Monday, February 28, 2011

ലീഗു കാർ ബോംബുണ്ടാക്കുന്നത്

ലീഗു കാർ ബോംബുണ്ടാക്കുന്നത്
മുംബൈ സ്ഫോടനങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ നാന്ദേടിൽ ബോംബുണ്ടാക്കുന്നതിനിടയിൽ RSS പ്രവർത്തകർ കൊല്ലപ്പെടുകയുണ്ടായി. ഇപ്പോൾ നടന്നതും സമാനമായ ഒരു സംഭവമാണ്. അന്ന് അത് തമസ്ക്കരിക്കപ്പെട്ടു. മുംബൈ സ്ഫോടനങ്ങളിൽ നിരപരാധികൾ പിടിക്കപ്പെട്ടു. ഇന്ന് സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു ആർക്കും ഒരു പ്രയോജനവുമില്ലാതെ.
RSS കാർ ബോംബുണ്ടാക്കിയത് വർഗ്ഗീയ ധ്രുവീകരണം നടത്താനായിരുന്നു. ലീഗു കാർ ബോംബുണ്ടാക്കുന്നതെന്തിനാ?
ഉത്തരം കുറച്ച് കുഴഞ്ഞുമറിഞ്ഞതാണ്.
അത് മനസ്സിലാക്കാൻ കേരളത്തിന്റെ നിലവിലെ രാഷ്രീയ വിശകലനം അനിവാര്യം…
1) ചരിത്രത്തിലാദ്യമായി കീരിയും പാമ്പും ഒരുമിച്ചാലും ഒരുമേശക്ക് ചുറ്റും ഇരിക്കാൻ കഴിയാതിരുന്ന മുസ്ലിം മത സംഘടനകൾ മുസ്ലിം ലീഗിന്റെ കീഴിൽ ഒരുമിക്കുന്നു.
2) കിനാലൂരിനും, ചെങ്ങറയ്ക്കും അതുപോലെയുള്ള ജനപക്ഷനിലപാടുകൾ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കോർപ്പറേറ്റുകളുടെയും ഉറക്കം കെടുത്തി.
3) എല്ലാവർക്കും ഒരേയൊരു ശത്രു ജമാ-അത്തെ ഇസ്ലാമി.
4) കക്കോടിയിൽ ഇലക്ഷനുമുൻപ് ജനകീയ വികസനമുന്നണിപ്രവർത്തകരെ CPM ആക്രമിക്കുന്നു.
5) പിണറായിവിജയനും കൂട്ടരും ജമാ-അത്തിനെ വിമർശിക്കുന്നു. ജമാ-അത്ത് അവർക്ക് മറുപടി നൽകി. വടികൊടുത്ത് അടി വാങ്ങേണ്ട എന്നവർ തീരുമാനിക്കുന്നു. തങ്ങളുടെ കോർപ്പറേറ്റ് അനുകൂലനിലപാടുകൾ പുറത്താവരുത് എന്ന് അവർ തീരുമാനിച്ചത് യാദ്ര്ശ്ചികമല്ല.
6) ഇലക്ഷനുമുൻപ് കുഞ്ഞാലിക്കുട്ടി ജമാ-അത്തെ ഇസ്ലാമിക്ക് താക്കീത് നൽകുന്നു “പുതിയ പാർട്ടിയുണ്ടാക്കിയാൽ എതിർക്കും”
7) ഇലക്ഷനിൽ ജമാ‍ാത്ത് തോറ്റമ്പി എന്ന് ലീഗ്.
8) പക്ഷേ ഇലക്ഷനു ശേഷം ഐസ്ക്രീം അവരെ ക്ഷീണിപ്പിക്കുന്നു. ഒരു പക്ഷേ തകർച്ചയുടെ തുടക്കമാവുമോ എന്നവർ പേടിക്കുന്നു. വിക്കി ലീക്കു പോലെ ലീക്കായാലോ മുഖമ്മൂടികൾ അഴിയാറായത്പോലെ.
9) ചരിത്രത്തിലാദ്യമായി പാളയം ഇമാം മർദ്ദിക്കപ്പെടുന്നു അതും ഖുറാൻ പഠിക്കുന്നവരെ അഭിസംബോധന ചെയ്യാൻ പോയപ്പോൾ. ജമാ-അത്തെ ഇസ്ലാമി സംഘടിപ്പിച്ചു എന്നതല്ലാതെ യാതൊരു കുറ്റവും അതിലില്ലതാനും.
10) ശവപ്പെട്ടി കുംഭകോണം കഴിഞ്ഞതും പാർലമെന്റ് ആക്രമണം, കർക്കരെ ഹിന്ദുത്വഭീകരരെ കുരുക്കിയതും തോക്കുമായി കസബ്, മനസ്സിലാകാൻ ആനബുദ്ധിയൊന്നും വേണ്ട അൽപ്പ്ം അർത്ഥശാസ്ത്ര്ം അറിയണം. ഒരുഎല്ലുകടിച്ചുവലിക്കുന്നപട്ടിയിൽനിന്ന് ആ എല്ല് രക്ഷ്പെറ്റുത്തണമെങ്കിൽ വേറേ എല്ല് കൊടുക്കുക. മാദ്ധ്യമങ്ങൾ ഒരുവാർത്തയെ കടിച്ചു വലിക്കുമ്പോൾ പുതിയവാർത്തസ്ര്ഷ്ടിക്കുക.
11) അതിനു ഏറ്റവും എളുപ്പവഴിയാഈ ബോംബ്.

