം കൂടാന്‍ തീരുമാനിച്ചതെന്നാണ് അന്ന് ഇടതു നേതാക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും പോലീസില്‍ ഒരു വിഭാഗം തുടരുന്ന മഅ്ഛനി വേട്ടയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിച്ചു. അതിന്റെ വിലയാണ് അവര്‍ ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്.

പാകിസ്താനില്‍ ഓരോ ദിവസവും പൊട്ടിത്തെറിക്കുന്നത് ആരുടെ സാധനമാണ്? അതിനു പിന്നില്‍ ആരുടെ കരങ്ങളാണ്? പാക് താലിബാന്‍ എന്ന കൊലയാളി സംഘം ആരുടെ വളര്‍ത്തു പുത്രനാണ്. ഇന്ത്യക്കും പാകിസ്താനും ശത്രുവായിരിക്കെതന്നെ അവര്‍ക്ക് വല്ല അവരറിയാത്ത പൊതുശത്രുക്കളുമുണ്ടോ?

കോസ്റ്റ് ഗാര്‍ഡ് രൂപീകരണത്തില്‍ പങ്കാളിയാവുകയും വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ ഏറെക്കാലം ആ സേനയുടെ അമരക്കാരനായി ഇരിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അമരക്കാരനായി വിരമിക്കുകയും ചെയ്ത പ്രഭാകരന്‍ പലേരി പറയുന്നു: 'പുറത്തുനിന്ന് വല്ലവരും ആക്രമിക്കാന്‍ വരികയാണെങ്കില്‍ അതിനെ തടുക്കാനുള്ള എല്ലാ കഴിവും നമുക്കുണ്ട്. എന്തുകൊണ്ട്അത് ചെയ്യുന്നില്ല എന്നതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.'' ഇന്ത്യയില്‍ ഏതു ഭീകര പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്ന വാദം ശരിയാണോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു: ''പാകിസ്താനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയുടെ നാശം കാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. സൗഹൃദം നടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇന്ത്യയുടെ തകര്‍ച്ച കാത്തിരിക്കുന്ന, അതിനായി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേര് എന്റെ നാവിന്‍ തുമ്പിലുണ്ട്. അത് പറയില്ല. രണ്ടാണ് കാരണം. ഒന്ന്, അതിനു നിരത്താന്‍ വ്യക്തമായ തെളിവുകള്‍ വേണം. രണ്ട്, ഞാന്‍ ഇപ്പോള്‍ അത് പറയുന്നത് ശരിയല്ല. എങ്കിലും അതുണ്ട് എന്നത് വാസ്തവം. നമ്മുടെ പ്രധാന ശത്രു ആരാണ്? പാകിസ്താന്‍? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു. ''എന്തിനു പാകിസ്താനു നേരെ വിരല്‍ ചൂണ്ടുന്നു. അത് തെറ്റായ നിഗമനമാണ്. പാകിസ്താന്‍ വേറെ ശക്തികളുടെ അടിമകളായി, വേറെ ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പലര്‍ക്കും ഭയമാണ്. അവര്‍ നമ്മെ നശിപ്പിക്കാന്‍ പല മാര്‍ഗവും നോക്കും. പണ്ട് പാകിസ്താനും ചൈനയും യുദ്ധം ചെയ്തു. ഇന്ന് യുദ്ധത്തിന്റെ സാധ്യത കുറവാണ്. വേറെ ചിലര്‍ നമ്മുടെ കൃഷി നശിപ്പിക്കാന്‍ ഭക്ഷ്യ സഹായം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ എല്ലാവരും ഉദാസീനരാവുമല്ലോ?'' (കലാകൗമുദി 2009 ഡിസംബര്‍ 20).

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.''

കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.

