Thursday, May 27, 2010

തനിമ ഷോര്‍ട്ട് ഫിലിം

തനിമ ഷോര്‍ട്ട് ഫിലിം
സാമൂഹിക പ്രതിബന്ധതയും നന്മയും മുന്നോട്ടുവെക്കുന്ന ചെറുസിനിമാ സംരഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി തനിമ കലാസാഹിത്യ വേദി ഈ വര്‍ഷം ഏതാനും ഷോര്‍ട്ട് ഫിലിമുകളുടെ നിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിര്‍മിക്കപ്പെടുന്ന സിനിമകളുടെ വിതരണാവകാശം തനിമക്കായിരിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന
വ്യക്തികള്‍, സംഘങ്ങള്‍, വിദ്യാര്‍ഥി കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ തങ്ങള്‍ ചിത്രീകരിക്കാനുദ്ദേശിക്കുന്ന, ഇരുപതുമിനുട്ടിലധികം ദൈര്‍ഘ്യമില്ലാത്ത തിരക്കഥകളുടെയോ ആശയത്തിന്റെയോ പകര്‍പ്പ് അയച്ചുതരേണ്ടതാണ്. മുമ്പ് ചെയ്ത സമാനസംരംഭങ്ങളുടെ സി ഡി യും പൂര്‍ണ വിവരങ്ങളും പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ് അടക്കമുള്ള പ്രൊജക്ടും അപേക്ഷയോടൊപ്പം വേണം. തനിമ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് തികച്ചും വിധേയമായിരിക്കും ഈ പദ്ധതി.
അപേക്ഷകള്‍ 2010 ജൂണ്‍ 10 നു മുമ്പ്,
കണ്‍വീനര്‍, ഷോര്‍ട്ട് ഫിലിം പ്രൊജക്ട്. തനിമ കലാ സാഹിത്യ വേദി, പി,ബി നമ്പര്‍: 833, ഹിറാ സെന്റര്‍, കാഴിക്കോട്-4 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9946405330

തെരെഞ്ഞെടുപ്പ് വിജയത്തിനായി സി.പി.എം വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു : ടി. ആരിഫലി

തെരെഞ്ഞെടുപ്പ് വിജയത്തിനായി സി.പി.എം വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു : ടി. ആരിഫലി

May 21, 2010

കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ ജാതി, മത, വര്‍ഗീയതയുടെയും ഏറ്റവും അവസാനത്തെ സാധ്യതയും ഉപയോഗപ്പെടുത്താനുള്ള ആഹ്വാനമാണ് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആരോപിച്ചു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നായകന്‍ പരസ്യമായ വര്‍ഗീയതക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വര്‍ഗീയ, ജാതീയ ധ്രുവീകരണത്തിനുള്ള ഇത്തരം കുല്‍സിത ശ്രമങ്ങളെ കേരള ജനത തിരിച്ചറിയണമെന്നും കോഴിക്കോട് ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ജമാഅത്തുമായി എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കാര്യമാക്കുന്നില്ല. ഇത്തരം ബന്ധവിച്ഛേദനം മുമ്പും പലതവണ ഉണ്ടായിട്ടുണ്ടെന്നും ആരിഫലി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജനാധിപത്യവിരുദ്ധ പാര്‍ട്ടിയാണെന്നാണ് പിണറായിയുടെ ആരോപണം. അടിയന്തരാവസ്ഥയിലുള്‍പ്പെടെ ഇന്ത്യയില്‍ ജനാധിപത്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനാധിപത്യ പുനഃസ്ഥാപനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യയിലെ മറ്റേത് സംഘടനകളേക്കാളും മികച്ച ആഭ്യന്തര ജനാധിപത്യഘടന ജമാഅത്തിനുണ്ട്. ഇപ്പോഴും സ്റ്റാലിന്റെ പടം വെച്ച് പൂജിക്കുന്ന സി.പി.എം ജനാധിപത്യത്തെക്കുറിച്ച് ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ് മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നതെന്നത് പിണറായി മറക്കേണ്ട.