ഇത് ഏതു മനുഷ്യജീവിയെ എരിക്കാനാണെന്നത് വ്യക്തമല്ല.എങ്കിലും നാന്ദേടിനുശേഷമുണ്ടായത് പോലത്തതിനു നാം കാതോർക്കുക. അല്ലെങ്കിലും നാം ചരിത്രത്തിൽ നിന്നു നാം മനസ്സിലാക്കിയത് “നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കില്ല“ എന്നു മാത്രമല്ലേ.
അങ്ങനെ ഈ കേരളം എരിയട്ടെ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരട്ടെ. അപ്പോൾ ഒരു വാക്യം നമ്മെ അലട്ടുന്നു. “വർഗ്ഗീയതയിലേക്ക് ക്ഷണിച്ചവനും അതിനുവേണ്ടി പ്രവർത്തിച്ചവനും അതിനുവേണ്ടി മരിച്ചവനും നമ്മിൽ പെട്ടവനല്ല” എന്നവാക്യം. ഏയ് കാര്യമാക്കേണ്ടതില്ല അത് പറഞ്ഞ മുഹമ്മദ് നബിയുടെ ജന്മദിനത്തിനു(മരണദിന) നമ്മൾ ബിരിയാണിവെച്ച് എല്ലാർക്കും കൊടുത്തതല്ലേ ആരും സംശ്യിക്കുകയില്ല…………..

പ്രഭാഷണം -Jamaluddeen Mankada, Palayam Imam, TVM (solidarity conf. Erattupetta)


ആരാണ് തങ്ങന്മാരെ അപമാനിക്കുന്നത്? -സി. ദാവൂദ്

നേതാക്കന്മാരുടെ സ്വയംകൃതാനര്‍ഥങ്ങളുടെ ഫലമായി മുസ്‌ലിംലീഗ് ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാന്‍ ആ സംഘടന നടത്തുന്ന ശ്രമങ്ങള്‍ ദിനംദിനേ വിരൂപഹാസ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പാണക്കാട് തങ്ങന്മാരെ ആരൊക്കെയോ അപമാനിച്ചുവെന്നും അങ്ങനെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ് വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാണക്കാട്കുടുംബം തങ്ങള്‍ (സയ്യിദ്) കുടുംബമാണ്. സയ്യിദുകള്‍ പ്രവാചകപരമ്പരയില്‍ പെടുന്നവരാണ് എന്ന വിശ്വാസം മുതലാക്കിയാണ് ലീഗ് എപ്പോഴും രാഷ്ട്രീയലാഭം കൊയ്യാറുള്ളത്. ലീഗിനെതിരെ രാഷ്ട്രീയവിമര്‍ശങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍, ങ്‌ഹേ, സയ്യിദന്മാരെ വിമര്‍ശിക്കുകയോ എന്ന മട്ടില്‍ പ്രചാരണം സൃഷ്ടിച്ച് അണികളെ കൂടെ നിര്‍ത്താന്‍ അത് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. പുതിയ പ്രതിസന്ധിയുടെ ഘട്ടത്തിലും സമാനമായ നമ്പറുകള്‍ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഭാര്യാ സഹോദരീ ഭര്‍ത്താവ് ചില കാര്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍, പാണക്കാട് തങ്ങന്മാരെ അപമാനിക്കാന്‍ അനുവദിക്കില്ല എന്ന പ്രസ്താവന മതസംഘടനകളെക്കൊണ്ട് ഇറക്കിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. തങ്ങന്മാരിലോ തങ്ങന്മാരുടെ ചികിത്സയിലോ അവരുടെ മഹത്വത്തിലോ ഒട്ടുമേ വിശ്വാസവും താല്‍പര്യവുമില്ലാത്ത മുജാഹിദ്ഗ്രൂപ്പുകളും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. രാഷ്ട്രീയമായ ഒരാവശ്യത്തിന് തൗഹീദ് വിട്ടു കളിക്കുന്നതില്‍ അവര്‍ക്ക് ഒരു മനഃപ്രയാസവും തോന്നിയില്ല.

പ്രവാചകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മുസ്‌ലിംസമൂഹം കാണിക്കുന്ന അനുരാഗം സുവിദിതമാണ്. മുസ്‌ലിം സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണത്. സയ്യിദന്മാര്‍ എന്ന തങ്ങന്മാര്‍ പ്രവാചക കുടുംബത്തിന്റെ തുടര്‍ച്ചയാണെങ്കില്‍ അവരോടുള്ള ആദരം തീര്‍ച്ചയായും മനസ്സിലാക്കപ്പെടുന്നതാണ്. എന്നാല്‍, സയ്യിദന്മാരോടുള്ള സ്‌നേഹവും ആദരവും അവര്‍ മുസ്‌ലിം ലീഗിനോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമേ പാടുള്ളൂ എന്നതാണ് ലീഗ് നിലപാട്. സയ്യിദന്മാരോടല്ല; ലീഗ് സയ്യിദന്മാരോട് മാത്രമാണ് അവരുടെ കമ്പം എന്നതിന് ചരിത്രവും സമകാലിക അനുഭവങ്ങളും സാക്ഷിയാണ്.

സ്വാമി അസിമാനന്ദയുടെയും സഹ ആര്‍.എസ്.എസ് ഭീകരന്മാരുടെയും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുകയും നിരപരാധികളായ നൂറുകണക്കിന് മനുഷ്യര്‍ പച്ചക്ക് വെന്തുചാമ്പലാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതെല്ലാം സയ്യിദ് മൗദൂദി എന്നയാളുടെ പുസ്തകം വായിച്ച് അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്യുന്നതാണ് എന്നായിരുന്നു ലീഗ് കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇന്ത്യയിലെ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലക്ക് ഭീകരതയുടെ യഥാര്‍ഥ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള ബാധ്യത ലീഗിനുണ്ടായിരുന്നു. അതിനുള്ള ധീരത അവര്‍ക്ക് എന്നേ നഷ്ടപ്പെട്ടതുകൊണ്ട് നാമത് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ അത് ചെയ്തില്ല എന്ന് മാത്രമല്ല, സയ്യിദ് വംശത്തില്‍പെട്ട ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ പേരില്‍ ഈ ഭീകരാക്രമണങ്ങളുടെയെല്ലാം പാപഭാരം കെട്ടിയേല്‍പിക്കുന്ന നെറികെട്ട പ്രചാരണം നടത്തുകയായിരുന്നു അവര്‍. എവിടെ സത്യസന്ധത? എവിടെ സയ്യിദന്മാരോടുള്ള ആദരവ്?