ടി. മുഹമ്മദ് വേളം

Tuesday, September 7, 2010

ചോദ്യോത്തരം:ജമാഅത്തെ ഇസ്ലാമി

"കേരളത്തിന്റെ മുസ്ലിം മുഖ്യധാരയില്‍നിന്ന് ജമാഅത്തെ ഇസ്ലാമി ഒരിക്കല്‍ കൂടി അപമാനകരമാംവിധം അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. തൊണ്ണൂറ് ശതമാനം മുസ്ലിം സമുദായാംഗങ്ങളുടെയും സജീവ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളെല്ലാം മലപ്പുറം ജില്ലയുടെ ഹൃദയഭൂമിയായ കോട്ടക്കല്‍ പട്ടണത്തില്‍ ഒത്തുകൂടി നടത്തിയ പ്രഖ്യാപനം സമകാലീന സംഭവങ്ങളില്‍ സുപ്രധാനമായ ഒരധ്യായമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ മാനസ പുത്രന്മാരായ പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയും സമുദായത്തിന്റെയും ഉല്‍കൃഷ്ട പാരമ്പര്യങ്ങള്‍ക്കും ഉത്തമ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആദരണീയ പണ്ഡിതന്മാര്‍ പങ്കെടുത്ത ആ കൂട്ടായ്മ ഓര്‍മപ്പെടുത്തി. ഇസ്ലാമിന്റെ സുന്ദര പരിവേഷത്തെ കളങ്കപ്പെടുത്താനും മുസ്ലിം സമുദായത്തിന് ചുറ്റും ഭീകരതയുടെ കരിനിഴല്‍ വീഴ്ത്താനും മാത്രമേ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുള്ളൂ എന്നാണ് ആ സമ്മേളനത്തിന്റെ വിലയിരുത്തല്‍'' (എം.സി വടകര, ചന്ദ്രിക ദിനപത്രം 2010 ആഗസ്റ് 4). പ്രതികരണം?
കെ.പി റഫീഖ് ചാലാട്
മുസ്ലിം ലീഗ് ഉണ്ടാക്കിയ മുഖ്യധാരയില്‍നിന്ന് തീര്‍ത്തും വേറിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ പിറവി തന്നെ. സാമുദായിക ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ വിഭജനത്തിനും പാകിസ്താന്‍ രൂപവത്കരണത്തിനും വേണ്ടി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഇന്ത്യന്‍ മുസ്ലിംകളെയാകെ അണിനിരത്താന്‍ ശ്രമിച്ചപ്പോള്‍ ആദര്‍ശപരമായും പ്രായോഗികമായും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയ ജമാഅത്തെ ഇസ്ലാമിക്ക്, മുഖ്യധാരക്ക് പുറത്താണെന്നത് പ്രശ്നമേയായില്ല. അന്നും മത സംഘടനകള്‍ ഇന്നത്തെപ്പോലെ പൊതുവെ ലീഗിന്റെ ചിറകിനടിയില്‍ തന്നെയായിരുന്നു. ജമാഅത്തിന്റെ നേരെ അവരുടെ സമീപനവും ശത്രുതാപരമായിരുന്നു.
സ്വാതന്ത്യ്രത്തിന് ശേഷവും ഇസ്ലാമിക പ്രബോധനവും മുസ്ലിംകളുടെ സംസ്കരണവും അജണ്ടയാക്കിയ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്, ഇസ്ലാമിനെ കേവലം മുസ്ലിംകളുടെ പാരമ്പര്യ മതമാക്കുന്നതും രാഷ്ട്രീയ സാമൂഹിക രംഗങ്ങളാകെ അനിസ്ലാമിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് തീരെഴുതിക്കൊടുക്കുന്നതും അംഗീകരിക്കാനായില്ല. അതിനാല്‍ അത് മുഖ്യധാരയില്‍നിന്ന് വേറിട്ട് നിന്നു. പില്‍ക്കാലത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യുന്ന ശക്തികള്‍ രാജ്യത്ത് കരുത്താര്‍ജിച്ച ഘട്ടത്തിലാണ് ആ ഭീഷണിക്ക് തടയിടാനും മുസ്ലിം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമായി സമുദായ സംഘടനകളുടെ പൊതുവേദികളില്‍ ജമാഅത്തെ ഇസ്ലാമി സക്രിയമായത്. അതിപ്പോഴും തുടരുന്നു. കേരളത്തില്‍ ലീഗോ ലീഗനുകൂല മത സംഘടനകളോ വിചാരിച്ചാല്‍ ജമാഅത്തിനെ അതില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ല. അപ്പോഴും ജമാഅത്ത് അതിന്റെ വ്യക്തിത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോവുകയും ചെയ്യും.
കേരളത്തിലെ സുന്നി ഇ.കെ, എ.പി വിഭാഗങ്ങളും മുജാഹിദ് ഔദ്യോഗിക, വിഘടിത ഗ്രൂപ്പുകളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ് എന്നീ സംഘടനകളുമാണ് കോട്ടക്കല്‍ യോഗത്തില്‍ പങ്കെടുത്തത്. തീവ്രവാദത്തിനെതിരെ യോജിച്ച സമീപനം സ്വീകരിക്കാമെന്ന് പറഞ്ഞാണത്രെ അവരെ വിളിച്ചുചേര്‍ത്തത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് വിളിച്ചു കൂട്ടിയതെങ്കിലും ലീഗിന്റെ പരിപാടി എന്ന നിലയില്ല, മതസംഘടനകളുടെ സംഗമം എന്ന നിലയിലാണ് തങ്ങളതില്‍ പങ്കെടുത്തതെന്ന് ദക്ഷിണ കേരളയുടെ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി പറയുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഒരു തീരുമാനവും യോഗം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിര്‍ത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും വെളിപ്പെടുത്തുന്നു. എം.ഇ.എസിനും ജമാഅത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ പങ്കില്ലെന്നാണ് പറയുന്നത്. എം.എസ്.എസ്സാകട്ടെ യോഗത്തില്‍ പങ്കെടുത്തതുമില്ല. പിന്നെയെന്തുണ്ടായി എന്ന് വ്യക്തം. മുസ്ലിം ലീഗും ലീഗിന്റെ സഹയാത്രികരായ സമസ്ത ഇ.കെ വിഭാഗവും മുജാഹിദ് സംഘടനകളും ചേര്‍ന്നൊരുക്കിയ നാടകത്തിന്റെ പരിസമാപ്തിയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനം. അവര്‍ പണ്ടേ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ നടത്തിവന്നവരാണ്, ഇനിയും അത് തന്നെ ചെയ്യും. അതുകൊണ്ടൊരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. ജമാഅത്തെ ഇസ്ലാമി തീവ്രവാദ-ഭീകര സംഘടനയാണെന്ന അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം തുറന്ന് പറഞ്ഞ് ജമാഅത്ത് പങ്കാളിയായ എല്ലാ പൊതുവേദികളില്‍നിന്നും മുസ്ലിം ലീഗ് വിട്ടുനില്‍ക്കട്ടെ. ആര്‍ജവമുള്ള നിലപാട് അതാണ്.
ജമാഅത്തെ ഇസ്ലാമിക്കാരെ പുറത്താക്കാത്തതെന്ത്?
സര്‍ക്കാറിന്റെ വിവിധ കമ്മിറ്റികളില്‍നിന്ന് ജമാഅത്തെ ഇസ്ലാമി പ്രതിനിധികളെ പുറത്താക്കാന്‍ സി.പി.എം ആര്‍ജവം കാണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍. സി.പി.എം ആത്മാര്‍ഥതയുണ്ടെങ്കില്‍ അത്തരമൊരു തീരുമാനമെടുക്കണം. ഇടതുപക്ഷം ഭരണം തുടങ്ങിയതോടെ വിവിധ തലങ്ങളിലുള്ള ഭരണസമിതികളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. അത്തരം അംഗങ്ങളെ പുറത്താക്കിയെന്നോ പിന്‍വലിച്ചെന്നോ സി.പി.എം പറയുന്നത് ഇതുവരെ ആരും കേട്ടിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുമ്പോള്‍ അത്തരമൊരു ധൈര്യം കാട്ടാത്തത് കാപട്യമാണ്. മുനീര്‍ പ്രസംഗത്തില്‍ പറഞ്ഞു (തേജസ് 31.7.2010). മുജീബ് എന്തു പറയുന്നു?
പി.വിസി മുഹമ്മദ് പൊന്നാനി
മുനീറിന്റെ പാര്‍ട്ടിയടങ്ങിയ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോഴും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോര്‍ഡിലും ഉണ്ടായിരുന്നു. അന്നവരെ പുറത്താക്കാന്‍ ഒരു ശ്രമവും മുനീര്‍ നടത്തിയതായറിയില്ല. ഇന്നുവരെയും ഒരു സര്‍ക്കാര്‍ സമിതിയിലും കയറിപ്പറ്റാന്‍ ജമാഅത്ത് ശ്രമിച്ചിട്ടില്ല. മതപരമായ മാനങ്ങളുള്ള സമിതികളില്‍ ജമാഅത്തുകാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടാല്‍ നിരസിക്കാറുമില്ല. ഇത്തരം സമിതികളിലെ അംഗത്വം രാഷ്ട്രീയപരമായി കാണരുതെന്നാണ് ജമാഅത്തിന്റെ എക്കാലത്തെയും വീക്ഷണം.
സ്ത്രീ
പൊതുരംഗത്തിറങ്ങിയാല്‍ പാതിവ്രത്യം തകരും!