സംഘടിത പ്രസ്ഥാനങ്ങളെ ജമാഅത്ത് ശിഥിലീകരിക്കുന്നുവെന്നാണ് മറ്റൊരാരോപണം. പിണറായിയുടെ ഈ പ്രസ്താവന സി.പി.എമ്മിനെ ഉദ്ദേശിച്ചാണെങ്കില്‍ അതിന് പുറത്തുനിന്ന് ആളു വേണ്ട. പാര്‍ട്ടിക്കകത്തുള്ളവര്‍ തന്നെ ആ പണി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജമാഅത്ത് മുസ്ലിം സംഘടനകളില്‍ ഏറ്റവും ചെറുതാണെന്നാണ് മറ്റൊരു വാദം. സംഘടനാ വലുപ്പത്തെക്കുറിച്ച് ജമാഅത്ത് ഒരിക്കലും അഹങ്കാരം പറഞ്ഞിട്ടില്ല. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നായകന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഈ സംഘടനക്കെതിരെ പ്രസംഗിച്ചു നടക്കുന്നു. മാത്രവുമല്ല, പാര്‍ട്ടിയുടെ നയരേഖയില്‍ തന്നെ വലിയ ഭാഗം ഈ ചെറിയ സംഘടന അപഹരിച്ചതെന്തുകൊണ്ടാണെന്ന് പിണറായി വ്യക്തമാക്കണം.

എല്ലാ നന്മകളെയും തകര്‍ക്കുന്ന പ്രസ്ഥാനമാണെന്ന് മറ്റൊരാരോപണം. കോര്‍പറേറ്റ് കുത്തകകളുടെയും ഭൂമാഫിയകളുടെയും നന്മയാണ് പിണറായി നന്മയായി കാണുന്നത്. ആ നന്മയോടൊത്തുപോവാന്‍ ജമാഅത്തിന് ഒരിക്കലുമാവില്ല.

എല്ലാ കാര്യങ്ങളും ഏത് സംഘടനകളുമായും തുറന്ന് ചര്‍ച്ച നടത്തുന്ന സമീപനമാണ് ജമാഅത്തിനുള്ളത്. കോഴിക്കോട്ട് നടന്ന ലീഗ്^ജമാഅത്ത് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് ലീഗ് നേതൃത്വമാണ്. ലീഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ലീഗ്^ജമാഅത്ത് ചര്‍ച്ച പുതിയ സംഭവമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 12ലേറെ തവണ സമാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തുടക്കം പുതുതായുണ്ടായ കാര്യമല്ല. പിറവികൊണ്ട കാലം തൊട്ടേ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സംഘടനയാണ് ജമാഅത്ത്. രാഷ്ട്രീയരംഗപ്രവേശനത്തിന്റെ പേരില്‍ ജമാഅത്തുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം അതുകൊണ്ടുതന്നെ ഗൌരവത്തിലെടുക്കുന്നില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും വെറുത്ത ജനങ്ങള്‍ പലയിടങ്ങളിലും സ്വതന്ത്രമായ പ്രാദേശിക സംഘടനകള്‍ രൂപവത്കരിക്കുന്നുണ്ട്.

നവസാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി^ദലിത് ഗ്രൂപ്പുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരായി രംഗത്തുണ്ട്. ഇത്തരം ശ്രമങ്ങളെ പിന്തുണക്കുകയും ആശീര്‍വദിക്കുകയുമാണ് സംഘടന ചെയ്യുന്നത്. അതോടൊപ്പം ഈ സംരംഭങ്ങളില്‍ ഭാഗഭാക്കാവാനും പങ്കാളിത്തം വഹിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം ജനകീയ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നതിനെ ഇരുമുന്നണികളും അസ്വസ്ഥതയോടെയാണ് കാണുന്നത്. അതിന്റെ പ്രതിഫലനമായിട്ടാണ് എല്ലാ മേഖലകളിലും ഇപ്പോള്‍ നടക്കുന്ന ജമാഅത്ത് വിരുദ്ധ പ്രചാരണങ്ങളും. ഇത് മുന്‍കൂട്ടി പ്രതീക്ഷിച്ചതാണെന്നും ആരിഫലി വ്യക്തമാക്കി.

അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന സെക്രട്ടറി എം.കെ. മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?

ജമാഅത്തെ ഇസ്ലാമി
സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?