എം.കെ മുനീറിനെതിരായ കേസുകള്‍ ലീഗുകാര്‍ പിരിവെടുത്ത് നേരിടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഈയിടെ എവിടെയോ പ്രസംഗിച്ചതായി പത്രത്തില്‍ വായിച്ചു. നല്ല കാര്യം തന്നെ. പക്ഷേ, മുനീറിനെതിരായ കേസുകളില്‍ പ്രധാനപ്പെട്ട ഒരു കേസ്, ലീഗിന്റെ സംസ്ഥാന അധ്യക്ഷനും പാണക്കാട് സയ്യിദ് കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരുമായ ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് സഖാഫ് കൊടുത്ത വണ്ടിച്ചെക്ക് കേസ് ആണെന്ന കാര്യം ബഷീര്‍ മറന്നു പോയോ? തങ്ങള്‍ കുടുംബത്തിലെ ഒരംഗത്തെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ച ഒരാള്‍ ലീഗ് നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് തങ്ങള്‍സംരക്ഷണ പ്രസ്താവനയിറക്കിയവര്‍ എന്താണ് പറയുക? ഇത്രയും മോശമായി തങ്ങള്‍ കുടുംബത്തോട് ലീഗിനു പുറത്തുള്ള ആരെങ്കിലും പെരുമാറിയിട്ടുണ്ടോ? മുനീറിന്റെ പ്രവൃത്തി തങ്ങള്‍ കുടുംബത്തെ അപമാനിക്കുന്ന ഗണത്തില്‍ പെടില്ലേ? അങ്ങനെയൊരാളുടെ കേസ് എങ്ങനെയാണ് ലീഗുകാര്‍ പിരിവെടുത്ത് പ്രതിരോധിക്കുക?

'തലശ്ശേരി ചെറിയ മമ്മുക്കേയിയുടെ നഗരമാണ്. നഗരത്തിന് മുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു മേലാപ്പുപോലെ വീണുകിടന്നു. മഹാനായ ഈ ലീഗ് നേതാവിന് സീതിസാഹിബിന്റെ ബുദ്ധിയും ചെറിയ പഠിപ്പുമാണെന്ന് നാട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം അസാമാന്യമായ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് പ്രകടിപ്പിച്ചു. രാജാജിയെപ്പോലെ അസാധാരണമായ ഒരു വ്യക്തിത്വമായിരുന്നു അത്'-ലീഗ് നേതാവായിരുന്ന സി.കെ.പി ചെറിയ മമ്മുക്കേയിയെക്കുറിച്ച് ഇടതുപക്ഷ സൈദ്ധാന്തികനായ എം.എന്‍ വിജയന്‍ മാഷ് എഴുതിയതാണിത്. ഈ മഹാനായ മനുഷ്യനെ, ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ കൂടി പങ്കാളിയായ മന്ത്രിസഭ കേരളം ഭരിക്കുന്ന നാളില്‍ അറസ്റ്റ് ചെയ്തു; ഒപ്പം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും. ചെറിയ മമ്മുക്കേയി എന്ന കൂലീനനെയും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനന്തരവനായ ഉമര്‍ ബാഫഖി തങ്ങളെയും ജയിലിലടച്ച് സുഖഭരണം നടത്തുമ്പോള്‍ ലീഗ്‌നേതാക്കള്‍ നാട്ടില്‍ പ്രസംഗിച്ചു നടന്നു: 'ഞങ്ങള്‍ സെക്രട്ടേറിയറ്റിലിരുന്ന് നാട് ഭരിക്കുമ്പോള്‍ വിമതന്മാര്‍ സെന്‍ട്രല്‍ജയിലിലിരുന്ന് ഗോതമ്പ്കഞ്ഞി കുടിക്കുകയാണ്'. 18 മാസത്തെ ക്ലേശപൂര്‍ണമായ തടവറജീവിതത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ പരോള്‍ ലഭിച്ച മമ്മുക്കേയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടു. അവിടെ അദ്ദേഹത്തെ കാണാന്‍ വന്ന ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മമ്മുക്കേയിയുടെ കരം ഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: 'എന്നെ വിശ്വസിക്കുക. ഈ തടവിന് ഞാനുത്തരവാദിയല്ല. താങ്കളുടെ പഴയ സഹപ്രവര്‍ത്തകരുടെ നിരന്തര നിര്‍ബന്ധം കൊണ്ടാണ് ഞാനിത് സമ്മതിച്ചത്'. ഓര്‍ക്കുക; മമ്മുക്കേയിയെയും കേരളത്തിലെ അന്നത്തെ ഏറ്റവും പ്രഗല്ഭമായ സയ്യിദ് കുടുംബത്തിലെ അംഗമായ ഉമര്‍ ബാഫഖി തങ്ങളെയും തടവിലിടാന്‍ കെ.കരുണാകരനെപ്പോലും സമ്മര്‍ദത്തിലാക്കിയ ചരിത്രം ആരുടേതാണ്? തങ്ങള്‍നിന്ദയുടെ പാരമ്പര്യം ആര്‍ക്കാണെന്ന കാര്യം ആര് മറന്നാലും ഇ.ടി മുഹമ്മദ് ബഷീര്‍ മറക്കാന്‍ പാടില്ല.

മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്. രാഷ്ട്രീയകാര്യങ്ങളെ രാഷ്ട്രീയമായി കാണാന്‍ അതിന് കഴിയണം. രാഷ്ട്രീയപ്രതിസന്ധികളില്‍ പെടുമ്പോള്‍ മതവികാരവും തങ്ങള്‍ വികാരവും ഇളക്കിവിട്ട് വിശ്വാസികളെ പറ്റിച്ച് രക്ഷപ്പെടാമെന്ന് ലീഗ് വിചാരിക്കരുത്. അങ്ങനെ ശ്രമിക്കുമ്പോള്‍ ചരിത്രം തിരിഞ്ഞുകൊത്തും. ശിഹാബ് തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് അദ്ദേഹത്തിന്റെ പഴയ ആത്മമിത്രം പറയുമ്പോള്‍ അത് തങ്ങള്‍നിന്ദയല്ല. വേറെയാളുകള്‍ തങ്ങള്‍നിന്ദ നടത്തിയതിനെക്കുറിച്ചുള്ള സൂചനയാണ്. അത് കണ്ടെത്തുകയും നടപടിയെടുക്കുകയുമാണ് യഥാര്‍ഥ തങ്ങള്‍സ്‌നേഹികള്‍ ചെയ്യേണ്ടത്. അല്ലാതെ വൈകാരിക ബഹളങ്ങള്‍ സൃഷ്ടിക്കുകയല്ല. കാരണം, അതിനി പണ്ടേ പോലെ ഫലിക്കില്ല. മുസ്‌ലിംലോകത്ത് വിഗ്രഹങ്ങള്‍ വീണുടയുന്ന കാലമാണിത്. നമ്മുടെ നാട്ടില്‍ മാത്രം അത് ആവര്‍ത്തിക്കില്ലെന്ന് സമാധാനിക്കുന്നത് യുക്തിസഹമല്ലല്ലോ.

സുപ്രീം കോടതിക്കു പോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെയും തര്‍ക്കങ്ങളെയും രമ്യതയില്‍ പരിഹരിക്കുന്ന ആത്മീയ കോടതിയാണ് പാണക്കാട് തറവാട് എന്നാണ് ലീഗുകാര്‍ അഭിമാനം പറയാറുള്ളത്. അങ്ങനെയൊന്നുണ്ടെങ്കില്‍ നല്ല കാര്യം തന്നെ. അതേസമയം, പാര്‍ട്ടിക്കാരായ രണ്ട് സഹോദരീ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ-കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമിടയിലെ- പങ്ക്‌വെപ്പ് തര്‍ക്കം അവിടെ വെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍ ലീഗ് ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നുതന്നെ അത് രക്ഷപ്പെട്ടേനെ. എന്തു തോന്നുന്നു???

Tuesday, February 15, 2011

ഗസ്സ കാരവാന് സ്വീകരണം

Bishruddeen @ Ponnani from Irshad P Padikkal on Vimeo.

അധിനിവേശകരുടെ പുതിയ നഗരം[വീഡിയോ]


ഐ.ടി പാര്‍ക്ക് വികസനത്തിനായി തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, അണ്ടൂര്‍കോണം പഞ്ചായത്തുകളില്‍നിന്ന് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരം.

കലീം ഉള്ളുതുറക്കുന്നു[വീഡിയോ]