സ്ത്രീകള്‍ പൊതുരംഗത്ത് വരാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ പൊതുരംഗത്ത് വന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടുമെന്നും ഇത് ഇസ്ലാമിന്റെ നിര്‍ദേശമാണെന്നും അത് ബുദ്ധിപരവും യുക്തിപരവുമാണെന്നും അദ്ദേഹം പറഞ്ഞു (മാധ്യമം 8.8.2010). ഈ നിലപാടിനോട് മുജീബ് എന്തു പറയുന്നു?
എച്ച്. ശാദിയ്യ റഷീദ് ആയിപ്പുഴ
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിന് മാത്രമല്ല പള്ളിയില്‍ ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കുന്നതിനും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സംഘടന എതിരാണ്. ഈ എതിര്‍പ്പ് പക്ഷേ, ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കരുത്. ഇസ്ലാം സ്ത്രീയെ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാനും അങ്ങാടിയില്‍ കച്ചവട സ്ഥാപനങ്ങളെ നിരീക്ഷിക്കാനും യുദ്ധത്തില്‍ പങ്കെടുത്ത് ഭടന്മാരെ ശുശ്രൂഷിക്കാനുമെല്ലാം അനുവദിച്ചതിന് പ്രാമാണിക തെളിവുകളുണ്ട്. പാതിവ്രത്യവും പരിശുദ്ധിയും പരിരക്ഷിക്കണമെന്നുള്ളവര്‍ക്ക് അതെവിടെയും കാത്തുസൂക്ഷിക്കാം. അല്ലാത്തവര്‍ക്ക് വീട്ടിന്റെ ഉള്ളറകളിലാണെങ്കിലും കളഞ്ഞുകുളിക്കുകയുമാവാം. ജാറങ്ങളിലും സിദ്ധന്മാരുടെ അന്തപുരങ്ങളിലും മാനം നഷ്ടപ്പെടേണ്ടിവന്ന ഒട്ടനവധി സ്ത്രീകളെക്കുറിച്ച് കാന്തപുരം എന്തു പറയും? അതിന്റെ പേരിലെങ്കിലും ഈ അന്ധവിശ്വാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് വാദിക്കാന്‍ തയാറുണ്ടോ? ചാരിത്യ്രശുദ്ധിയും സദാചാരവും സ്ത്രീകള്‍ക്ക് മാത്രം ബാധകമാണെന്ന ചിന്താഗതിയും ഇസ്ലാമികമല്ല. പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് യഥാര്‍ഥ കുഴപ്പം. അതിനാല്‍ സദാചാര നിഷ്ഠയുള്ള പുരുഷന്മാര്‍ക്കേ തെരഞ്ഞെടുപ്പുകളില്‍ വോട്ട് നല്‍കാവൂ എന്നെങ്കിലും ഫത്വ ഇറക്കുമോ?
ഇസ്ലാമിക ഭരണം
"എന്നിട്ടാണോ മുസ്ലിംകള്‍ വെറും 12 ശതമാനം മാത്രം വരുന്ന ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ആരെങ്കിലും വെമ്പല്‍ കൊള്ളുക? അങ്ങനെ വല്ലവരുമുണ്ടെങ്കില്‍ അത് ക്രമസമാധാന പ്രശ്നമായിട്ടല്ല ചികിത്സിച്ചു മാറ്റേണ്ട മനോരോഗമായിട്ടാണ് കാണേണ്ടത്. മൊത്തം ഇന്ത്യയിലെ മൂന്നു കോടി താമസിക്കുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഈ കേരളത്തില്‍ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കാമെന്ന മോഹം വല്ലവര്‍ക്കുമുണ്ടെങ്കില്‍ അത് കൂടുതല്‍ വലിയ മണ്ടത്തരമാണ്'' (എ.ആറിന്റെ ലേഖനത്തില്‍നിന്ന്, ഗള്‍ഫ് മാധ്യമം, 2010 ജൂലൈ 23). ഇസ്ലാമിക ഭരണ സംസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് കൂടി ഈ പ്രസ്താവന ശരിയല്ലേ?
വി.എം റഹീം മസ്കത്ത്
ഇസ്ലാമിക ഭരണവും മുസ്ലിം ഭരണവും ഒന്നല്ല, രണ്ടാണ്. ലൌ ജിഹാദിലൂടെ ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ കല്യാണം ചെയ്ത് ഇരുപത് കൊല്ലം കൊണ്ട് കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷമുണ്ടാക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് ഇവരുടെ പരിപാടി എന്നാണ് ഏതോ ലഘുലേഖ ഉദ്ധരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞത്. ഇതപ്പാടെ ശരിയാണെന്ന് സമ്മതിച്ചാല്‍തന്നെ, കേരളത്തിലെ മുഴുവന്‍ മുസ്ലിം യുവാക്കളും അമുസ്ലിം സ്ത്രീകളെ മതം മാറ്റി കല്യാണം കഴിച്ച് പരമാവധി സന്താനോല്‍പാദനം നടത്തിയാല്‍ പോലും ഇരുപത് കൊല്ലം കൊണ്ട് കേരളം മുസ്ലിം രാജ്യമാവില്ല! അപ്പോള്‍ ഏതോ കിറുക്കന്റെ തലയില്‍ ഉദിച്ച ആശയമാണ് നിരുത്തരവാദിത്തപരമായ ലഘുലേഖയിലെ പരാമര്‍ശം എന്ന് കട്ടായം. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ എന്താവശ്യത്തിനായാലും അത് ഉദ്ധരിക്കാനേ പാടുണ്ടായിരുന്നില്ല. ഇപ്പോള്‍ സംഘ്പരിവാര്‍ ആ പ്രസ്താവന ആഘോഷമാക്കികൊണ്ട് നടക്കുകയും ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി ഒരാധുനിക ഇസ്ലാമിക ജനാധിപത്യ സ്റേറ്റിന്റെ രൂപരേഖ അവതരിപ്പിക്കുന്നു എന്നത് ശരിയാണ്. മനുഷ്യ നിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ ഒന്നടങ്കം പരാജയം തെളിയിച്ചിരിക്കെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ആരായാലും പഠിക്കേണ്ടതും പരീക്ഷിക്കേണ്ടതുമാണ് ദൈവിക മാര്‍ഗ നിര്‍ദേശത്തിലധിഷ്ഠിതമായ ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ. വ്യക്തി സംസ്കരണത്തിലൂടെ സമൂഹ സംസ്കരണവും തദ്വാര രാജ്യ സംസ്കരണവും എന്നതാണ് അതിന്റെ വ്യവസ്ഥാപിത രീതി. അത് ലോകത്തെവിടെയുമെന്ന പോലെ ഇന്ത്യയിലും സമാധാനപരമായി പ്രബോധനം ചെയ്യാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്. അതൊരിക്കലും ഒരു മുസ്ലിം വംശീയ സ്റേറ്റായി തെറ്റിദ്ധരിക്കപ്പെട്ടുകൂടാ. ഭയപ്പെടേണ്ട ഒന്നും അതിലില്ലതാനും.