May 21, 2010
ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാനങ്ങളും എല്ലാം കൂടി സാംസ്കാരിക കേരളത്തെയും (അല്ല, എല്ലാ പൊതു ഇടങ്ങളെയും!) സാമൂഹിക, രാഷ്ട്രീയ നേതാക്കളെയും ബുദ്ധിജീവികളെയും മറ്റു സാമൂഹിക സംവിധാനങ്ങളെയും എല്ലാം വിഴുങ്ങിക്കളയുമെന്നും ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും നേതാക്കളും അടിയന്തര ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂര്‍ ടിയാന്റെ സ്ഥിരം തട്ടകത്തില്‍ നീണ്ട ലേഖനമെഴുതിയിരിക്കുന്നു (മാതൃഭൂമി വാരിക മെയ് 16, 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍'). മൂന്നര കോടി ജനതയെയും അവരുടെ നേതാക്കളെയും അപ്പാടെ വലയിലാക്കാന്‍ സാധ്യമാകുന്ന ഇത്ര വലിയ 'വലകണ്ണികള്‍' ജമാഅത്തും സഹസംവിധാനങ്ങളും കേരളത്തില്‍ വിരിച്ചിട്ടുണ്ടോ?

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍


കല്‍ക്കത്ത വാരികയായിരുന്ന സണ്‍ഡേയില്‍ വന്ന ലേഖനം മോഷ്ടിച്ചുകൊണ്ട് ലേഖകന്‍ നാല് പതിറ്റാണ്ടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൂര്‍വാധികം അസ്വസ്ഥനായും ആക്രമണോത്സുകനായും തുടരേണ്ടിവന്നതു തന്നെ, ഈ 'ഇന്റലക്ച്വല്‍ ജിഹാദി'ല്‍ നേരിട്ട ദയനീയ പരാജയത്തെ വിളംബരം ചെയ്യുന്നു. തായാട്ട് ശങ്കരന്റെ ബൌദ്ധിക ശിഷ്യനായി മതേതരത്വത്തിനും മാര്‍ക്സിസത്തിനും വേണ്ടിയെന്ന വ്യാജേന രംഗത്തിറങ്ങിയ ഹമീദ് അനുസ്യൂതം തുടരുന്ന അപവാദ വ്യവസായം, തനിക്ക് നഷ്ടപ്പെടുത്തിയത് മാര്‍ക്സിസത്തിന്റെ ഭൂമിക തന്നെയാണ്. സി.പി.എം ബുദ്ധിജീവി ചമഞ്ഞ് ദേശാഭിമാനിയിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉതിര്‍ത്ത ഉണ്ടകള്‍ ഒടുവില്‍ ബൂമറാങ് പോലെ സ്വന്തം നെഞ്ചത്ത് വന്നു പതിച്ചു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് അയിത്തം കല്‍പിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞപ്പോള്‍ ഹമീദ് കളരിക്ക് പുറത്ത്! തന്റെ നിന്ദ്യവും യുക്തിശൂന്യവുമായ ജമാഅത്ത് വിരോധത്തിന് കൂട്ടാവാന്‍ സാക്ഷാല്‍ ഭൌതികവാദികളും സെക്യുലരിസ്റുകളും പോലും സന്നദ്ധരായില്ല. ആകപ്പാടെ ഈ അവിശുദ്ധ യുദ്ധത്തില്‍ പങ്കാളികളായത് തുടക്കം മുതല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ഒളി അജണ്ടകളുള്ള മാതൃഭൂമിയും ആ പത്രത്തിന്റെ ഏതാനും വളര്‍ത്തു പുത്രന്മാരുമാണ്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മുസ്ലിം ലീഗിനെ നയിച്ച കാലത്ത് അതില്‍ വര്‍ഗീയത കണ്ടെത്തി ലീഗിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ട മാതൃഭൂമി മാറിയ പരിതസ്ഥിതിയില്‍ നിലപാട് മാറ്റിയതിന്റെ പിന്നിലെ ചേതോവികാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. മാതൃഭൂമി പ്രതിനിധാനം ചെയ്യുന്ന ദേശീയത എക്കാലത്തും മുസ്ലിം ന്യൂനപക്ഷത്തെ മനസാ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതായിരുന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തിലും അങ്ങാടിപ്പുറം ക്ഷേത്ര സമരത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്ഥാപനത്തിലുമെല്ലാം അത് പ്രകടമായി. ഇന്നും ആ പത്രത്തിന്റെ ജീവനക്കാരില്‍ എത്ര ശതമാനം മുസ്ലിംകളുണ്ടെന്ന അന്വേഷണം മാതൃഭൂമിയുടെ ഹിന്ദുത്വ പശ്ചാത്തലത്തിലേക്ക് അസന്ദിഗ്ധമായി വിരല്‍ ചൂണ്ടുന്നതാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് ഹമീദുമാരെ നിര്‍ലോഭം ഉപയോഗിക്കുന്ന മാതൃഭൂമി ഹിന്ദുത്വത്തിന്റെ നേരെ ശക്തമായി പ്രതികരിക്കുന്ന ബുദ്ധിജീവികളെ പടിക്ക് പുറത്ത് നിര്‍ത്തിയത് യാദൃശ്ചികമല്ല.