Wael Ghonim and Egypt's New Age Revolution

Egypt to Democracy-Shihab Pookkottur

EGYPT, TUNISIA, YEMEN.. WE SALUTE THE STRUGGLE FOR DEMOCRACY-JAMAAT E ISLAMI,KERALA

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം
ഈജിപ്തുകാര്‍ വിപ്ലവം ജയിച്ചു. ഈജിപ്തിലെ പൗരാവകാശസംഘടനകളുടെ ഒന്നിച്ചൊന്നായ നീക്കത്തിലൂടെയാണ് അവരത് സാധിച്ചത്. തൊഴിലില്ലായ്മ, മിനിമം വേതനം, അടിയന്തരാവസ്ഥ എന്നീ വിഷയങ്ങളില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ആവലാതികള്‍ ഉന്നയിച്ച് ഈജിപ്ഷ്യന്‍യുവത ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഈജിപ്തിന്റെ നാനാതുറകളില്‍നിന്ന് മത, സാമ്പത്തിക, പ്രത്യയശാസ്ത്ര ഭേദമെന്യേ മുഴുവന്‍ ജനതയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അങ്ങനെ നിയതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 25ന് ജനം സമാധാനപൂര്‍വം മാര്‍ച്ച് ചെയ്തു. ഈജിപ്തില്‍ രൂപംകൊള്ളുന്ന ശരിയായ ജനാധിപത്യക്രമത്തിന്റെ ഒരു പ്രകടനമായിരുന്നു അത്. പൗരത്വത്തിന്റെ വ്യായാമപ്രകടനം കൂടിയായിരുന്നു അത്. നിലവിലെ സംഭവങ്ങളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാ. എന്നാല്‍, ഒന്നുറപ്പ്: ഈജിപ്തില്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ഇടയിലുള്ള ബന്ധം എന്നേക്കുമായി മാറിക്കഴിഞ്ഞു.
ജനുവരി 25ന് 'സമാധാനം, സമാധാനം' എന്ന് പ്രകടനക്കാര്‍ മന്ത്രിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. കലാപം നേരിടുന്ന പൊലീസുമായി ഒരു സംഘര്‍ഷത്തിനുപോലും മുതിരാതെ പക്വമാര്‍ന്ന ആത്മനിയന്ത്രണവും പൗരബോധവുമാണ് അവര്‍ കാഴ്ചവെച്ചത്.
പറയപ്പെടുന്ന ഒരു നേതൃത്വമില്ലാതെ, കൃത്യമായ സംഘാടകരില്ലാതെ ഈജിപ്തുകാര്‍ നൂറും ആയിരവുമായി തടിച്ചുകൂടിയപ്പോഴും ആവശ്യങ്ങള്‍ അത്യുച്ചത്തില്‍ ഉന്നയിച്ചുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിന് തങ്ങള്‍ക്കാവുമെന്ന് അവര്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, അപ്പോഴും പ്രസിഡന്റ് മുബാറക് നിശ്ശബ്ദനായിരുന്നു. ആദ്യമാര്‍ച്ച് അവസാനിച്ചിട്ടും ഔദ്യോഗികപ്രതികരണമൊന്നും കണ്ടില്ല. പതിവു സര്‍ക്കാര്‍മുറ പോലും ഇക്കാര്യത്തില്‍ ദീക്ഷിക്കപ്പെട്ടില്ല. അതോടെ, പ്രകടനക്കാര്‍ അടിയന്തരാവശ്യങ്ങളുമായി ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. അങ്ങനെ ജനുവരി 28ന്റെ റാലി തീരുമാനിക്കപ്പെട്ടു. ക്രൈസ്തവരും മുസ്‌ലിംകളും, മതവിശ്വാസികളും മതേതരരും, കുബേരരും കുചേലരും, കര്‍ഷകരും നഗരവാസികളും എല്ലാം കൈറോ നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. അതോടൊപ്പം തങ്ങളുടെ ആവശ്യത്തിനുനേരെ പ്രസിഡന്റ് ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ അവരുടെ പ്രതിഷേധവികാരം രോഷമായി മാറുകയായിരുന്നു.  വെള്ളിയാഴ്ച 'രോഷദിനം' ആചരിച്ചതു മുതല്‍ ചൊവ്വാഴ്ചയിലെ 'ദശലക്ഷം മാര്‍ച്ചു'വരെയുള്ള നാളുകള്‍ക്കുള്ളില്‍ ഭരണകൂടം ഇന്റര്‍നെറ്റും ടെലിഫോണും കട്ടുചെയ്തു. അതോടെ ഈജിപ്തുകാര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. അതൊരു കൂട്ടശിക്ഷയായിരുന്നു. ഒറ്റപ്പെടുത്തി സമ്മര്‍ദത്തിലാക്കി പേടിപ്പിച്ച് ജനത്തെ വരുതിയിലാക്കാമെന്നായിരുന്നു മുബാറക്കിന്റെ പൂതി. അതുവഴി അരാജകത്വവും അസ്ഥിരതയും തുറന്നുവിട്ട് പ്രതിഷേധക്കാരെ ഒന്നു പഠിപ്പിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. നഗരങ്ങളില്‍നിന്ന് പൊലീസിനെ പിന്‍വലിച്ച് പട്ടാളം വിന്യസിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ ഭരണകൂടം ജനങ്ങളെവെച്ച് ചതുരംഗം കളിക്കാന്‍ തീരുമാനിച്ചതുപോലെ. പൊലീസ് നിഷ്‌ക്രമിച്ചതോടെ തെരുവുകളില്‍ അക്രമവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇത് ഭരണകൂട ഭീകരത തന്നെയായിരുന്നു. പല സംഭവങ്ങളിലും സ്‌റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നു.
എന്നിട്ടും പകരം എന്തുണ്ടായി? ഈ ഭീകരാന്തരീക്ഷത്തിലും ഈജിപ്ഷ്യന്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ എണ്ണിപ്പറഞ്ഞ ആവശ്യങ്ങളെല്ലാം കൂടി ഒന്നിച്ചുവെച്ച് മുബാറക് ഭരണകൂടം താഴെ ഇറങ്ങുക എന്ന പൊതുമുദ്രാവാക്യമുയര്‍ത്തി. അല്ലെങ്കിലും ഭരണകൂടം എന്നൊന്ന് മിക്ക ഈജിപ്തുകാര്‍ക്കും അനുഭവത്തിലുണ്ടായിരുന്നില്ല. 'മുബാറക് നാട് ഭരിക്കുന്നുവെങ്കില്‍ പിന്നെ ഈ ഭീകരവാഴ്ചകളെല്ലാം അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന് നാട്ടില്‍ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ എങ്ങനെ കഴിയും?' ലളിതമായിരുന്നു അവരുടെ ചോദ്യം.