സ്വത്വരാഷ്ട്രീയത്തെപ്പറ്റി രണദിവെ
"നമ്മുടെ രാജ്യത്ത് ഒരാള്‍ തൊഴിലാളിയും അതേസമയം വിവേചനത്തിനു വിധേയനായ മുസ്ലിമുമാണ്. അതാണ് അയാളുടെ അസ്തിത്വത്തിന്റെ ദ്വന്ദഭാവം. അയാളുടെ അസ്തിത്വത്തിന്റെ രണ്ടാമത് പറഞ്ഞ ഭാഗം- അയിത്ത ജാതിക്കാരനും മുസ്ലിമുമാണെന്നത്- ആദ്യത്തേതിനേക്കാള്‍ രൂക്ഷമായി അദ്ദേഹത്തെ ബാധിക്കുന്നു. നമ്മുടെ ബഹുജന സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ഇത് ബോധ്യപ്പെടാത്ത പക്ഷം സാമ്രാജ്യത്വത്തിന്റെ വിഘടനാത്മക വെല്ലുവിളികളെ നേരിടാനാവില്ല'' (വിജയവാഡ കോണ്‍ഗ്രസ് സമ്പൂര്‍ണ രേഖകള്‍- ചര്‍ച്ചകള്‍ക്കുള്ള മറുപടി- ബി.ടി രണദിവെ. ഉദ്ധരണം മാതൃഭൂമി വാരിക, 4.7.2010). മുജീബ് എന്തു പറയുന്നു?
ഹസനുല്‍ ബന്ന കുഞ്ഞിമംഗലം
തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് പരേതനായ മാര്‍ക്സിസ്റ് വിപ്ളവകാരി ബി.ടി രണദിവെ സംസാരിച്ചത്. കമ്യൂണിസത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ലതാനും. പക്ഷേ, പ്രായോഗിക തലത്തില്‍ രണദിവെയുടെ ചിന്ത ഉള്‍ക്കൊള്ളാനോ നയപരിപാടികളില്‍ പ്രതിഫലിപ്പിക്കാനോ സി.പി.എമ്മിന് കഴിഞ്ഞില്ല. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വരട്ടുതത്ത്വവാദവും സ്റാലിന്റെ ഉരുക്കുമുഷ്ടിയും പാര്‍ട്ടിയെ വേട്ടയാടി. തല്‍ഫലമായി ദലിതുകളും ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍നിന്നകന്നുപോയി. അപ്പോഴും സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നു എന്ന തോന്നലില്‍ അവരില്‍ ഒരു വിഭാഗം സി.പി.എമ്മില്‍ പ്രതീക്ഷകളര്‍പ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം കൈയടക്കിയവരുടെ മര്‍ക്കടമുഷ്ടി അവരെപ്പോലും അകറ്റുന്ന കാഴ്ചയാണ് സമീപകാലത്ത്. ഇപ്പോള്‍ കുറുക്കന് പൊതിത്തേങ്ങ കിട്ടിയപോലെ സ്വത്വപ്രശ്നങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ സി.പി.എം ഇരുട്ടില്‍ തപ്പുന്നു. തൊഴിലാളി വര്‍ഗത്തിന് വേറിട്ടൊരു സ്വത്വമേയില്ല എന്ന മിഥ്യാ ധാരണയില്‍ അഭിരമിക്കുകയാണ് വി.എസ് അച്യുതാനന്ദനെപ്പോലുള്ളവര്‍. തൊഴിലാളി വര്‍ഗ സ്വത്വം എന്താണെന്ന് പ്രായോഗികമായി കാണിച്ചുതരാന്‍ അവര്‍ക്കാവുന്നുമില്ല. ചുരുക്കത്തില്‍ സ്വന്തം സിദ്ധാന്തങ്ങള്‍ വിഴുങ്ങി നശിക്കാനാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വിധി.
ശശിതരൂരിന്റെ മൂന്നാം കെട്ട്
ശശി തരൂരിന്റെ മൂന്നാം വിവാഹം തിരുവനന്തപുരത്ത്. കാവ്യാ മാധവന്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍. നടി മീരാ വാസുദേവ് വിവാഹമോചിതയായി. മൂന്നാം കെട്ടും നാലാം കെട്ടും ത്വലാഖും മുസ്ലിം സമുദായത്തിന്റെ തലയിലാണല്ലോ ഇന്നും ബുദ്ധിജീവികളും മീഡിയയും കെട്ടിവെക്കുന്നത്. മറ്റു സമുദായങ്ങളിലെ ജീര്‍ണതകള്‍ ഒന്നും ചര്‍ച്ചയാവാത്തതെന്ത്?
ശിഫാ ഹമീദ് മുത്തനൂര്‍
പട്ടികയില്‍ കുറേക്കൂടി ചേര്‍ക്കാനുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ബഹുഭാര്യാത്വത്തിന് രാജ്യം മുഴുവന്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് അഴഗിരി എന്ന സാക്ഷരതയില്ലാത്ത മകന്റെ കേന്ദ്രമന്ത്രി സ്ഥാനം! ബി.ജെ.പിയുടെ 'ഗ്ളാമര്‍ ഗേള്‍' ഹേമമാലിനിക്ക് വിവാഹിതനായ ധര്‍മേന്ദ്രയെ വേള്‍ക്കാന്‍ മതം മാറി പേരുമാറി ശരീഅത്ത് പ്രകാരമുള്ള നിക്കാഹ്നാമയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ജോസഫ് സ്റാലിന്റെ മകള്‍ സ്വെറ്റ്ലാന ഇന്ത്യക്കാരനായ സിക്കുകാരനെ വിവാഹം ചെയ്യാന്‍ അഭയം തേടിയിരുന്നതും 'ഇസ്ലാമില്‍'തന്നെ. ബഹുഭാര്യാത്വവും വിവാഹമോചനവും യഥേഷ്ടം നടക്കുന്നത് രണ്ടും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്ത അമുസ്ലിം സമൂഹങ്ങളിലാണ്. പേരുദോഷം മാത്രം ഇസ്ലാമിനും. ബുദ്ധിജീവികളും മീഡിയയും ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല. കടുത്ത മുന്‍വിധിയും പക്ഷപാതിത്വങ്ങളും നേര് പറയുന്നതിന് തടസ്സമാവുകയാണ്. പൊതുവില്‍ പറഞ്ഞാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ അപ്രതിഹത സ്വാധീനമാണ് വിവാഹത്തകര്‍ച്ചക്കും പുനര്‍വിവാഹ വളര്‍ച്ചക്കും പിന്നില്‍. അതൊരളവോളം മുസ്ലിം തലമുറകളെയും പിടികൂടാതെയല്ല. സാംസ്കാരിക പ്രതിരോധത്തിലൂടെ മാത്രമേ ഇതിന് തടയിടാനാവൂ.

ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ് # സി. ദാവൂദ്

തിരക്ക് പിടിച്ച ആളാണ് ഇമാദ് മുബാറക്. അസോസിയേഷന്‍ ഫോര്‍ ഫ്രീഡം ഓഫ് തോട്ട് ആന്റ് എക്സ്പ്രഷന്‍ എന്ന സംഘടനയുടെ ഡയറക്ടറും പ്രാക്ടീസ് ചെയ്യുന്ന വക്കീലുമാണ് അദ്ദേഹം. ഇടതുപക്ഷക്കാരനായ ഇമാദിന്റെ ഫോണ്‍ എപ്പോഴും ചെവിയില്‍ തന്നെയാണ്. കയ്റോയിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്റുഡന്റ്സ് സെല്ലില്‍ പെട്ട വിദ്യാര്‍ഥികളാണ് നിയമ സഹായത്തിന് വേണ്ടി ഇമാദിനെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ഫോണ്‍ കാള്‍ വരുമ്പോഴും ഇമാദ് പഴയ കോളേജ് ദിനങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കും. ബ്രദര്‍ഹുഡ് വിദ്യാര്‍ഥികളും ഇടതുപക്ഷ വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആ കാലം. 1999-ല്‍ അവര്‍ തമ്മില്‍ നടന്ന അത്തരമൊരു സംഘര്‍ഷത്തെത്തുടര്‍ന്ന് 22 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് ഇമാദ്. ഇന്ന് പക്ഷേ, ഹുസ്നി മുബാറകിന്റെ സ്വേഛാ ഭരണത്തിനെതിരായ സമരത്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരോടൊപ്പം അണിനിരക്കുമ്പോള്‍ ഇമാദിന് ആ ഓര്‍മകള്‍ തടസ്സമാവുന്നില്ല. ഹുസാം അല്‍ ഹമാലവി എന്ന ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ തന്റെ ബ്ളോഗില്‍ എഴുതിയ 'ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ്' എന്ന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. അത്തജമ്മുഅ് പാര്‍ട്ടി, റവല്യൂഷനറി സോഷ്യലിസ്റ് പാര്‍ട്ടി തുടങ്ങിയ ഈജിപ്ഷ്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നാണ് ഇന്ന് ഏതാണ്ടെല്ലാ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇടതുപക്ഷം, മാര്‍ക്സിസം കൈയൊഴിച്ചു കൊണ്ടോ ബ്രദര്‍ഹുഡ്, ഇസ്ലാം കൈയൊഴിച്ചു കൊണ്ടോ അല്ല അത്തരമൊരു കൂട്ടായ്മ വളര്‍ത്തിയെടുത്തത്. വസ്തുനിഷ്ഠ രാഷ്ട്രീയ സാഹചര്യത്തെ അപഗ്രഥിച്ച് അവര്‍ എടുക്കുന്ന സവിശേഷമായ രാഷ്ട്രീയ തീരുമാനമാണത്. Sometimes with the Islamists, never with the state എന്നതാണ് റവല്യൂഷനറി സോഷ്യലിസ്റുകളുടെ മുദ്രാവാക്യം.
എന്നാല്‍, ഈജിപ്ഷ്യന്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ എല്ലാ ഇടതുപക്ഷക്കാരും സമ്പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് വിചാരിക്കരുത്. സ്റാലിനിസ്റുകളും ജനകീയ സ്വാധീനമില്ലാത്ത ചില നഗര ബുദ്ധിജീവി ഗ്രൂപ്പുകളും മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സമീപനത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അത്തരത്തില്‍ പെട്ട അറിയപ്പെട്ട ഈജിപ്ത്യന്‍ ഇടതുചിന്തകനാണ് സമീര്‍ അമീന്‍. ഈജിപ്ഷ്യന്‍ മുഖ്യധാരാ ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ഹോട്ടല്‍ സെമിനാറുകളില്‍ മാര്‍ക്സിസ്റ് സൈദ്ധാന്തിക പ്രഘോഷണങ്ങള്‍ നിര്‍വഹിക്കുകയാണ് അദ്ദേഹമിപ്പോള്‍. തെരുവിലെ ഇടതുപക്ഷവുമായി അദ്ദേഹത്തിന് ബന്ധമില്ല.
ഈജിപ്തിലെ ജനകീയ ഇടതുപക്ഷം തള്ളിക്കളഞ്ഞ സമീര്‍ അമീനെയാണ് നമ്മുടെ നാട്ടിലെ ബുദ്ധിജീവി സഖാക്കള്‍ ഇപ്പോള്‍ പലതിനും ആശ്രയിക്കുന്നത്. സമീര്‍ അമീന്റെ കേരളാ പതിപ്പാണ് ഇപ്പോള്‍ സി.പി.എം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം എഴുതുന്നു: "സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മാര്‍ക്സിസ്റുകാര്‍ക്ക് മതവിശ്വാസികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം 'അതേ' എന്നാണ്. എന്നാല്‍ മതമൌലികവാദികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ 'പാടില്ല' എന്നായിരിക്കും'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജൂലൈ 4-10). ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ഒരു സംവാദത്തിലാണ് ഹമീദ് ഇക്കാര്യം പറയുന്നത്.
ഒറ്റനോട്ടത്തില്‍ സാമാന്യ ഇടതു-മതേതര വായനക്കാരനെ ആകര്‍ഷിക്കുന്ന ഒരു പ്രസ്താവനയാണ് ഹമീദ് നടത്തിയിരിക്കുന്നത്. എന്നാല്‍ ലോകത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രായോഗിക രാഷ്ട്രീയാനുഭവങ്ങള്‍ ഇതിന് നേര്‍വിപരീതമാണെന്ന് മാത്രം. സമീര്‍ അമീനെപ്പോലുള്ളവരുടെ സൈദ്ധാന്തിക കസര്‍ത്തുകളെ മറികടന്നുകൊണ്ടാണ് ഇന്ന് ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് (മതമൌലികവാദികള്‍ എന്നത് കൊണ്ട് ഹമീദ് ഉദ്ദേശിക്കുന്നത് ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് പോലെയുള്ള ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്).
ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അറബ് നാടുകളില്‍ എല്ലായിടത്തും ഇസ്ലാമിക 'മതമൌലികവാദ' പ്രസ്ഥാനങ്ങളും ഇടതുപക്ഷവും പല നിലക്കും യോജിച്ചാണ് മുന്നോട്ട് പോകുന്നത്. പടിഞ്ഞാറന്‍ നാടുകളിലാകട്ടെ ഇസ്ലാമിസ്റ്-ഇടതുപക്ഷ ഐക്യം പ്രായോഗിക രംഗത്ത് കൂടുതല്‍ ശക്തമാണ്. നമ്മുടെ നാട്ടില്‍ സംഘ്പരിവാര്‍-വലതുപക്ഷ ശക്തികളും സംഘ്പരിവാര്‍ യുക്തികള്‍ അതേ പോലെ ഏറ്റുപിടിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള എഴുത്തുകാരുമാണ് ഈ ഐക്യത്തെ അപകീര്‍പ്പെടുത്താറുള്ളതെങ്കില്‍ പടിഞ്ഞാറന്‍ നാടുകളില്‍ വലതുപക്ഷ നിയോകോണ്‍ വിഭാഗങ്ങളാണ് ആ ദൌത്യം നിര്‍വഹിക്കുന്നത്. അമേരിക്കന്‍ വലതുപക്ഷ എഴുത്തുകാരനും കണ്‍സര്‍വേറ്റീവ് മാസികയായ ഫ്രന്റ് പേജിന്റെ പത്രാധിപരുമാണ് ഡേവിഡ് ഹരോവിറ്റ്സ് (David Horowitz). അദ്ദേഹത്തിന്റെ പ്രധാനപ്പെട്ടൊരു പുസ്തകമാണ് Unholy Alliance: Radical Islam and the American Left. തികഞ്ഞ വലതുപക്ഷ വംശീയ ബോധത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും കുത്തൊഴുക്കാണ് ഹരോവിറ്റ്സിന്റെ പുസ്തകങ്ങളും എഴുത്തുകളും. അമേരിക്കന്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമായ മുസ്ലിം സ്റുഡന്റ്സ് അസോസിയേഷനെ (എം.എസ്.എ) കുറിച്ച് ഹരോവിറ്റ്സ് ഡെയ്ലി നെക്സസ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തത് ഏറെ വിവാദമായിരുന്നു. പരസ്യത്തിന്റെ ആശയം ഇതായിരുന്നു: എം.എസ്.എ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച സംഘടനയാണ്. ഹമാസും ബ്രദര്‍ഹുഡ് സംഘടന തന്നെ. അല്‍ഖാഇദയുടെ ആശയ സ്രോതസ്സ് ബ്രദര്‍ഹുഡ് ആണ്. അതിനാല്‍ എം.എസ്.എ അല്‍ഖാഇദയെ പോലുള്ള ഒരു സംഘടന തന്നെയാണ്! (നമ്മുടെ നാട്ടില്‍ ജമാഅത്തിനെതിരെ എം.കെ മുനീറും ഹമീദ് ചേന്ദമംഗല്ലൂരും ഇപ്പോള്‍ സി.പി.എമ്മും നടത്തുന്ന ഭീകരവാദ ആരോപണത്തിന്റെ അതേ പാറ്റേണ്‍!) നമ്മുടെ നാട്ടിലെ സ്വത്വ രാഷ്ട്രീയ വിവാദാനന്തര കാലത്തെ ഇടതു ബുദ്ധിജീവികളും അമേരിക്കന്‍ നിയോകോണ്‍ സൈദ്ധാന്തികരും തമ്മിലുള്ള സാമ്യം ഒന്ന് ആലോചിച്ചു നോക്കൂ. ഇടതു-ഇസ്ലാമിക സഹകരണത്തെ 'ബ്ളാക്-റെഡ് അലയന്‍സ്' എന്നാണ് ഹരോവിറ്റ്സ് വിശേഷിപ്പിക്കുന്നത്. മുസ്ലിംകളെയാണ് അദ്ദേഹം 'ബ്ളാക്' കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വംശീയ ഡംഭിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ; സാക്ഷാല്‍ ഡേവിഡ് ഹരോവിറ്റ്സ് തന്നെയും ഒരു കമ്യൂണിസ്റുകാരനായിരുന്നു. കമ്യൂണിസം മൂത്തപ്പോള്‍ സ്വാഭാവികമായും വെള്ള വര്‍ണ ഡംഭന്‍മാരുടെ യാഥാസ്ഥിതിക കൂടാരത്തിലെത്തിയെന്നു മാത്രം. കമ്യൂണിസത്തില്‍ നിന്ന് കുടില വംശീയതയിലേക്കുള്ള ദൂരം അധികമില്ലെന്ന് മാര്‍ഷല്‍ ടിറ്റോവിന്റെ ശിഷ്യന്മാരായിരുന്ന സെര്‍ബിയയിലെ സ്ളബദോന്‍ മിലോസവിച്ചും റദോവന്‍ കരാജിച്ചും നമുക്ക് കാണിച്ചു തന്നതാണല്ലോ.