കേരളത്തിന്റെ പൊതുഇടവും സാമൂഹിക രംഗവും ആര്‍ക്കു വേണ്ടിയും സംവരണം ചെയ്തുവെച്ചിട്ടില്ല. നാസ്തികര്‍ക്കും മതനിരാസികള്‍ക്കും അരാജകത്വവാദികള്‍ക്കും മാത്രമേ സാമൂഹിക, സാംസ്കാരിക, ദേശീയ, സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ എന്ന ബ്രാഹ്മണ്യവും ജനാധിപത്യയുഗത്തില്‍ നടപ്പാക്കാന്‍ നോക്കരുത്. മതധാര്‍മിക നൈതിക ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി മുതല്‍ പ്രസ്ഥാനങ്ങള്‍ക്ക് പൊതു പ്രശ്നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്ന് മാത്രമല്ല, സംഹരിക്കുന്നവരേക്കാള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ധാര്‍മികമായി അതിനുള്ള അവകാശം. ജീവല്‍ പ്രശ്നങ്ങള്‍ ഇത്രയും കാലം കൈയാളി കുളമാക്കിയവരാണല്ലോ, രാജ്യത്തെ ഇടതു-വലത് ഭൌതിക ശക്തികള്‍. ഇനി മനുഷ്യ സ്നേഹികള്‍ക്കും ഒരവസരം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.
ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇന്ന് ഭാഗ്യവശാല്‍ കേരളീയ സമൂഹത്തില്‍ വേണ്ടത്രയുണ്ട്. അവര്‍ പല വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമിയോടും സോളിഡാരിറ്റിയോടും വിയോജിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളോടും സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളോടും ജനസേവന പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നു. ഹമീദ് എത്ര കരഞ്ഞു പറഞ്ഞാലും അവരുടെ മനസ്സ് മാറില്ല. കാരണം, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്യ്രവുമുള്ളവരാണവര്‍. താനൊഴിച്ച് മറ്റുള്ളവരെല്ലാം ജമാഅത്തിന്റെ വലയില്‍ വീണവരാണെന്ന വിലാപം ലേഖകന്റെ സഹതാപാര്‍ഹമായ മാനസിക നിലയെ അനാവരണംചെയ്യുന്നു.
1987 ജൂണില്‍ മാധ്യമം പത്രം പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മൂന്നാം നാള്‍ അത് കടലാസില്‍ പൊതിഞ്ഞ മത്സ്യമാണെന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിടിപ്പിച്ചയാളാണ് നമ്മുടെ മതേതര നാട്യക്കാരന്‍. മീന്‍ ചീയുമ്പോള്‍ ആളുകള്‍ വിവരമറിയും എന്നാശ്വസിച്ച ലേഖകന്‍ പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട 'ചതിക്കുഴികള്‍'. ഇനി ഒരേയൊരു രക്ഷാമാര്‍ഗമേയുള്ളൂ. കൃഷ്ണക്കുറുപ്പിന്റെ മാര്‍ഗം. കേശവദേവിന്റെ 'ത്യാഗിയായ ദ്രോഹി'യിലെ മുഖ്യ കഥാപാത്രമായ കൃഷ്ണക്കുറുപ്പ് അയല്‍ക്കാരനെതിരെ കൊടുത്ത മുഴുവന്‍ കേസുകളിലും തോറ്റപ്പോള്‍ നിരാശനായി ഒടുവില്‍ അയല്‍ക്കാരന്റെ മുറ്റത്തെ മരക്കൊമ്പില്‍ രാത്രി കെട്ടിത്തൂങ്ങാന്‍ തീരുമാനിക്കുകയാണ്, മുഖ്യ ശത്രുവായ അയല്‍ക്കാരന്‍ തന്നെ തല്ലിക്കൊന്ന് തൂക്കിയതാണെന്നാരോപിച്ചു പോലീസ് അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍!