പ്രതിഷേധത്തിനു നാലുനാള്‍ കഴിഞ്ഞ് മുബാറക് ആദ്യമായി നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചു. ' പോരാ, പോരാ, വൈകിപ്പോയി' എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. അതോടെ മുബാറക് പടിയിറങ്ങിയേ തീരൂ എന്ന വികാരം ശക്തമായി. എന്നിട്ടും പിന്നെയും രാജിവെക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മറ്റൊരു പ്രസംഗം കൂടി അദ്ദേഹം നടത്തി. ഭരണഘടനാ പരിഷ്‌കാരത്തിന് താന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇനിയൊരു ഊഴത്തിനു ശ്രമിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് തന്നെ ഇക്കാര്യം എടുത്തുപറഞ്ഞു. അതോടെ പിന്നെ പുതിയ നമ്പറുമായി മുബാറക് രംഗത്തെത്തി. 'ഞാന്‍ ഈജിപ്തുകാരനാണ്, ഈ മണ്ണില്‍തന്നെ ഞാന്‍ മരിച്ചൊടുങ്ങും' തുടങ്ങിയ വൈകാരികപരാമര്‍ശങ്ങളോടെയാണ് മുബാറക് രണ്ടാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ജനങ്ങളില്‍ നേരിയൊരു ചലനമുണ്ടാക്കി. പ്രതിഷേധനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കം പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. വൈകാതെ ഒന്നു വ്യക്തമായി: ഇനിയൊരിക്കലും ജനുവരി 25നു മുമ്പുള്ള നിലയിലേക്ക് ഈജിപ്തിനു തിരിച്ചുപോക്കില്ല.
മുബാറക്കിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിന്റെ, ഗുണ്ടകള്‍ കൊള്ളയും മര്‍ദനവും നടത്തുന്നതിന്റെ, നൂറുകണക്കിന് ഈജിപ്തുകാര്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി ഈജിപ്തുകാരുടെ സ്മൃതിപഥത്തില്‍ അവിസ്മരണീയമാംവിധം കുന്നുകൂടി. എന്നിട്ടും പ്രതിസന്ധി മറികടക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈജിപ്തിലെ പ്രമുഖര്‍ മുന്‍കൈയെടുത്ത് സമാധാനസംഭാഷണത്തിന് ചില നിര്‍ദേശങ്ങള്‍ വെച്ചു.
പൗരസ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുകയും അതുവഴി ഭരണമാറ്റത്തിന് വഴിതുറക്കുകയും ചെയ്യുന്ന ഒരു ഭരണഘടന തയാറാക്കുന്നതിന് യുവതീയുവാക്കളുടെ ഒരു കൗണ്‍സിലിന് രൂപം നല്‍കുക, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുക, നിഷ്പക്ഷരായ ജൂറിമാരെ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുക, എല്ലാറ്റിനും മുന്നോടിയായി ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുക. എന്നാല്‍, ഇതും വേണ്ടവണ്ണം നടപ്പിലായില്ല. പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതുതന്നെ കാരണം.
ഏതായാലും ഈജിപ്ഷ്യന്‍ ജനത സമാധാനപരമായ പ്രതിഷേധപരമ്പരയിലൂടെ, ഭരണകൂടത്തിന്റെ എല്ലാ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വിപ്ലവത്തിന് വഴിതുറന്നിരിക്കുന്നു. ഈ നൈരന്തര്യം നിലനിര്‍ത്താന്‍ സൈന്യം സ്വതന്ത്രമായി നിലകൊള്ളണം. മുബാറക്കിന്റെ തകര്‍ന്ന ഭരണത്തെ പുനഃസ്ഥാപിക്കാനല്ല, രാജ്യത്തെയും ഈജിപ്തുകാരെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാരായുകയാണ് അവരുടെ ബാധ്യത. ജനാധിപത്യത്തിന്റെ വിലയറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹങ്ങളും ഈജിപ്തിന്റെ ജനാധിപത്യപരമായ ഭാവിക്കുവേണ്ടിയുള്ള സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ രംഗത്തുവരണം.
ഇത് ജനതക്കുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ജനതക്കുവേണ്ടിയുള്ള ഒരു 'ജൈവിക'വിപ്ലവമാണ്. ഈജിപ്തുകാര്‍ അവര്‍ക്കുവേണ്ടി രചിച്ച സ്വന്തം വിപ്ലവം. തങ്ങളുടേതായ സംഭാവനകളൊന്നുമില്ലാത്ത പഴയ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ ഇനിയും കുരുക്കിയിടാനാവില്ലെന്നാണ് ഈജിപ്തുകാര്‍ വിളിച്ചുപറയുന്നത്. അവരിപ്പോള്‍ ചരിത്രം പുതുതായി രചിക്കുകയാണ്. ലോകം ഈ വേലിയേറ്റത്തോടൊപ്പം നിന്നു തുടങ്ങി. കാരണം, സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജനതയാണ് തങ്ങളെന്ന് ഈജിപ്തുകാര്‍ ഇപ്പോള്‍ നെഞ്ചുവിരിച്ച് പറയുന്നത് അവര്‍ കാണുന്നുണ്ട്.
(ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍മസ്‌രി അല്‍യൗം കോളമിസ്റ്റാണ് ലേഖിക