ബ്രിട്ടനില്‍ റസ്പക്റ്റ് പാര്‍ട്ടി ഈ അര്‍ഥത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാണ്. ബ്രിട്ടനില്‍ ഏറ്റവും സജീവമായ പ്രതിപക്ഷ പ്രസ്ഥാനമായ റസ്പക്റ്റ്, യുദ്ധവിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ബ്രിട്ടനിലെ മുന്നണിപ്പോരാളിയാണ്. വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് അത്. അതിലെ അംഗ സംഘടനകളുടെ പേരുകള്‍ കേള്‍ക്കുക:
1. മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (പാകിസ്താനില്‍ നിന്ന് കുടിയേറിയ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അറബ് നാടുകളില്‍ നിന്ന് വന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തദ്ദേശീയ മുസ്ലിംകളും ചേര്‍ന്ന് രൂപവത്കരിച്ച ബ്രിട്ടനിലെ ഏറ്റവും ശക്തമായ ഇസ്ലാമിക പ്രസ്ഥാനം).
2. സോഷ്യലിസ്റ് യൂനിറ്റി നെറ്റ്വര്‍ക്ക്.
3. റവല്യൂഷനറി കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍- മാര്‍ക്സിസ്റ് ലെനിനിസ്റ്.
ബ്രിട്ടനിലെ അറിയപ്പെട്ട സോഷ്യലിസ്റ് നേതാവായ ലിന്‍ഡാ സ്മിത്ത് ആണ് റസ്പക്റ്റിന്റെ ചെയര്‍പേഴ്സന്‍. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്റര്‍, സിനിമാ സംവിധായകായ കെന്‍ ലോച്ച് എന്നിവരും റസ്പക്റ്റിന്റെ മുന്നണിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സ് അടക്കമുള്ള ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിസ്റ്-ഇടതു ഐക്യവേദികള്‍ സജീവമാണ് (ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടികളായ റവല്യൂഷനറി കമ്യൂണിസ്റ് ലീഗും (Ligue Communiste Re'volutionnaire) വര്‍കേഴ്സ് സ്ട്രഗ്ഗ്ളും (Lutte Ouvrie're) കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റുകളുമായി സഹകരിച്ചതിനെ ഫ്രന്റ്പേജ് മാസികയില്‍ നേരത്തെപ്പറഞ്ഞ അമേരിക്കന്‍ നിയോകോണ്‍ ബുദ്ധിജീവി ഹരോവിറ്റ്സ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്). എല്ലാ കാര്യങ്ങള്‍ക്കും പടിഞ്ഞാറ് നോക്കികളാകുന്ന നമ്മുടെ നാട്ടിലെ ഇടതുപക്ഷം പക്ഷേ, ഈ വിഷയത്തില്‍ പടിഞ്ഞാറന്‍ തീവ്രവലതുപക്ഷത്തെയാണ് അനുകരിക്കുന്നതെന്ന് മാത്രം.
യമനിലെ ഇടതുപക്ഷ പ്രസ്ഥാനമായ യമന്‍ സോഷ്യലിസ്റ് പാര്‍ട്ടിയുടെയും (വൈ.എസ്.പി) ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ഇസ്ലാഹിന്റെയും (യമന്‍ ഗാതറിംഗ് ഫോര്‍ റിഫോം/അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്ലാഹ്) ചരിത്രം രൂക്ഷമായ പരസ്പര സംഘട്ടനങ്ങളുടെതായിരുന്നു. ഇരുപക്ഷത്ത് നിന്നും ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ വരെയുണ്ടായിരുന്നു. പക്ഷേ, ഇന്ന് വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും ഒരു മുന്നണിയിലാണ്. വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും നാസറിസ്റ് യൂനിയനിസ്റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് രൂപവത്കരിച്ച മുന്നണിയായ ജോയന്റ് മീറ്റിംഗ് പാര്‍ട്ടി (ജെ.എം.പി) ഒന്നിച്ച് നിന്നാണ് 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2006-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ഈ മുന്നണി ഇപ്പോഴും യമനില്‍ നിലനില്‍ക്കുന്നു.
ഏറ്റവും ഒടുവില്‍ ഗസ്സയിലേക്ക് പുറപ്പെട്ട എം.വി മര്‍മറ സഹായക്കപ്പലിന്റെ കാര്യമെടുക്കുക. തുര്‍ക്കിയിലെ ഇസ്ലാമിക ചാരിറ്റി സംഘമായ ഐ.എച്ച്.എച്ച് ചാര്‍ട്ടര്‍ ചെയ്ത കപ്പലില്‍ യൂറോപ്പില്‍ നിന്നുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും ഇസ്ലാമിസ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തില്‍ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ പാടില്ല എന്ന് അഭ്യര്‍ഥിക്കാനല്ല ഇത്രയും എഴുതിയത്. മറിച്ച്, ലോക സാഹചര്യങ്ങളെ മറന്ന് സൈദ്ധാന്തിക ഡോഗ്മകള്‍ ഉന്നയിക്കുന്ന സമാകാലിക ഇടതു ബുദ്ധിജീവികളുടെ രാഷ്ട്രീയ ശൂന്യത ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. എപ്പോഴും യെച്ചൂരിയെയും പഴയ ഗോള്‍വാള്‍ക്കര്‍ - മൌദൂദി അച്ചുതണ്ട് തിസീസും സമീര്‍ അമീന്‍ എന്നോ എഴുതിയ ലേഖനങ്ങളും ഉദ്ധരിച്ച് ഒരു ചരിത്രസന്ദര്‍ഭത്തെ തമസ്കരിക്കുകയാണ് കേരളത്തിലെ സി.പി.എം ഇപ്പോള്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുക മാത്രം.
വാല്‍ക്കഷണം: 2008 നവംബര്‍ മൂന്നാം തീയതി, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങുന്ന സമയത്ത് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ ഒരു കണ്‍വെന്‍ഷന്‍ നടന്നു. ദല്‍ഹി ജമാഅത്തെ ഇസ്ലാമി ആസ്ഥാനം കേന്ദ്രീകരിച്ച് രൂപവത്കരിച്ച കോഡിനേഷന്‍ കമ്മറ്റി ഫോര്‍ ഇന്ത്യന്‍ മുസ്ലിംസ് എന്ന വേദിയുടെ ബാനറില്‍ നടന്ന പീപ്പ്ള്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ കമ്യൂണലിസം ആന്റ് ടെറര്‍ ഫ്രീ ഇന്ത്യ. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ ജലാലുദ്ദീന്‍ ഉമരിയാണ് അധ്യക്ഷന്‍. വേദിയില്‍ അദ്ദേഹത്തിന്റെ സമീപം സീതാറാം യെച്ചൂരി, എ.ബി ബര്‍ദാന്‍, ഡി. രാജ, എച്ച്.ഡി ദേവഗൌഡ, ബി.എസ്.പി നേതാവ് ഷാഹിദ് സിദ്ദീഖി തുടങ്ങിയവര്‍. ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന മുസ്ലിം വേട്ടക്കെതിരെ ശക്തമായ പ്രമേയം അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. ജമാഅത്ത് അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആ കണ്‍വെന്‍ഷനില്‍ അമീറിന്റെ ഇടതുവശത്തിരുന്ന യെച്ചൂരിയെ അദ്ദേഹത്തിന്റെ പഴയ പുസ്തകത്തിലെ ഉദ്ധരണി വായിച്ചു കേള്‍പ്പിക്കാന്‍ കേരളത്തില്‍ നിന്ന് ബുദ്ധിജീവികളാരും പോവാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ?
ഏതായാലും നമ്മുടെ സഖാക്കള്‍ക്ക് വയറ് നിറച്ച് ഭക്ഷിക്കാന്‍ എന്തെല്ലാം സിദ്ധാന്തങ്ങള്‍ ഇനിയുമുണ്ട്?