Monday, May 24, 2010

കിനാലൂര്‍ - വിചാരണ ചെയ്യപ്പെടുന്ന വികസനം

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച 'കിനാലൂര്‍: വിചാരണ ചെയ്യപ്പെടുന്ന വികസനം' ചര്‍ച്ചയില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് മുന്‍ സംസ്ഥാന സമിതിയംഗം ഖാലിദ് മൂസ നദ്‌വി സംസാരിക്കുന്നു.

ഭാഗം 1



ഭാഗം 2


ഭാഗം 3

വികസനത്തിന്റെ കിനാലൂര്‍ പാഠം (ഡോക്യുമെന്ററി)

Saturday, May 22, 2010

സോളിഡാരിററി ഒരു വീഡിയോ പരിചയം

2003 മെയ് 13 ന് കോഴിക്കോട് മുതലക്കുളത്ത് സോളിഡാരിറ്റി പ്രഖ്യാപനത്തില്‍ ആദ്യ സംസ്ഥാന പ്രസിഡന്റ് കൂട്ടില്‍ മുഹമ്മദലിയുടെ പ്രഭാഷണത്തില്‍ നിന്ന്‌


കോട്ടയം സമ്മേളനത്തിൽ P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌




P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌ 1




P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌ 2




P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌ 3


P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌ 4




P.മുജീബ് റഹ്മാന്റെ പ്രഭാഷണത്തില്‍ നിന്ന്‌ 5



ചെങ്ങറ്യിൽ



എന്റോസൾഫാൻ ദുരിത ബാധിതരോടൊപ്പ്ം




കനിവിന്റെ മേൽക്കൂര 1


കനിവിന്റെ മേൽക്കൂര 2


കനിവിന്റെ മേൽക്കൂര 3


കനിവിന്റെ മേൽക്കൂര 4


കനിവിന്റെ മേൽക്കൂര 5


Saturday, May 8, 2010

ബിസ്മില്ലാഹിറഹ്മാനിറ്ഹീം

പരമകാരുണികനും ദയാനിധിയുമായ പടച്ചവന്റെ നാമത്തില്‍
റഹ്മാന്‍ റഹീം ഈ നാമങ്ങളാണ് ദൈവത്തെ കുറിക്കാന്‍ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചവ.

റഹ്മ് എന്ന വാക്കിന്  ഗര്‍ഭപാത്രം എന്നാണ് അര്‍ത്ഥം. ഒരു കുഞ്ഞിനു അവനറിയാതെ തന്നെ എല്ലാം ഗര്‍ഭപാത്രം എത്തിച്ചു കൊടുക്കുന്നത് പോലെ ഈ ഭൂമിയില്‍ നിരീശ്വരവാദിക്കും ദൈവത്തില്‍ പങ്കു ചേര്‍ക്കുന്നവനും വിശ്വാസിക്കും ഒരുപോലെ ദൈവം അവന്റെ കരുണ ചെയ്യുന്നു . 

ഇത് കൊണ്ട് തന്നെ റഹ്മ് എന്ന വാക്കിന് രക്ത ബന്ധം എന്നും അര്‍ത്ഥമുണ്ട്.
അതിനാല്‍ ആ കാരുണ്യമാണ് വിശ്വാസിയില്‍നിന്ന്  ലോകത്തിനു ലഭിക്കേണ്ടത് ...

LinkWithin

Related Posts Plugin for WordPress, Blogger...