തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂനിയന്‍ ഇലക്ഷനില്‍ എസ്.ഐ.ഒവിന് ഉജ്ജ്വല വിജയം. ഇക്കഴിഞ്ഞ യൂണിവേഴ്‌സിറ്റി യൂനിയന്‍ ഇലക്ഷനില്‍ 4 സ്ഥാനത്തേക്കാണ് എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകര്‍ മല്‍സരിച്ചത്. സെനറ്റിലേക്ക് കൊല്ലം ജില്ലാസെക്രട്ടറിയും കാര്യവട്ടം കാമ്പസില്‍ എം.എ.അറബികിന് പഠിക്കുന്ന അഹമ്മദ് യാസിര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ കൊല്ലം ജില്ലാ സമിതിയഗവും തിരുവനന്തപുരം ഗവ.ബി.എഡ് കോളജിലും പഠിക്കുന്ന അനസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അക്കൗണ്ട് കമ്മിറ്റിയിലും നാഷണല്‍ കോളജ് വിദ്യാര്‍ഥികളായ അര്‍ഷദ്, ഫാസില്‍ ഷാഹുല്‍ എന്നിവരാണ് മല്‍സരിച്ചത്. ഇതില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും എസ്.ഐ.ഒവിന് വിജയിക്കാന്‍ കഴിഞ്ഞു. സെനറ്റില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എസ്.എഫ്.ഐയുടെ സംഘടനാ ഫാസിസം നിലനില്‍ക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് എസ്.ഐ.ഒ മല്‍സരരംഗത്ത് ഉറച്ചുനിന്നത്. എസ്.ഐ.ഒ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ അംഗീകാരമാണ് ഈ വിജയമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം.സാലിഹ് പറഞ്ഞു. എസ്.ഐ.ഒവിന് വേണ്ടി മല്‍സരിച്ച സ്ഥാനാര്‍ഥികളെയും വോട്ട്‌ചെയ്ത വിദ്യാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ഇത് എസ്.ഐ.ഒവിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലവിയമെന്ന് അദ്ദേഹം പറഞ്ഞു.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സമാപിച്ച പരിപാടിയില്‍ എസ്.ഐ.ഒ കാമ്പസ് കണ്‍വീനര്‍ എസ്.സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.ഐ.ഒ കാമ്പസ് സമിതി സെക്രട്ടറി സക്കീര്‍, കാമ്പസ് സമിതിയംഗം ഷിഹാബ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ.ഒവിന്റെ ഈവിജയത്തെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലി, പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ്‌വാണിമേല്‍, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ശഫീഖ് തുടങ്ങി വിവിധ പ്രസ്ഥാന നേതാക്കള്‍ അഭിനന്ദിച്ചു.
No comments:
Post a Comment