പുസ്തകത്തെ ഭയക്കുന്ന ലിബറല്‍ ജനാധിപത്യം - സി . ദാവൂദ്

കഴിഞ്ഞ ആഗസ്റ് 14-ന് ആലുവയില്‍ നാല് മുസ്ലിം ചെറുപ്പക്കാരെ പോലീസ്
പൊക്കിക്കൊണ്ടുപോയി അറസ്റ് ചെയ്തു. ചെയ്ത കുറ്റം അസവര്‍ണര്‍ക്ക് നല്ലത്
ഇസ്ലാം എന്ന പുസ്തകം അവരുടെ കൈവശമുണ്ടായിരുന്നു. മതവിദ്വേഷം വളര്‍ത്തുന്ന
പുസ്തകം കൈവശം വെച്ചുവെന്നതിന്റെ പേരിലാണ് അവര്‍ക്കെതിരെ കേസ് ചാര്‍ജ്
ചെയ്തിരിക്കുന്നത്. 1936-ല്‍ തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച പുസ്തകമാണ്
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടെ നന്മ ബുക്സ്
അത് പുനഃപ്രസിദ്ധീകരിച്ചു. കേരളാ കൌമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്‍
ബി.എ, സഹോദരന്‍ അയ്യപ്പന്‍, പി.കെ കുഞ്ഞിരാമന്‍, എ.കെ ഭാസ്കര്‍ എന്നിവരുടെ
ലേഖനങ്ങള്‍ സമാഹരിച്ചതാണ് ഈ പുസ്തകം. 1936-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം
പൊടുന്നനെ 2010-ല്‍ മതവിദ്വേഷം വളര്‍ത്തുന്നതെങ്ങനെയെന്ന്
ആലോചിക്കുന്നതില്‍ അര്‍ഥമില്ല. ഇത്രയും വര്‍ഷമായി അനുസ്യൂതം
നടന്നുകൊണ്ടിരിക്കുന്ന ഒരു വിധ്വംസക പ്രവര്‍ത്തനം കോടിയേരിയുടെ പോലീസ്
ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് മാത്രം.
പരമ്പരാഗത ഇസ്ലാമിക ചിന്തയെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും
വിമര്‍ശന വിധേയമാക്കുന്ന പുസ്തകങ്ങളടക്കം പ്രസിദ്ധീകരിച്ച കോഴിക്കോട്ടെ
അദര്‍ ബുക്സ് റെയ്ഡ് ചെയ്യപ്പെട്ടതും കഴിഞ്ഞയാഴ്ച തന്നെ. എല്ലാം
ജനാധിപത്യത്തിന്റെയും ലിബറല്‍ മതേതരത്വത്തിന്റെയും സംരക്ഷണാവശ്യാര്‍ഥം.
ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടി പുസ്തകങ്ങളെ ഭയക്കുകയും
നിരോധിക്കുകയും ചെയ്യുകയെന്നത് ഇടതു-മതേതരവാദികളുടെ സ്ഥിരം ശീലമാണ്.
അടുത്തിടെ ബംഗ്ളാദേശില്‍ ലിബറല്‍ മതേതരത്വത്തിന്റെ കണ്‍കണ്ട ദൈവമായ ഹസീനാ
വാജിദ് സര്‍ക്കാര്‍ പള്ളികളില്‍ മൌദൂദി ഗ്രന്ഥങ്ങള്‍ക്ക്
വിലക്കേര്‍പ്പെടുത്തി. ആ പുസ്തകനിരോധത്തെ ആവിഷ്കാര
സ്വാതന്ത്യ്രത്തെക്കറിച്ച് വായിട്ടലക്കുന്ന ഒരാളും എതിര്‍ത്തതായി കണ്ടില്ല.
എന്നല്ല, മലയാളത്തിലെ ദേശീയ പത്രമായ മാതൃഭൂമി പ്രസ്തുത നിരോധത്തെ
ആഘോഷിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ലേഖനത്തിന് ഈ
ലേഖകന്‍ ഒരു മറുകുറി തയാറാക്കി നല്‍കി. നേരത്തെ മാനേജിംഗ് എഡിറ്ററെ
വിളിച്ച് പ്രസിദ്ധീകരിക്കാം എന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് ലേഖനം
നല്‍കുന്നത്. ലേഖനം ലഭിച്ച ശേഷം എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള ആള്‍ ഈ
ലേഖകനെ വിളിക്കുന്നു. ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രയാസമുണ്ടെന്ന്
അറിയിക്കുന്നു. എന്താണ് പ്രയാസമെന്ന് പക്ഷേ, ആ മാന്യദേഹത്തിന്
വിശദീകരിക്കാന്‍ വയ്യ. വീണ്ടും വീണ്ടും ആവര്‍ത്തിച്ച്
കാരണമന്വേഷിച്ചപ്പോള്‍ എഡിറ്ററുമായി സംസാരിക്കട്ടെ എന്നായി വിശദീകരണം.
ഞാന്‍ എഡിറ്ററെ വിളിച്ചു. 'ജമാഅത്തിനും മൌദൂദിക്കുമെതിരെ നിരന്തരമായി
നിങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മൌദൂദിയുടെ പുസ്തകങ്ങള്‍
നിരോധിച്ചതിനെ വരെ ന്യായീകരിക്കുന്ന ലേഖനം അങ്ങയുടെ പത്രം
പ്രസിദ്ധീകരിച്ചു. മൌദൂദിയുടെ ആളുകള്‍ക്കും ചിലത് പറയാനുണ്ടാവുമല്ലോ. അത്
പ്രസിദ്ധീകരിക്കുക എന്നതല്ലേ സാമാന്യ ജനാധിപത്യ മര്യാദ?'-സ്ഥാപക
പത്രാധിപരുടെ പേരമകനായ പുതിയ പത്രാധിപരോട് ഞാന്‍ ചോദിച്ചു. എഡിറ്റോറിയല്‍
പേജിന്റെ ചുമതലയുള്ള ആളുമായി സംസാരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍
വെച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം എഡിറ്റോറിയല്‍ പേജുകാരന്‍ വീണ്ടും
വിളിച്ചു. 'സോറി, ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല'. ഏതാണ്ട്
അരമണിക്കൂറോളം ചൂടേറിയ വാദ പ്രതിവാദം ഞങ്ങള്‍ ഫോണിലൂടെ നടത്തി.
ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന നിങ്ങള്‍, മൌദൂദിയുടെ
ജനാധിപത്യവിരുദ്ധതയില്‍ ഇത്രകണ്ട് വ്യസനിക്കുന്ന നിങ്ങള്‍, എന്തേ ഞങ്ങള്‍
മൌദൂദികള്‍ക്ക് പറയാനുള്ളത് പ്രകാശിപ്പിക്കാന്‍ സന്നദ്ധമാവുന്നില്ല എന്ന
ലളിതമായ ചോദ്യത്തിന് മാത്രം അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ല.
ലിബറല്‍ ജനാധിപത്യത്തിന്റെ മക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സില്‍
ഹോളോകാസ്റിനെക്കുറിച്ച് ആരെങ്കിലും വെറുതെയൊന്ന് സംശയിച്ചു പോയാല്‍ അയാളെ
അറസ്റ് ചെയ്യാന്‍ നിയമമുണ്ട്. നമ്മുടെ ബുദ്ധിജീവികളും മതേതരവാദികളും
കൊണ്ടുനടക്കുന്ന ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്യ്രത്തിനും ഇത്രയേ
അര്‍ഥമുള്ളൂ എന്ന് ആവര്‍ത്തിക്കുന്നതായി മാതൃഭൂമിയുടെ സമീപനം. മാതൃഭൂമി
തിരസ്കരിച്ച ആ ലേഖനത്തിന്റെ പൂര്‍ണ രൂപം ഇവിടെ:
ലോകത്ത് ലിപിയുള്ള ഏതാണ്ടെല്ലാ ഭാഷകളിലും സയ്യിദ് മൌദൂദിയുടെ
ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അനേകം പാശ്ചാത്യ-പൌരസ്ത്യ സര്‍വകലാശാലകളില്‍
അദ്ദേഹത്തിന്റെ ദര്‍ശനത്തെയും കൃതികളെയും കുറിച്ച് ഡോക്ടറല്‍ തിസീസുകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ
കൃതികള്‍ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. തന്റേതായ രചനാ
സൌകുമാര്യവും ദാര്‍ശനിക ഗാംഭീര്യവും പ്രദര്‍ശിപ്പിച്ച ഒരു
എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തും ദര്‍ശനവും
പ്രസ്ഥാനവും ലോകത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതും
യാഥാര്‍ഥ്യമാണ്. അത് സ്വാഭാവികവുമാണ്. എതിര്‍പ്പുകളും
വിമര്‍ശനങ്ങളുമില്ലാതെ താന്‍ അംഗീകരിക്കപ്പെടണമെന്ന് മൌദൂദിക്ക് പോലും
നിര്‍ബന്ധമുണ്ടായിരുന്നില്ലല്ലോ. പക്ഷേ, ആ എതിര്‍പ്പുകളും
വിമര്‍ശനങ്ങള്‍ക്കുമപ്പുറത്ത് മൌദൂദി കൃതികള്‍ വായിക്കാനേ പാടില്ല, ഇനി
അഥവാ ആരെങ്കിലും വായിച്ചാല്‍ അവന്‍ തീവ്രവാദിയാണ്, അയാള്‍ക്കെതിരെ
രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം എന്നു പറയുന്നത് അല്‍പം കടന്ന കൈയാണ്.