ഇസ്‌ലാമിക് ബാങ്കും കമ്യൂണിസ്റ്റ് മന്ത്രിസഭയും

അല്‍ബറക എന്ന പേരില്‍ ഒരു പലിശരഹിത നിക്ഷേപ സംരംഭം തുടങ്ങാനുള്ള കേരള സര്‍ക്കാറിന്റെ നീക്കം നിയമ നടപടികളടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് യാഥാര്‍ഥ്യമായിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യം പരമ്പരാഗത ബാങ്കുകളെ പിടിച്ചുലക്കുകയും ദീര്‍ഘ പാരമ്പര്യമുള്ള പല ബാങ്കുകളെയും തകര്‍ക്കുകയും ചെയ്തപ്പോള്‍ ലോകത്തെങ്ങും ഇസ്‌ലാമിക് ബാങ്കുകള്‍ പിടിച്ചു നിന്നുവെന്ന് മാത്രമല്ല, മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തുവെന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്. ശരീഅത്ത് അധിഷ്ഠിത ധനവിനിമയങ്ങള്‍ സാധ്യമാക്കുന്ന ഇസ്‌ലാമിക് ബാങ്കുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള എന്തോ ഏര്‍പ്പാടാണെന്ന തെറ്റിദ്ധാരണ നമ്മുടെ നാട്ടിലുണ്ട്. അത്തരമൊരു ധാരണ പരത്തുന്നതില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഓവര്‍ടൈം ജോലിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യു.കെ, യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ മുസ്‌ലിമിതര രാജ്യങ്ങളിലാണ് ഇസ്‌ലാമിക് ബാങ്കുകള്‍ ഏറ്റവും ശക്തിയായി മുന്നേറുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സകലമാന (ഇസ്‌ലാമിക) മതചിഹ്നങ്ങളെയും പൊതുസമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഫ്രഞ്ച് ഭരണകൂടം പോലും ഇസ്‌ലാമിക് ഫിനാന്‍സിനെ ആ ഇനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്തമായൊരു ധനകാര്യ മാനേജ്‌മെന്റ് കാഴ്ചവെക്കാനുള്ള ഇസ്‌ലാമിക് ഫിനാന്‍സിന്റെ ശേഷിയെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഇസ്‌ലാമിക് ബാങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ അതിനെ തകര്‍ക്കാന്‍ കേരളത്തില്‍ പലരും  ശ്രമിച്ചിരുന്നു. കേരളത്തിലുള്ളവര്‍ക്ക് വീര്യം പോരെന്ന് കരുതിയായിരിക്കണം, മുരത്ത  തീവ്ര ഹിന്ദുത്വവാദിയായ ഡോ. സുബ്രഹ്മണ്യം സ്വാമിയെത്തന്നെ ഇപ്പണിക്ക് ഇവിടെ ഇറക്കുമതി ചെയ്തത്. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെയും അവധാനതയോടെയും കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ സംസ്ഥാന ഭരണകൂടം അതില്‍ സുപ്രധാനമായ ഒരു കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു. വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് ഇകണോമിക്‌സിന്റെ തലവന്‍ എച്ച്. അബ്ദുറഖീബ് എന്നിവരുടെ ഈ വിഷയത്തിലെ ശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനീയമാണ്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ ധാരാളമായിരുന്നു. കുറ്റിപ്പുറം, കോലൊളമ്പ്, നാദാപുരം, മുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ മാത്രം കോടിക്കണക്കിന് രൂപയുടേതായിരുന്നു. ഈ സംഭവങ്ങളിലെല്ലാം പണം നഷ്ടപ്പെട്ടവര്‍ പ്രവാസികളായ മലയാളികളായിരുന്നുവെന്ന് കാണാം. ഗള്‍ഫില്‍ പോയി അധ്വാനിച്ച് നേടുന്ന പണം ഉല്‍പാദനക്ഷമമായ മേഖലയില്‍ മുടക്കാന്‍ വേണ്ടി സന്നദ്ധരായ ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍, വിശ്വാസയോഗ്യവും പ്രവര്‍ത്തന ക്ഷമതയുമുള്ള നിക്ഷേപ സംരംഭങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. അങ്ങനെയാണ് ആരുടെയെങ്കിലും മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി കോടിക്കണക്കിന് രൂപ വ്യാജ 'വ്യവസായി'കളെ വിശ്വാസപൂര്‍വം ഏല്‍പിക്കുകയും ഭീകരമായ തട്ടിപ്പിന് വിധേയമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായത്. കൈയില്‍ പണമുണ്ട്, എന്നാല്‍ പലിശാധിഷ്ഠിത ബാങ്കുകളിലോ നിക്ഷേപ സംരംഭങ്ങളിലോ നിക്ഷേപിക്കാന്‍ മതപരമായ തടസ്സവും നിലനില്‍ക്കുന്നു; ഈ അവസ്ഥയെയാണ് തട്ടിപ്പ് സംരംഭകര്‍ ചൂഷണം ചെയ്യുന്നത്. നിക്ഷേപിക്കാന്‍ തയാറായ പ്രവാസികളെ മുന്നില്‍ക്കണ്ടാണ് അല്‍ ബറക പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യതയും മികച്ച സംരംഭക ശേഷിയും പ്രകടിപ്പിക്കുകയാണെങ്കില്‍ അല്‍ബറകക്ക് വന്‍കുതിപ്പ് നടത്താന്‍ കഴിയുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. പണം കൈയിലുള്ളവര്‍ക്ക് മതം നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മികച്ച നിക്ഷേപത്തിന് അവസരം ലഭിക്കുന്നുവെന്ന് മാത്രമല്ല; കേരളത്തിന്റെ അടിസ്ഥാന വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുവെന്നത് കൂടിയാണ് അല്‍ബറകയുടെ പ്രത്യേകത. ആ അര്‍ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലായി ഈ സംരംഭത്തെ കാണാന്‍ കഴിയും. ചൂഷണരഹിതമായ മഹത്തായൊരു സാമ്പത്തിക പ്രയോഗത്തിന്റെ പ്രയോഗവത്കരണത്തിലെ ചെറിയൊരു ചുവടായി ഇതിനെ തീര്‍ച്ചയായും കാണാന്‍ കഴിയും.
ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നുവെന്നതാണ് ഇതിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്. സ്വന്തമായി ഒരു സാമ്പത്തിക ശാസ്ത്രം വെച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റുകള്‍ അവര്‍ പൊതുവെ അലര്‍ജിയോടെ മാത്രം കാണുന്ന ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഒരു ധനകാര്യ സ്ഥാപനത്തിന് രൂപം നല്‍കുന്നത് ഒരു സൈദ്ധാന്തിക കൗതുകം തന്നെയാണ്. സൈദ്ധാന്തിക പിടിവാശി ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം കാണിച്ചില്ല എന്നതിന് അവരെ തീര്‍ച്ചയായും അഭിനന്ദിക്കണം.