ലിബറല്‍ ജനാധിപത്യത്തിന്റെയും സെക്യുലര്‍ മൌലികവാദത്തിന്റെയും ആളുകളാണ്
മൌദൂദിയെ പൊതുവെ വിമര്‍ശന വിധേയമാക്കാറുള്ളത്. ആര്‍ക്കും ആശയ
പ്രകാശനത്തിനുള്ള സ്വാതന്ത്യ്രം അനുവദിക്കുക എന്നതാണ് ലിബറല്‍
ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ടൊരു സവിശേഷത. എന്നാല്‍ ലിബറല്‍ ജനാധിപത്യം
ഊന്നിപ്പറയുന്ന ബംഗ്ളാദേശിലെ അവാമി ലീഗ് ഭരണകൂടം മൌദൂദി കൃതികള്‍
സര്‍ക്കാര്‍ അംഗീകൃത പള്ളികളിലും സര്‍ക്കാര്‍ ലൈബ്രറികളിലും വെക്കുന്നത്
നിരോധിച്ചിരിക്കുന്നു. ഭരണകൂട മുഷ്ക് ഉപയോഗിച്ച് ഒരു ദാര്‍ശനികന്റെ രചനകള്‍
വായിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുന്ന നടപടിയെ സ്വാഭാവികമായും
ജനാധിപത്യവാദികള്‍ എതിര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല
എന്നു മാത്രമല്ല, അങ്ങേയറ്റം പ്രാകൃതവും ഭീരുത്വം നിറഞ്ഞതുമായ ഈ പുസ്തക
നിരോധനത്തെ ആഘോഷിക്കുകയാണ് മലയാളത്തിലെ ലിബറല്‍ ജനാധിപത്യവാദിയായ ഹമീദ്
ചേന്ദമംഗല്ലൂര്‍ (മാതൃഭൂമി, ആഗസ്റ് 05). മൌദൂദി രചനകള്‍ക്ക് മൂക്ക്
കയറിട്ടേ മതിയാവൂ എന്നതാണ് അദ്ദേഹത്തിന്റെ കട്ടായം.
ഹമീദിനെപ്പോലുള്ളവര്‍ക്ക് അങ്ങനെ ആഗ്രഹിക്കാനും
അഭിപ്രായപ്പെടാനും തീര്‍ച്ചയായും അവകാശമുണ്ട്. മുസ്ലിംകള്‍ അറബിയില്‍
ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നൊരു കാമ്പയിന്‍ അടുത്തിടെ അദ്ദേഹം
ഉയര്‍ത്തുകയുണ്ടായി. മലയാള ഭാഷാ സ്നേഹത്തിന്റെയും പ്രാദേശിക
സംസ്കാരത്തിന്റെയും നാട്യത്തിലാണ് ഈ വാദം ഉയര്‍ത്തിയത്. എന്നാല്‍ ഇതേ
ന്യായം വെച്ച് സംസ്കൃതത്തിലുള്ള ശ്ളോകങ്ങള്‍ അവസാനിപ്പിക്കണമെന്ന്
ആവശ്യപ്പെടാനുള്ള മുട്ടുറപ്പ് അദ്ദേഹത്തിനില്ല! മുസ്ലിം പത്രത്തില്‍
ലേഖനമെഴുതുന്നവരെല്ലാം തീവ്രവാദികളോ തീവ്രവാദികളുടെ ശമ്പളക്കാരോ ആണെന്നൊരു
തിയറിയും അദ്ദേഹം അവതരിപ്പിച്ചു. നമ്മുടെ നാട്ടില്‍ ആര്‍.എസ്.എസ് പോലും
ഉന്നയിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഇത്തരം ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്
ആശയങ്ങളുടെ പ്രചാരകനാണ് അദ്ദേഹം. 'കണ്ണിലെ കൃഷ്ണമണി പോലെ
കാത്തുസൂക്ഷിക്കേണ്ട ബുദ്ധിജീവി' എന്ന് ആര്‍.എസ്.എസ് വാരിക
അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് വെറുതെയല്ല. ഒരാള്‍ക്ക് ആര്‍.എസ്.എസ്
ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അതിന് ലിബറല്‍
ജനാധിപത്യത്തിന്റെ കുപ്പായമണിയിക്കുമ്പോള്‍ ആ കുപ്പായം വലിച്ചു കീറാന്‍
നാം ബാധ്യസ്ഥരാണ്. പുസ്തക നിരോധത്തെ ആഘോഷിക്കുന്ന ലേഖനം വിമര്‍ശ
വിധേയമാകുന്നത് ആ പശ്ചാത്തലത്തിലാണ്.
മൌദൂദിയുടെ രചനകളില്‍ നിന്ന് ഉദ്ധരണികള്‍ വെട്ടിയെടുത്ത്
തെറ്റിദ്ധാരണ പരത്താനുള്ള തന്റെ പതിവ് ശ്രമം മാതൃഭൂമി ലേഖനത്തിലും അദ്ദേഹം
നടത്തുന്നുണ്ട്. 'ഭരണകൂടം കൊഴിഞ്ഞു പോവും' (State will wither away) എന്നത്
മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അങ്ങനെ ഭരണകൂടങ്ങളെല്ലാം
കൊഴിഞ്ഞു പോകുന്നൊരു കാലത്തിന് വേണ്ടിയാണ് മാര്‍ക്സിസ്റുകള്‍
പ്രവര്‍ത്തിക്കുന്നത്. എന്നുവെച്ച്, മാര്‍ക്സിസ്റുകാര്‍ ഭരണകൂടത്തെ
അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്, അവരുടെ പുസ്തകങ്ങളെല്ലാം നിരോധിക്കൂ,
അട്ടിമറിശ്രമത്തിന് കേസെടുക്കൂ എന്നാരും ആക്രോശിക്കാറില്ല. 'മതം മനുഷ്യനെ
മയക്കുന്ന കറുപ്പാണ്' എന്ന് മാര്‍ക്സ് സിദ്ധാന്തിച്ചിട്ടുണ്ട്.
എന്നുവെച്ച്, മതവിശ്വാസികളെയെല്ലാം നാര്‍കോട്ടിക്സ് ആക്റ്റ് പ്രകാരം അറസ്റ്
ചെയ്യണമെന്ന് ഒരു മാര്‍ക്സിസ്റുകാരനും പ്രമേയം പാസ്സാക്കിയിട്ടുമില്ല.
പാര്‍ലമെന്റ് മച്ചിയാണ്, വേശ്യയാണ്, കളിപ്പാവയാണ് എന്നൊക്കെ ഗാന്ധിജി
പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഗാന്ധിജിയുടെ പടം പാര്‍ലമെന്റ് ഹാളില്‍ നിന്ന്
എടുത്തെറിയണമെന്നോ അക്കാര്യങ്ങള്‍ പറഞ്ഞ ഹിന്ദ് സ്വരാജ് എന്ന
അദ്ദേഹത്തിന്റെ കൃതി നിരോധിക്കണമെന്നോ ആരും ആവശ്യപ്പെട്ടിട്ടില്ല. ധര്‍മ
സംരക്ഷണത്തിനുള്ള സമരത്തില്‍ രക്തബന്ധുത്വത്തിന് പ്രസക്തിയില്ലെന്നാണ്
അര്‍ജുനനെ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്. ശത്രുപക്ഷത്തുള്ള ബന്ധുജനങ്ങളെ
കണ്ട് മനസ്സിടറുന്ന അര്‍ജുനനെ അമ്പ് കുലക്കാന്‍ പ്രേരിപ്പിക്കുകയാണ്
കൃഷ്ണന്‍. മതത്തിന്റെ പേരില്‍ ബന്ധുക്കളെപ്പോലും കൊല്ലാന്‍
പ്രേരിപ്പിക്കുന്നതാണ് ഗീതയെന്നും അതിനാല്‍ അത് കൈവശം വെക്കുകയും
വായിക്കുകയും ചെയ്യുന്നവരെ 'അക്രമത്തിന് പ്രേരിപ്പിക്കല്‍' വകുപ്പ് പ്രകാരം
അറസ്റ് ചെയ്യണമെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നല്ല, ബുദ്ധിയുള്ള
ആരും ഇത്തരം വാദങ്ങള്‍ മുന്നോട്ട് വെക്കില്ല. ദാര്‍ശനികമായ ആഴവും
സൈദ്ധാന്തികമായ അറിവുമില്ലാത്ത അംഗനവാടി സൈദ്ധാന്തികര്‍ക്കേ മേല്‍പറഞ്ഞ
തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ കഴിയുകയൂള്ളൂ.
എന്നാല്‍ മൌദൂദിയുടെ കാര്യത്തില്‍ ഇത്തരം ബാലവാടി
സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല
മാര്‍ക്കറ്റാണ്. ജീവിതത്തില്‍ നല്ലൊരു പങ്ക് പട്ടാള
ഭരണകൂടങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച്, അതിന്റെ
പേരില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ച മഹാ പ്രക്ഷോഭകാരിയാണ് മൌദൂദി.
പാകിസ്താനില്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ നിരോധിക്കാനുള്ള പട്ടാള
ഭരണകൂടത്തിന്റെ നീക്കത്തെപ്പോലും അദ്ദേഹം എതിര്‍ക്കുകയുണ്ടായി. എന്നാല്‍
ജനാധിപത്യവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉയര്‍ത്തിയ ദാര്‍ശനികമായ
വിമര്‍ശനങ്ങളെ ഉദ്ധരണികളായി അടര്‍ത്തിയെടുക്കുകയാണ് ഹമീദിനെപ്പോലുള്ളവര്‍
ചെയ്യുന്നത്. സൈദ്ധാന്തികമായ നിരക്ഷരതയും മൌദൂദിയുടെ പ്രസ്ഥാനത്തോടുള്ള
വൈരനിര്യാതന ബുദ്ധിയും മാത്രമാണ് അതിന്റെ കാരണം. ലോകത്തെങ്ങും മൌദൂദി
കൃതികള്‍ നിരോധിച്ചു കിട്ടുന്നത് അവരെ ആഹ്ളാദിപ്പിക്കാതിരിക്കില്ല.

LinkWithin

Related Posts Plugin for WordPress, Blogger...