മുസ്‌ലിംലീഗ് എന്ന ഒരു സംഘടന ദീര്‍ഘകാലം ഭരണപക്ഷത്തുണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് കമ്യൂണിസ്റ്റുകള്‍ ഈ വിധം ഗോളടിച്ചതെന്നത് ഇതിലെ മറ്റൊരു രാഷ്ട്രീയ കൗതുകം. മുസ്‌ലിംലീഗ് ഭാഷാ പഠനത്തിന്റെയും മറ്റും പേരുപറഞ്ഞ് എല്‍.ഡി.എഫ് ഭരണത്തിനെതിരെ മുസ്‌ലിം രോഷം സൃഷ്ടിക്കാന്‍ എത്രമേല്‍ ശ്രമിച്ചാലും ഈ ഒരൊറ്റക്കാര്യം മതി, ലീഗ് വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍. 24 വര്‍ഷം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മലപ്പുറം ജില്ലയാണെന്ന വസ്തുത അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്ലസ്ടു ബാച്ചുകളും സീറ്റുകളും സ്‌കൂളുകളും വ്യാപകമായി അനുവദിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ഒരുപടി നേരത്തേ മുന്നേറിയിരുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങി തൊട്ടടുത്ത എല്ലാ ജില്ലകളിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജുകള്‍ ഉള്ളപ്പോള്‍ മുസ്‌ലിംലീഗിന്റെ സ്വന്തം തട്ടകമായ മലപ്പുറത്ത് അങ്ങനെയൊന്ന് തുടങ്ങാന്‍ ഇക്കാലമത്രയായിട്ടും അവര്‍ക്കായിട്ടില്ല. എന്തിന്, പെരുന്നാളിന് രണ്ട് ദിവസത്തെ അവധിയെന്ന എം.എസ്.എഫുകാരുടെയും കെ.എസ്.ടി.യുക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യത്തെപ്പോലും പരിഗണിക്കാന്‍ ലീഗ് അധികാരത്തിലിരുന്നപ്പോള്‍ സാധിച്ചില്ല. ലോകത്തൊരിടത്തും സംസാരത്തിലില്ലാത്ത സംസ്‌കൃത ഭാഷക്ക് സര്‍വകലാശാല തുടങ്ങിയ ലീഗ് മന്ത്രിക്ക് പക്ഷേ, ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന അറബി ഭാഷക്ക് ഒരു യൂനിവേഴ്‌സിറ്റി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിച്ചില്ല. മലപ്പുറത്തെ വിദ്യാഭ്യാസ വിവേചനത്തെക്കുറിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്ന ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെക്കറിച്ച് മലബാറിലെ പുതിയ തലമുറ ഇപ്പോള്‍ ഗൗരവത്തില്‍ ആലോചിക്കുന്നുണ്ട്.
അങ്ങനെ ഒരു തിരിച്ചറിവിലേക്ക് മുസ്‌ലിംകള്‍ നീങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമായി ലീഗിന് പോംവഴി. മലപ്പുറം ജില്ലാ രൂപവത്കരണം, കലിക്കറ്റ് യൂനിവേഴ്‌സിറ്റി, സംവരണം, അറബി അധ്യാപകരെ സ്ഥിരപ്പെടുത്തിയത്, ആരാധനാലയ സ്ഥാപന സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചത് തുടങ്ങിയ തങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലീഗ് ഇപ്പോള്‍. പക്ഷേ, എണ്ണം പറഞ്ഞ ഈ നേട്ടങ്ങള്‍ എല്ലാം നേടിയത്, ലീഗ് സി.പി.എമ്മുമായി സഖ്യത്തിലായിരിക്കുമ്പോഴാണ് എന്ന കാര്യം സി.പി.എം പ്രചാരണയാധുമാക്കുന്നു. സവര്‍ണ സംഘടനകളുടെ അമ്മിക്കടിയില്‍ വാലുവെച്ച കോണ്‍ഗ്രസ്, മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളെ എന്നും അവഗണിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന തിക്ത സത്യമാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഈ സവര്‍ണ ആധിപത്യത്തെ ചോദ്യം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ലീഗിനുണ്ടായില്ല. അതിനുമപ്പുറം, നേതാക്കളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ മുഖ്യലക്ഷ്യമാക്കിയത് കാരണമാണ് ഈ ഇച്ഛാശക്തി നഷ്ടപ്പെട്ടത് എന്നതും ഇന്ന് നാം തിരിച്ചറിയുന്നു.
അലീഗഢ് യൂനിവേഴ്‌സിറ്റി കാമ്പസ്, ഇസ്‌ലാമിക് ബാങ്ക്, മലബാറിലെ വിദ്യാഭ്യാസ വിവേചനം ഇല്ലാതാക്കാന്‍ നടത്തിയ നടപടികള്‍ എന്നിവ മുന്നില്‍ വെച്ച് മുസ്‌ലിം സമുദായവുമായി സംസാരിക്കാന്‍ ഇടതുപക്ഷത്തിന് ഇന്ന് കഴിയുന്നു. സംസ്ഥാന നേതാക്കള്‍ മന്ത്രിമാരെപ്പോലെയും പ്രാദേശിക നേതാക്കള്‍ മന്ത്രിമാരുടെ പെഴ്‌സനല്‍ സെക്രട്ടറിമാരെപ്പോലെയും പെരുമാറുന്ന ഒരു പ്രത്യേകതരം യുഫോറിയ പിടിപെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്‌ലിം ലീഗ്. പൊടുന്നനെ പൊട്ടിവീണ ഐസ്‌ക്രീം ബോംബും തുടര്‍ന്നുയര്‍ന്നുവന്ന തമ്മിലടിയും കാര്യങ്ങളുടെ ഗതിമാറ്റി. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ ക്ഷേമ നടപടികള്‍ മുന്നില്‍വെച്ച് ഇടതുപക്ഷം ഒരു കാമ്പയിന് ഇറങ്ങുമ്പോള്‍ ലീഗ് ഒന്നുകൂടി വിയര്‍ക്കേണ്ടി വരും.
പിന്‍കുറി: ലീഗിന്റെ തുടക്ക കാലത്താണ് കെ.എം. സീതി സാഹിബും സംഘവും കൊച്ചി കേന്ദ്രീകരിച്ച് ഹീലത്തുര്‍രിബാ ബാങ്ക് എന്നൊരു സംരംഭം തുടങ്ങിയത്. പേരുതന്നെ കാണിക്കുന്നതുപോലെ പലിശമുക്തമായ ബാങ്കിങ് ആയിരുന്നില്ല, കുതന്ത്രങ്ങളിലൂടെ പലിശാധിഷ്ഠിത ബാങ്ക് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇസ്‌ലാമിക ന്യായശാസ്ത്രത്തിന്റെ പക്ഷത്തു നിന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത് തോല്‍പിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. കേരളത്തില്‍ ഔദ്യോഗികമായി ഒരു പലിശരഹിത സാമ്പത്തിക സംരംഭം തുടങ്ങാനിരിക്കെ, ഈ ചരിത്രം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും

LinkWithin

Related Posts Plugin for WordPress, Blogger...